UPDATES

വിപണി/സാമ്പത്തികം

ചെറു പട്ടണങ്ങളെ ലക്ഷ്യംവെച്ച് സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ ; 5000ത്തോളംപേരെ ഉടനെ നിയമിക്കും

സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിയാണ് 5000 ലധികം പേരെ നിയമിക്കാനൊരുങ്ങുന്നത്

ഇസാഫ്, ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്, എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്, സൂര്യോദയ്, ഉത്കൃഷ് എന്നി സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിയാണ് 5000 ലധികം പേരെ നിയമിക്കാനൊരുങ്ങുന്നത്. ചെറു പട്ടണങ്ങളില്‍ ശാഖകള്‍ തുടങ്ങുകയാണ് ഇതിന്റെ ലക്ഷ്യം.

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 500 പേരെയും എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് 1,500 പേരെയും ഉജ്ജീവന്‍ 600 പേരെയും സൂര്യോദയ് 250 പേരെയുമാകും നിയമിക്കുക. എയു സ്മോള്‍ ഫിനാന്‍സ് ബാങ്കിന് നിലവില്‍ 13,000 പേരാണ് ജീവനക്കാരായുള്ളത്. ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ ശരാശരി 500ലേറെ പേരെ നിയമിക്കുമെന്ന് ബാങ്കിന്റെ എച്ച് ആര്‍ വിഭാഗം മേധാവി വ്യക്തമാക്കി. പഠിച്ച് ഉടനെഇറങ്ങിയവരെയും ബാങ്കിങ് മേഖലയില്‍ പരിചയസമ്പന്നരായവരെയുമാകും പ്രധാനമായും ഈ ബാങ്കുകള്‍ നിയമിക്കുക

കാമ്പസ് പ്ലെയ്മെന്റ് വഴിയാകും ഇസാഫ് ജീവനക്കാരെ നിയമിക്കുകയെന്ന് ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ കെ. പോള്‍ തോമസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍