UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ബിസ്‌കറ്റ് രാജാവ്’ രാജന്‍ പിള്ളയുടെ സഹോദരനും വ്യവസായിയുമായ രാജ്‌മോഹന്‍ പിള്ള പീഢനക്കേസില്‍ അറസ്റ്റില്‍

ഒഡീഷ സ്വദേശിയായ 23കാരിയെ പീഢിപ്പിച്ച കേസിലാണ് അറസ്റ്റ്

മലയാളി വ്യവസായിയും ബീറ്റ ഗ്രൂപ്പ് ചെയര്‍മാനുമായ രാജ്‌മോഹന്‍ പിള്ളയെ ലൈംഗികപീഢനത്തിനക്കേസില്‍ അറസ്റ്റ് ചെയ്തു. ബിസ്‌കറ്റ് രാജാവ് ആയിരുന്ന രാജന്‍ പിള്ളയുടെ സഹോദരനാണ് രാജ്‌മോഹന്‍ പിള്ള. ഒഡീഷ സ്വദേശിയായ 23 കാരിയെ പീഢിപ്പിച്ചെന്നാണു രാജ്‌മോഹന്‍ പിള്ളയ്‌ക്കെതിരേയുള്ള കേസ്. പിള്ളയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ഒഡീഷയില്‍ നിന്നും ഏജന്റ് വഴി കേരളത്തില്‍ ജോലിക്കായി എത്തിയ പെണ്‍കുട്ടിയാണ് പീഢിപ്പിക്കപ്പെട്ടത്. ഇവര്‍ രാജ്‌മോഹന്‍പിള്ളയുടെ വീട്ടില്‍ ജോലിക്കു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ആറുമാസമായി നിരവധി തവണ പെണ്‍കുട്ടിയെ രാജ്‌മോഹന്‍ പിള്ള പീഢിപ്പിച്ചതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോഴാണ് താന്‍ പീഢനത്തിനിരയായ വിവരം അവിവാഹിതയായ പെണ്‍കുട്ടി ഡോക്ടര്‍മാരോടു പറയുന്നത്. തുടര്‍ന്നാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാജ്‌മോഹന്‍പിള്ളയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ഉടമയായിരുന്ന രാജന്‍ പിള്ള 1995ലാണ് അറസ്റ്റിലാവുന്നത്. ജയിലില്‍വച്ച് ഹൃദ്രോഗബാധിതനായാണ് രാജന്‍ പിള്ള മരിച്ചത്. രാജന്‍ പിള്ളയുടെ ഓര്‍മയ്ക്കായി ഒമ്പത് കമ്പനികളുടെ കൂട്ടുകമ്പനിയായി രൂപീകരിച്ചതാണ് ബീറ്റ ഗ്രൂപ്പ്. രണ്ടു ബില്യണ്‍ ഡോളറിന്റെ വിറ്റുവരവുള്ള കമ്പനിയാണ് ബീറ്റ ഗ്രൂപ്പ്. ഫുഡ് പ്രോസസിങ്ങ്, മാനുഫക്ചറിംഗ്, മാര്‍ക്കറ്റിംഗ്, ഡിസ്ട്രിബ്യൂഷന്‍, ലോജിസ്റ്റിക് എന്റര്‍ടെയിന്‍മെന്റ് എന്നീ മേഖലകളിലാണ് ബീറ്റ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍