UPDATES

വിപണി/സാമ്പത്തികം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6500-ഓളം ജീവനക്കാരെ ഒഴിവാക്കുന്നു

ഡിജിറ്റലൈസേഷന്റെയും രാജ്യത്തെ മറ്റ് ബാങ്ക് ലയനത്തിന്റെയും ഭാഗമായി 10000 അധികം ജോലിക്കാരെ വിവിധ തസ്തിതകളിലേക്ക് മാറ്റി നിയമിച്ചിരുന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6500-ഓളം ജീവനക്കാരെ ഒഴിവാക്കാനുള്ള നടപടികളിലേക്ക് കടക്കുന്നു. 2018 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 6622 ജീവനക്കാരെ ഒഴിവാക്കാനാണ് എസ്ബിഐയുടെ തീരുമാനം. വിആര്‍എസ് വഴിയായിരിക്കും താരുമാനം നടപ്പാക്കുക. ഡിജിറ്റലൈസേഷന്റെയും രാജ്യത്തെ മറ്റ് ബാങ്ക് ലയനത്തിന്റെയും ഭാഗമായി 10000 അധികം ജോലിക്കാരെ വിവിധ തസ്തിതകളിലേക്ക് മാറ്റി നിയമിച്ചിരുന്നു.

ഓഗസ്റ്റ് ആറ് വരെയുള്ള കണക്ക് പ്രകാരം ഒരെ സ്ഥലത്ത് തന്നെയുള്ള 594 ശാഖകളാണ് ലയിപ്പിച്ചത്. ഇതിലൂടെ 1,160 കോടി രൂപ പ്രതിവര്‍ഷം ലാഭിക്കാമെന്നാണ് കരുതുന്നത്. ഒരേ നഗരത്തില്‍ ഒരേ സ്ഥലത്ത് ബാങ്കിന്റെ വിവിധ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കാനായിരുന്നു ലയനം.

അഞ്ച് അനുബന്ധ ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കുമാണ് എസ്.ബി.ഐ.യില്‍ ലയിച്ചത്. ബാങ്ക് ലയനത്തെ തുടര്‍ന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ള പൊതുമേഖല സ്ഥാപനമായിരിക്കുകയാണ് എസ്ബിഐ. വിവിധ ശാഖകള്‍ നിര്‍ത്തലാക്കുന്നതാണ് ജീവനക്കാരുടെ എണ്ണത്തെ കുറയ്ക്കാന്‍ ബാങ്കിനെ നിര്‍ബന്ധിതമാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍