UPDATES

വിദേശം

ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങള്‍; യുഎസ്-ചൈന പോര് മുറുകുന്നു

അമേരിക്കയും ചൈനയും തമ്മില്‍ 2016-ല്‍ 57,860 കോടി ഡോളറിന്റെ വ്യാപാരമാണ് നടന്നത്

രാജ്യത്ത് ചൈനയുടെ വ്യാപാര കുത്തക തകര്‍ക്കാനുള്ള നടപടികളുമായി യുഎസ്. ചൈനയുടെ ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപ് ഉത്തരവിട്ടു. ഇത്തരവിനെതിരെ രൂക്ഷമായി രീതിയിലാണ് ചൈന പ്രതികരിച്ചിരിക്കുന്നത്. ഈ നീക്കം ഇരു രാജ്യത്തെ വ്യാപാരബന്ധത്തെ ബാധിക്കുമെന്ന് ചൈന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

അമേരിക്കന്‍ വ്യാപാരപ്രതിനിധി റോബര്‍ട്ട് ലൈത്തൈസറാണ് അന്വേഷണം നടത്തുന്നത്. ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നില്ലെന്ന ആരോപണത്തെ ചൈന നിഷേധിച്ചിട്ടുണ്ട്. യുഎസിന്റെ അന്വേഷണം ചൈനയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികള്‍ സ്വീകരിക്കുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയവും പ്രതികരിച്ചിട്ടുണ്ട്.

അമേരിക്കയും ചൈനയും തമ്മില്‍ 2016-ല്‍ 57,860 കോടി ഡോളറിന്റെ വ്യാപാരമാണ് നടന്നത്. അമേരിക്കയിലേക്കുള്ള ചൈനീസ് ഉല്‍പന്നങ്ങളുടെ കയറ്റുമതി 46,280 കോടി ഡോളറാണ്. യുഎസ് നടത്തിയ കയറ്റുമതിയാകട്ടെ 11,580 കോടി ഡോളര്‍ മാത്രമാണ്. ചൈനയുമായുള്ള യുഎസിന്റെ ചരക്കു വ്യാപാരമിച്ചം 34,700 കോടി ഡോളറാണ്.

വ്യാപാര നിയമത്തിലെ 301-ാം വകുപ്പ് പ്രകാരമാണ് ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങള്‍ അമേരിക്ക അന്വേഷിക്കുന്നത്. 1980-90 കളില്‍ അമേരിക്ക വ്യാപകമായ ഉപയോഗിച്ചിരുന്ന നിയമമായിരുന്നു ഇത്. ഈ നിയമപ്രകാരം പ്രത്യേക വിദേശ രാജ്യങ്ങള്‍ക്ക് മേല്‍ ഏകപക്ഷിയമായി നികുതി ഏര്‍പ്പെടുത്താന്‍ അമേരിക്കയ്ക്ക് സാധിക്കും. 1995-ല്‍ ലോക വ്യാപാരകരാര്‍ നിലവില്‍ വന്നശേഷം അമേരിക്ക ഈ നിയമം ഉപയോഗിച്ചിട്ടില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍