UPDATES

വിപണി/സാമ്പത്തികം

മിനിമം ബാലന്‍സ് ഇല്ല: എസ്ബിഐ 3 മാസം കൊണ്ട് പിഴയായി ഈടാക്കിയത് 235 കോടി

 388.74 അക്കൗണ്ടുകളില്‍ നിന്നാണ് ഈ തുക പിഴയായി ഈടാക്കിയത്

മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ട് ഉടമകളില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കഴിഞ്ഞ മൂന്ന് മാസം കൊണ്ട് പിഴയായി ഈടാക്കിയത് 235.06 കോടി.  388.74 അക്കൗണ്ടുകളില്‍ നിന്നാണ് ഈ തുക പിഴയായി ഈടാക്കിയത്. വിവരാവകാശ നിയമ പ്രകാരം പൊതുപ്രവര്‍ത്തകനായ ചന്ദ്രശേഖര്‍ ഗൗഡ നടത്തിയ അന്വേഷണത്തിലാണ് ഈ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. മിനിമം ബാലന്‍സില്ലാത്തവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് എസ്ബിഐ മുമ്പ് അറിയിച്ചിരുന്നു.

തുടര്‍ന്ന് വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇപ്പോള്‍ പിഴ തുകയുടെ കണക്കുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് എസ്ബിഐ-ക്കെതിരെ വീണ്ടും വ്യാപക പ്രതിഷേധമാണുയരുന്നത്. മെട്രോ നഗരങ്ങളില്‍ 5,000 രൂപയും നഗരങ്ങളില്‍ 3,000 രൂപയും അര്‍ദ്ധ നഗരങ്ങളില്‍ 2,000 രൂപയും ഗ്രാമങ്ങളില്‍ 1,000 രൂപയുമാണ് മിനിമം ബാലന്‍സായി നിശ്ചയിക്കപ്പെട്ടിരിക്കുന്നതത്.

ഈ തുകയില്ലെങ്കില്‍ സേവിംഗ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 20 മുതല്‍ 100 രൂപയും കറണ്ട് അക്കൗണ്ടുകളില്‍ നിന്ന് 500 രൂപയുമാണ് ഒരു മാസത്തെ പിഴ. കൂടാതെ എസ് ബി അക്കൗണ്ടുകളില്‍ ഓരോ മൂന്നുമാസക്കാലത്തെയും ശരാശരി ബാലന്‍സ് 15,000 രൂപയില്‍ താഴെയായല്‍ 30 രൂപ ഡെബിറ്റ് കാര്‍ഡ് ചാര്‍ജ്ജായും ഈടാക്കും. കൂടാതെ സേവന നിരക്കുകളും എസ്ബിഐ ഉയര്‍ത്തിയിരുന്നു. സൗജന്യ എ ടി എം ഇടപാടുകള്‍, ലോക്കര്‍ വാടക എന്നിവയും കൂട്ടിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍