UPDATES

വിപണി/സാമ്പത്തികം

ടാറ്റ ഗ്രൂപ്പിന്റെ ചീഫ് ഇക്കണോമിസ്റ്റും പോളിസി അഡ്വക്കസി മേധാവിയുമായി മലയാളി വനിത

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ രൂപ പുരുഷോത്തമന്‍ സെപ്റ്റംബര്‍ ഒന്നിനായിരിക്കും ചുമതലയേല്‍ക്കുക

ടാറ്റ ഗ്രൂപ്പിന്റെ ചീഫ് ഇക്കണോമിസ്റ്റും പോളിസി അഡ്വക്കസി മേധാവിയുമായി മലയാളി വനിത ചുമതലയേല്‍ക്കുന്നു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ രൂപ പുരുഷോത്തമനാണ് ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിലൊന്നായ ടാറ്റ ഗ്രൂപ്പിന്റെ പ്രധാന സ്ഥാനത്ത് എത്തുന്നത്. 38-കാരിയായ രൂപ തൃശ്ശൂര്‍-പാലക്കാട് സ്വദേശികളായ മലയാളി ദമ്പതികളുടെ മകളാണ്. സെപ്റ്റംബര്‍ ഒന്നിനായിരിക്കും രൂപ ചുമതലയേല്‍ക്കുക.

ഗോള്‍ഡ്മാന്‍ സാക്‌സില്‍ വൈസ് പ്രസിഡന്റും ഗ്ലോബല്‍ ഇക്കണോമിസ്റ്റുമായിരുന്ന രൂപ അമേരിക്കയിലെ യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 2006-ല്‍ എവര്‍‌സ്റ്റോണ്‍ ക്യാപ്പിറ്റലില്‍ റിസര്‍ച്ച് വിഭാഗം മേധാവിയായി. നിലവില്‍ എവര്‍‌സ്റ്റോണിന്റെ റിസര്‍ച്ച് വിഭാഗം മാനേജിങ് ഡയറക്ടറാണ്.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നിവയടങ്ങുന്ന ബ്രിക് രാജ്യങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായി വളരുമെന്ന റിപ്പോര്‍ട്ടാണ് രൂപയെ സാമ്പത്തിക ലോകത്ത് പ്രശസ്തയാക്കിയത്. 2003-04 കാലയളവില്‍ അവര്‍ ബ്രിക്-ന്റെ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമ്പോള്‍ 25-ാം വയസ് മാത്രമായിരുന്നു പ്രായം. രൂപയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചിട്ടുള്ള ‘അവസര’ എന്ന സന്നദ്ധ സംഘടന പ്രശസ്തമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍