UPDATES

വിപണി/സാമ്പത്തികം

ലാഭരഹിത സമൂഹമാധ്യമം ലക്ഷ്യം: ബ്രയന്‍ ആക്ടണ്‍ വാട്‌സ് ആപ്പ് വിടുന്നു

ഈ പ്രായത്തില്‍ ചില പുതിയ റിസ്‌ക് ഏറ്റെടുക്കാനാവുന്നത്‌ ഭാഗ്യമാണ്

വാട്‌സ് ആപ്പിന്റെ സ്ഥാപകരില്‍ ഒരാളായ ബ്രയാന്‍ ആക്ടണ്‍ കമ്പനി വിടുന്നു. ലാഭരഹിതമായ സമുഹമാധ്യമത്തിന് തുടക്കമിടുകയാണ് ലക്ഷ്യം. ഫെയ്‌സ് ബുക്കിലാണ് ഇക്കാര്യം ബ്രയാന്‍ ഇക്കാര്യം വ്യക്തമാക്കിയത്‌.

”ജീവിതത്തില്‍ പുതിയ ഒരദ്ധ്യായം രചിക്കണമെന്ന് എട്ടുകൊല്ലത്തിനുശേഷം ഞാന്‍ തിരുമാനിച്ചു. എന്റെ ഈ പ്രായത്തില്‍ ചില പുതിയ റിസ്‌ക് ഏറ്റെടുക്കാനാവുന്നത്‌ ഭാഗ്യമാണ്. ആശയവിനിമയരംഗത്ത് ലാഭരഹിതമായ ഒരു സംവിധാനം ആരംഭിക്കണമെന്നതാണ് പുതിയ തിരുമാനം. കുറച്ചുകാലമായി അതായിരുന്നു ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോഴാണ് അത് നടപ്പിലാക്കാനുളള സമയം ആയത്. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ വരും ദിവസങ്ങളില്‍ എനിക്കാവും” ആക്ടണ്‍ ഫെയ്‌സ് ബുക്കില്‍ ഇങ്ങനെ കുറിച്ചു.

” തീര്‍ച്ചയായം ഈ തിരുമാനം കടുത്തതാണ്. കുറച്ചുവര്‍ഷങ്ങള്‍ക്കുളളില്‍ ഞങ്ങളുടെ ടീം ഉണ്ടാക്കിയ നേട്ടങ്ങളില്‍ ഞാന്‍ അഭിമാനിക്കുന്നു. ദിനംപ്രതി ആളുകള്‍ വാട്‌സ്ആപ്പിനെ ആശ്രയിക്കുന്നത് കാണുമ്പോള്‍ ഏറെ സന്തോഷമാണുളളത്. ആക്ടണ്‍ ഫെയ്‌സബുക്കില്‍ കുറിച്ചു.

2014 ല്‍, വാട്‌സ് ആപ്പ് 19 ബില്ല്യണ്‍ ഡോളറിന്റെ പണവും ഓഹരിയും ഫെയ്‌സ്ബുക്ക് വാങ്ങിയിരുന്നു. സ്റ്റാന്‍ഡ്‌ഫോഡ്‌ സര്‍വ്വകലാശാലയില്‍ പഠിച്ച ആക്ടണ്‍ എട്ട് വര്‍ഷം വാട്‌സ്ആപ്പില്‍ പ്രവര്‍ത്തിച്ചുവന്നു. ഉക്രയിനിയന്‍ പ്രവാസിയായ ജാന്‍ കൗം നോടൊപ്പം 2009 ലാണ് ആക്ട്ണ്‍ മെസ്സേജ് സര്‍വ്വീസ് ആരംഭിച്ചത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍