ജൂണ്‍ 13 വരെയായിരുന്നു നേരത്ത സമയം അനുവദിച്ചിരുന്നത്. ടെലികോം കമ്പനികളുടെ ആവിശ്യ പ്രകാരമാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഈ തീരുമാനം എടുത്തത്.
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന് ടെലികോം കമ്പനികള്‍ക്കുള്ള സമയപരിധി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ സെപറ്റംബര്‍ 30 വരെയാണ് ഇപ്പോള്‍ നീട്ടിയിട്ടുള്ളത്.
ജൂണ്‍ 13 വരെയായിരുന്നു നേരത്ത സമയം അനുവദിച്ചിരുന്നത്. ടെലികോം കമ്പനികളുടെ ആവിശ്യ പ്രകാരമാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഈ തീരുമാനം എടുത്തത്. പുതിയ നിമങ്ങള്‍ അനുസരിച്ച് ഐടി, നെറ്റ് വര്‍ക്ക് ക്രമീകരണങ്ങള്‍ സജ്ജീകരിക്കേണ്ടതുണ്ടെന്നും, ഇതിനായി കൂടുതല്‍ സമയം ആവശ്യമാണെന്നും ടെലികോം കമ്പനികള്‍ അറിയിച്ചു.
പോര്‍ട്ടബിലിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തീകരിക്കണമെന്നാണ് ട്രായ പുതിയ നിയമത്തില്‍ പറയുന്നത്. ഇതില്‍ പ്രായോഗിക ബുദ്ധിമുട്ടെുണ്ടെന്നും, ഇതിനായി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ ക്രമീകണം ആവശ്യമാണെന്നുമാണ് ടെലികോം കമ്പനികള്‍ പറയുന്നത്.