UPDATES

വിപണി/സാമ്പത്തികം

ലോകത്തെ വലിയ ബാങ്കുകളിലൊന്നായ എസ്ബിഐയുടെ അധ്യക്ഷ വാങ്ങുന്ന ശമ്പളം ഇത്രയ്ക്ക് തുച്ഛമാണോ?

ഇന്ത്യയിലെ സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കുകള്‍ അവരുടെ തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് നല്‍കുന്ന ശമ്പളത്തേക്കാള്‍ വളരെ തുച്ഛമാണ് എസ് ബി ഐ നല്‍കുന്നത്

ലോകത്തെ 50 വലിയ ബാങ്കുകളിലൊന്നായ എസ്ബിഐയുടെ അധ്യക്ഷ അരുന്ധതി ഭട്ടാചാര്യ വാങ്ങുന്ന ശമ്പളം കണ്ട് സാമ്പത്തിക ലോകം ആശ്ചര്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലെ സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കുകള്‍ അവരുടെ തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് നല്‍കുന്ന ശമ്പളത്തേക്കാള്‍ വളരെ തുച്ഛമാണ് എസ് ബി ഐ നല്‍കുന്നത്. അരുന്ധതി ഭട്ടാചാര്യയ്ക്ക് ലഭിക്കുന്ന ശമ്പളം വെറും 28.96 ലക്ഷം രൂപ മാത്രമാണ്.

ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ കൊച്ചാറിന്റെ ബേസിക് സാലറി 2.66 കോടി രൂപയാണ്. പെര്‍ഫോമന്‍സ് ബോണസായി 2.2 കോടിയും വിവിധ അലവന്‍സുകളായി 2.43 കോടിയും ചന്ദ കൊച്ചാറിന് ലഭിച്ചിട്ടുണ്ട്. ആക്‌സിസ് ബാങ്കിന്റെ സിഇഒയും എംഡിയുമായ ശിഖ ശര്‍മയ്ക്ക് ലഭിച്ച അടിസ്ഥാന ശമ്പളം 2.7 കോടി രൂപയാണ്. വേരിയബിള്‍ പെ ആയി 1.35 കോടിയും മറ്റ് അലവന്‍ സായി 90 ലക്ഷം രൂപയും ശിഖയ്ക്ക് ലഭിച്ചു.

യെസ് ബാങ്ക് എംഡിയും സിഇഒയുമായ റാണാ കപൂറിന് 6.8 കോടി രൂപയും എച്ച്ഡിഎഫ്‌സി ബാങ്ക് എംഡിയായ ആദിത്യ പുരിയ്ക്ക് 10 കോടിയിലേറെയും ശമ്പളം ലഭിക്കുന്നുണ്ട്. മുമ്പ് പൊതുമേഖല ബാങ്കുകളുടെ തലപ്പത്തേയ്ക്ക് മികച്ച പ്രൊഫഷണലുകളെ ലഭിക്കാത്തത് നല്‍കുന്ന ശമ്പളത്തിലെ പോരായ്മയാണെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍