UPDATES

വിപണി/സാമ്പത്തികം

വിപ്രോയെ ഉന്നതിയിലെത്തിച്ച ദാനശീലനായ ശതകോടീശ്വരൻ, അസീം പ്രേം ജി വിരമിക്കുന്നു

വിരമിച്ചെങ്കിലും, കമ്പനി ബോർഡിൽ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർ, ഫൗണ്ടർ ചെയർമാൻ എന്നീ പദവികളിൽ അസിം പ്രേംജി തുടരുമെന്ന്​ വിപ്രോ അറിയിച്ചു.

ഇന്ത്യയിലെ പ്രമുഖ ഐടി സ്ഥാപനമായ വിപ്രോയുടെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ അസിം പ്രേംജി വിരമിക്കുന്നു. ജൂലൈ അവസാനത്തോടെ 53 വർഷത്തോളം നീണ്ട പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിപ്രോയുടെ മാനേജിങ് ഡയറക്ടർ, എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനങ്ങൾ വഹിച്ച വ്യക്തിയാണ് അസീം പ്രേംജി. ചെറുകിട വനസ്പതി നിർമാണ സ്ഥാപനത്തിൽ നിന്നും ആരംഭിച്ച് 8.5 ബില്യൺ ഡോളർ മൂല്യമുള്ള ഐ.ടി കമ്പനിയായി വിപ്രോയെ വളർത്തിയ പ്രേംജി രാജ്യത്തെ ശതകോടീശ്വരൻമാരിൽ ഒരാളാണ്.

വിപ്രോയുമായി ബന്ധപ്പെട്ട തന്റെ പ്രവർത്തനങ്ങൾ ‘തന്റെത്​ വളരെ ദീർഘമേറിയതും സംതൃപ്​തി നൽകുന്നതുമായ യാത്രയായിരുന്നെന്ന അദ്ദേഹം പ്രതികരിച്ചു. ഇനുയുള്ള സമയം വിപ്രോയുമായി ബന്ധപ്പെട്ട ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുമെന്നും അസീം പ്രേംജി പ്രസ്താനയിൽ അറിയിച്ചു. അതേസമയം വിരമിച്ചെങ്കിലും, കമ്പനി ബോർഡിൽ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർ, ഫൗണ്ടർ ചെയർമാൻ എന്നീ പദവികളിൽ അസിം പ്രേംജി തുടരുമെന്ന്​ വിപ്രോ അറിയിച്ചു. എന്നാൽ മകൻ റിഷാദിന്റെ നേതൃപാടവം വിപ്രോയെ കൂടുതൽ ഉയരങ്ങളിലേക്ക്​ എത്തിക്കും എന്ന് അതിയായ വിശ്വാസം ഉണ്ടെന്നും പ്രേംജി പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മകൻ റിഷാദ് പ്രേംജി ഇനി എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനവും. വിപ്രോ സി.ഇ.ഒ ആബിദലി നീമൂച്ച്‍വാല മാനേജിങ് ഡയറക്ടറുടെ സ്ഥാനം ഏറ്റെടുക്കും. ഓഹരിയുടമകളുടെ അംഗീകാരം കിട്ടിയതിന്​ ശേഷമായിരിക്കും നേതൃമാറ്റം.

അതേസമയം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിലും പ്രശസ്തനാണ് അസിം പ്രേംജി. കഴിഞ്ഞ മാർച്ചിൽ ഇത്തരം പ്രവർത്തനങ്ങൾക്കായി മാത്രം 2100 കോടി ഡോളറാണ്​ പ്രേംജി നീക്കിവച്ചത്. സ്വന്തം കുടുംബത്തിന്റെ 67 ശതമാനം വരുന്ന ഓഹരിയിൽ നിന്നാണ്​ അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി തുക നീക്കിവച്ചത്. ഫോർബ്സ് മാഗസിൻ ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനായി 1999 മുതൽ 2005 വരെ പ്രഖ്യാപിച്ചത് അസിം പ്രേംജിയെ ആയിരുന്നു. സാങ്കേതിക രംഗത്തു നൽകിയ സംഭാവനകളെ മാനിച്ച് കേന്ദ്ര സർക്കാർ 2011-ലെ പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍