UPDATES

വിപണി/സാമ്പത്തികം

ബിജു അബ്രാഹാമിന്റെ ‘വീട്ടിലേക്കുളള വഴി’; വീടു നിര്‍മ്മാണത്തിന്റെ ലളിത, സുന്ദര മാതൃക

തൊടിയില്‍ നിന്നും ഒരു മരം പോലും മുറിക്കാതെ പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് മല്ലപ്പളളിക്കാരന്‍ ബിജു അബ്രഹാം ഉണ്ടാക്കിയ വീട് ശ്രദ്ധേയാകര്‍ഷിക്കുകയാണ്‌

വീടെന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കുക എന്നത് വലിയ കാര്യമാണ്. എന്നാല്‍ ബിജു അബ്രഹാം എന്ന മല്ലപ്പളളിക്കാരന്‍ ശ്രദ്ധയാകര്‍ഷിക്കുന്നത് 12,000 ചതുര അടിയില്‍ ഒരു വിടുണ്ടാക്കി എന്നതില്‍ അല്ല. തൊടിയിലെ ഒരു മരം പോലും മുറിച്ച് പ്രകൃതിയെ മുറിവേല്‍പ്പിക്കാതെയാണ് തന്റെ സ്വപ്‌നം അദ്ദേഹം സാക്ഷാല്‍ക്കരിച്ചിരിക്കുന്നത്.

പ്രായം ചെന്ന തന്റെ അപ്പനേയും അമ്മയേയും ശ്രൂശ്രൂഷിക്കുന്നതിനാണ് ബിജു അബ്രഹാം തന്റെ ഗ്രാമമായ മല്ലപ്പളളിയിലേക്ക് തിരിച്ചെത്തിയത്. അവര്‍ക്ക് ആവശ്യമുളളപ്പോള്‍ ഒപ്പം ഉണ്ടാകണമെന്നും സഹായിക്കണമെന്നും ബിജു അബ്രഹാം ആഗ്രഹിച്ചു. തന്റെ ഗ്രാമത്തിലെ വയോധികര്‍ക്ക് വേണ്ടത്ര കരുതലും ശ്രുശ്രൂഷയും കിട്ടുന്നില്ലെന്നത് അദ്ദേഹം കണ്ടറിഞ്ഞിട്ടുണ്ട്. അവര്‍ക്കൊക്കെ കരുതല്‍ നല്‍കാന്‍ ഒരു അത്താണിയായി വീടുണ്ടാക്കണമെന്നും ബിജു ആഗ്രഹിച്ചു.

മനസിന്റെ മടിത്തട്ടില്‍ ആ സ്വപ്‌നം കുറച്ചുകാലം കൊണ്ട് നടന്നു. ഇന്ത്യയിലെ,  പ്രത്യേകിച്ചും തെന്നിന്ത്യയിലെ ഗ്രാമങ്ങളില്‍ കണ്ട പഴയക്കാല രീതിയില്‍ നിര്‍മ്മിച്ച വീടുകളാണ് ബിജുവിന്റെ സ്വപ്‌നം ഉണര്‍ത്തിയത്. അവ ഉണ്ടാക്കിയ നാടന്‍ മെറ്റീരീയലുതകള്‍ ഉപയോഗിച്ച് വലിയ ഒരു വീടുണ്ടാക്കുക എന്ന ആഗ്രഹമാണ് അദ്ദേഹം തന്റെ ഗ്രാമത്തില്‍ സാക്ഷല്‍ക്കരിച്ചത്. ‘1886 മുതലാണ് ഇന്ത്യയില്‍ സിമന്റ് ഉപയോഗിച്ച് തുടങ്ങിയത്. അതുവരെ നമ്മള്‍ വീടുണ്ടാക്കിയത് മണ്ണുകൊണ്ടും മറ്റ് പ്രകൃതി വിഭവങ്ങള്‍ കൊണ്ടുമായിരുന്നു. വീടുണ്ടാക്കാന്‍ ആ സമീപനമാണ് ഞാന്‍ സ്വീകരിച്ചത്” ബിജു അബ്രഹാം പറഞ്ഞു.

പരമ്പരാഗതമായി തെന്നിന്ത്യന്‍ ഗ്രാമങ്ങളില്‍ എങ്ങനെയാണോ വീടുണ്ടാക്കുന്നത് അദ്ദേഹം നിരവധി യാത്രകള്‍ നടത്തി നരീക്ഷിച്ചു. അങ്ങനെ കണ്ടറിഞ്ഞ പല മാര്‍ഗ്ഗങ്ങളും ബിജു തന്റെ വീടുനിര്‍മ്മാണത്തില്‍ പ്രയോഗിക്കുകയായിരുന്നു. ചുമരുകള്‍ തീര്‍ക്കാന്‍ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന മണ്‍കട്ടകള്‍ ഉപയോഗിച്ചു. ഉപയോഗശൂന്യമായ 24 പഴയ വീടുകള്‍ വാങ്ങിക്കുകയായിരുന്നു ആദ്യപടി. ആ വിടുകള്‍ പൊളിച്ച് അതിന്റെ പഴയ സാധനങ്ങള്‍ സ്വന്തം വീടിനു ഉപയോഗിച്ചു.

നാട് എന്നര്‍ത്ഥം വരുന്ന ‘ഊര്’ എന്നാണ് ബിജു അബ്രാഹം തന്റെ വീടിനിട്ട പേര്. ” നമ്മള്‍ ഭുമിയോട് കടപ്പാട് കാണിക്കണം. ഇവിടെയുളള ഒരോന്നിനും ഒരു കഥ പറയാനുണ്ട്. ഈ വീട്‌ നിര്‍മ്മിക്കാനായി ശേഖരിച്ച ഓടുകളാവട്ടെ, കുപ്പികളാവട്ടെ, കോണിപ്പടിക്കുപ്പോലും ഒരു കഥ പറയാനുണ്ട്. ബിജു പറയുന്നു.

ചെറിയ തുകയക്കാണ് താന്‍ തന്റെ വീടെന്ന സ്വപ്‌നം തീര്‍ക്കാനായുളള മെറ്റീരിയലുകള്‍ വാങ്ങാന്‍ ചിലവഴിച്ചതെന്നും അദ്ദേഹം പറയുന്നു. വന്‍ തുക കൊടുത്ത് സാധനങ്ങള്‍ വാങ്ങാതെ മിച്ചം വെച്ചുണ്ടാക്കിയ തുക അദ്ദേഹം തൊഴിലാളികള്‍ക്ക് നല്‍കുകയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍