UPDATES

വിപണി/സാമ്പത്തികം

സൊമോട്ടോ റസ്‌റ്റോറന്റ് പരസ്യവിവാദം; കമ്പനി ക്ഷമ ചോദിച്ചു

സൊമാട്ടോയുടെ പരസ്യങ്ങള്‍ വളരെ ക്രിയാത്മകമാണ് എന്ന് പറയുന്നവരും കുറവല്ല. സൊമാട്ടോയുടെ ഇത്തരം പരസ്യങ്ങള്‍ ഷെയര്‍ ചെയ്യണമെന്നാണ് മറ്റ് ചിലര്‍ ആവശ്യപ്പെട്ടത്

പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ സൊമാട്ടോയുടെ പരസ്യം സാമൂഹിക മാധ്യമങ്ങളില്‍ കോളിളക്കം സൃഷ്ടിക്കുന്നു. ഹിന്ദിയിലെ രണ്ട് തെറിവാക്കുകളുടെ പ്രചാരമുള്ള ചുരുക്കെഴുത്തിനെ ഓര്‍മ്മിപ്പിക്കുന്ന പരസ്യമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ‘എംസി, ബിസി’ എന്നെഴുതിയ കൂറ്റന്‍ പരസ്യബോര്‍ഡാണ് കമ്പനിയെ കുഴപ്പത്തില്‍ ചാടിച്ചത്. ചിലര്‍ സൊമാട്ടോയുടെ രസികത്വത്തെ പ്രകീര്‍ത്തിച്ചെങ്കിലും അതില്‍ അടങ്ങിയിരിക്കുന്ന അശ്ലീലം പലരെയും പ്രകോപിപ്പിക്കുകയായിരുന്നു.

എംസിയെന്നാല്‍ ‘മാക് എന്‍ ചീസെന്നും’ ബിസിയെന്നാല്‍ ‘ബട്ടര്‍ ചിക്കന്‍’ എന്നുമാണ് കമ്പനി ഉദ്ദേശിച്ചതെങ്കിലും അതൊന്നും ഉള്‍ക്കൊള്ളാന്‍ വിമര്‍ശകര്‍ തയ്യാറായിട്ടില്ല. ഇത് ലജ്ജാകരമാണെന്നും നിങ്ങളുടെ നിക്ഷേപകര്‍ക്ക് ഈ പ്രവൃത്തി അപമാനകരമാണെന്നും സുഹൈല്‍ സേത്ത് എന്നയാള്‍ ട്വിറ്ററില്‍ കുറിച്ചു. വിഷയത്തില്‍ ഇടപെടണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് പരസ്യത്തിന് ക്ഷമ ചോദിച്ച് കമ്പനി രംഗത്തെത്തി.

ആരുടെയും വികാരങ്ങള്‍ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും എന്തുകൊണ്ടാണ് പരസ്യം പ്രകോപനപരമായതെന്ന് തങ്ങള്‍ തിരിച്ചറിയുന്നതായും അതിന് ക്ഷമ ചോദിക്കുന്നതായും കമ്പനിയുടെ സഹസ്ഥാപകനായ പങ്കജ് ഛദ്ദ ട്വീറ്റ് ചെയ്തു. എന്നാല്‍ സൊമാട്ടോയുടെ പരസ്യങ്ങള്‍ വളരെ ക്രിയാത്മകമാണ് എന്ന് പറയുന്നവരും കുറവല്ല. സൊമാട്ടോയുടെ ഇത്തരം പരസ്യങ്ങള്‍ ഷെയര്‍ ചെയ്യണമെന്നാണ് മറ്റ് ചിലര്‍ ആവശ്യപ്പെട്ടത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍