UPDATES

വിപണി/സാമ്പത്തികം

വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ ഏറ്റെടുത്തു; ലോകത്തിലെ ഏറ്റവും വലിയ ഇ കൊമേഴ്സ് ഡീൽ

ഇന്ത്യൻ ഓൺലൈൻ ഇടത്തിൽ ഒരു യുഎസ് കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപം കൂടിയാണിത്.

ലോകത്തിലെ ഏറഅറവും വലിയ ചില്ലറ വിൽപ്പന കുത്തകയായ വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ 1.07 ലക്ഷം കോടി രൂപയ്ക്ക് ഏറ്റെടുത്തു. ലോകത്തിലെ ഏറ്റവും വലിയ ഇ കൊമേഴ്സ് ഏറ്റെടുക്കലാണിത്. കമ്പനിയുടെ ആകെ മൂല്യം കണ്ടത് 1.4 ലക്ഷം കോടി രൂപയാണ്. 77%വും സ്വന്തമാക്കിയാണ് വാൾമാര്‍ട്ട് ഏറ്റെടുക്കൽ നടത്തിയത്.

ഇന്ത്യൻ ഓൺലൈൻ ഇടത്തിൽ ഒരു യുഎസ് കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപം കൂടിയാണിത്. സെപ്തംബറിൽ ഫ്ലിപ്കാർട്ടിൽ ചെറിയൊരു നിക്ഷേപം നടത്താനുദ്ദേശിച്ചാണ് വാൾമാർട്ട് ചർച്ചകൾ തുടങ്ങിയത്. ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ഈ കൊമേഴ്സ് ഡീലിലേക്ക് കമ്പനിയെ എത്തിച്ചത്.

ഇതോടെ ഇന്ത്യൻ വിപണിയിൽ ആമസോണിന് ശക്തമായ എതിരാളി സൃഷ്ടിക്കപ്പെട്ടിരിക്കുയാണ്. വിശ്വാസ്യത കൊണ്ട് ജനപ്രിയമാണെങ്കിലും നിക്ഷേപത്തിന്റെ പരിമിതികൾ ബെംഗളൂരു വിട്ടുള്ള നഗരങ്ങളിൽ ഫ്ലിപ്കാർട്ടിന്റെ പ്രവർത്തനങ്ങൾ ചുരുക്കിയിരുന്നു. ഇതാണ് പുതിയ നിക്ഷേപ സാധ്യതകൾ തേടുന്നതിലേക്ക് ഫ്ലിപ്കാർട്ടിനെ നയിച്ചത്.

ഫ്ലിപ്കാർട്ടിന്റെ നിലവിലെ മാനേജ്മെന്റിനെ നിലനിർത്താനാണ് വാൾമാര്‍ട്ട് ആലോചിക്കുന്നത്. ബെംഗളൂരു ടീം ഇനി വാൾമാർട്ട് യുഎസ് സിഇഒ മാർക് ലോറിന് റിപ്പോർട്ട് ചെയ്യും.

ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുക്കുന്നു: മൂല്യം 1,40,000 കോടി രൂപ!

ആമസോണിനോട് കൊമ്പുകൊർത്ത ബെൻസാലിമാർ ഫ്ലിപ്കാർട്ട് വിടുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍