UPDATES

വിപണി/സാമ്പത്തികം

ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതി; കടുത്ത തീരുമാനത്തിലേക്ക് അമേരിക്ക

ഇന്ത്യയടക്കം 11 രാജ്യങ്ങള്‍ക്കാണ് ഈ തീരുമാനം തിരിച്ചടിയാകുക

വ്യാപരരംഗത്ത് ഇന്ത്യയ് കനത്ത തിരിച്ചടി നല്‍കുന്ന തീരുമാനം എടുക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. ഇന്ത്യയും ചൈനയും അടക്കം 11 രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതി കര്‍ശനമായി കുറയ്ക്കാനുള്ള തീരുമാനം എടുക്കാന്‍ പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് യുഎസ് വാണിജ്യമന്ത്രാലയം. ദേശീയസുരക്ഷ എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയം ഇത്തരമൊരു തീരുമാനത്തിന് പ്രസിഡന്റിനു ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് 53 ശതമാനം ഇറക്കുമതിചുങ്കം ചുമത്തണമെന്നാണ് വാണിജ്യമന്ത്രാലയത്തിന്റെ ശുപാര്‍ശയില്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം യുഎസ് ഇറക്കുമതി ചെയ്ത മൊത്തം സ്റ്റീലീല്‍ രണ്ടു ശതമാനവും ഇന്ത്യയില്‍ നിന്നായിരുന്നു. അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് 24 ശതമാനവും, അലുമിനിയം ഉത്പന്നങ്ങള്‍ക്ക് ഏഴു ശതമാനവും ആഗോള ഇറക്കുമതി ചുങ്കം ചുമത്തണമെന്നും നിര്‍ദേശത്തിലുണ്ട്.

ഈ ശുപാര്‍ശയിന്മേല്‍ ഏപ്രില്‍ മധ്യത്തോടെ പ്രസിഡന്റിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുന്നത്. ശുപാര്‍ശ അംഗീകരിക്കുകയാണെങ്കില്‍ ഇതോടെ അമേരിക്കയക്കും ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ക്കുമിടയില്‍ പുതിയൊരു വാണിജ്യയുദ്ധം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഇന്ത്യയും ചൈനയും കൂടാതെ, ബ്രസീല്‍, ചൈന, കോസ്റ്റ റിക്ക, ഈജിപ്ത്, മലേഷ്യ, കൊറിയ, റഷ്യ, സൗത്ത് ആഫ്രിക്ക, തായ്‌ലാന്‍ഡ്, തുര്‍ക്കി, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള സ്റ്റില്‍ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍