UPDATES

വിപണി/സാമ്പത്തികം

സ്വഭാവദൂഷ്യം: ബിന്നി ബൻസാൽ ഫ്ലിപ്കാർട് സിഇഒ സ്ഥാനം രാജിവെച്ചെന്ന് വാൾമാർട്ട്

‘സ്വഭാവദൂഷ്യം’ സംബന്ധിച്ച ആരോപണം നേരിടുന്ന ഫ്ലിപ്കാർട്ട് സിഇഒ ബിന്നി ബൻസാൽ സ്ഥാനം രാജിവെച്ചെന്ന് വാൾമാർട്ട്. സ്ഥാപകരിലൊരാളെന്ന നിലയിൽ കമ്പനിയുടെ സുപ്രധാന ഭാഗമായി പ്രവർത്തിക്കുകയായിരുന്നു ബിന്നിയെന്നും പക്ഷെ സമീപകാല സംഭവവികാസങ്ങൾ കമ്പനിക്ക് ദോഷകരമാകുമെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം രാജി വെക്കുകയായിരുന്നുവെന്നും വാൾമാർട്ട് വാർത്താക്കുറിപ്പിൽ പറഞ്ഞു.

ബിന്നിക്കെതിരെ ഉയർന്ന സ്വഭാവദൂഷ്യ ആരോപണം സംബന്ധിച്ച് ഫ്ലിപ്കാർട്ടും വാൾമാർട്ടും അന്വേഷണം നടത്തിയതായും വാർത്താക്കുറിപ്പ് പറഞ്ഞു. തനിക്കെതിരായ ആരോപണത്തെ അദ്ദേഹം ശക്തമായി നിഷേധിക്കുന്നണ്ടെന്നും തങ്ങളുടെ അന്വേഷണത്തിലും ബിന്നിക്കെതിരായ തെളിവുകളൊന്നും കിട്ടുകയുണ്ടായില്ലെന്നും വാർത്താക്കുറിപ്പ് പറയുന്നു. എന്നാൽ ബിന്നി പ്രസ്തുത സന്ദർഭത്തോട് പ്രതികരിച്ച രീതി സംബന്ധിച്ച് വ്യക്തത തങ്ങൾക്കില്ലാത്തതിനാൽ രാജി വെക്കാനുള്ള ബിന്നിയുടെ തീരുമാനത്തെ ശരി വെക്കുകയായിരുന്നെന്നും വാൾമാർട്ട് വ്യക്തമാക്കി.

കല്യാൺ കൃഷ്ണമൂർത്തിയായിരിക്കും ഇനി സിഇഒ സ്ഥാനത്ത്. മൈന്ത്ര, ജബോങ് എന്നീ ഫ്ലിപ്കാര്‍ട്ട് ഉപസ്ഥാപനങ്ങളുടെ സിഇഒ നേതൃത്വം അനന്ത് നാരായണനിൽ തന്നെ നിക്ഷിപ്തമായിരിക്കും. ഇദ്ദേഹം കല്യാണിന് റിപ്പോർട്ട് ചെയ്യും. അതെസമയം ബിന്നി ഇനിയും ഒരു നിക്ഷേപകനായി തുടരുമെന്നും അറിയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍