UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അടിച്ചേല്‍പ്പിക്കപ്പെടുന്ന ഉപതെരഞ്ഞെടുപ്പുകള്‍; ഇതാര്‍ക്ക് വേണ്ടി? അടിച്ചേല്‍പ്പിക്കപ്പെടുന്ന ഉപതെരഞ്ഞെടുപ്പുകള്‍; ഇതാര്‍ക്ക് വേണ്ടി?

ടീം അഴിമുഖം

ടീം അഴിമുഖം

ജിജി ജോണ്‍ തോമസ്‌

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തിലേറിയിരിക്കുന്നു. കോടതി വിധിയ്‌ക്കെതിരേ അപ്പീല്‍ പോകാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും, അതിനിടെ തന്നെ ‘തലൈവി’യ്ക്ക് നിയമസഭാംഗമാകുവാനുള്ള ഉപതെരെഞ്ഞെടുപ്പിന് സംസ്ഥാനത്ത് കളമൊരുങ്ങിക്കഴിഞ്ഞിരുന്നു. ‘അമ്മ’യ്ക്ക് മുഖ്യമന്ത്രിയായി തുടരാന്‍ നിയമസഭാംഗമാകുന്നതിന് സമസ്ത അണ്ണാ ഡി എം കെ എം എല്‍ എ മാരും വിധേയത്തതോടെ നിലയുറപ്പിച്ചെങ്കിലും ചെന്നൈ എം എല്‍ എയ്ക്കായിരുന്നു കൂറു പ്രകടിപ്പിയ്ക്കാന്‍ ‘യോഗം’.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മന്ത്രിമാരുമാകുന്നവര്‍ നിയമ നിര്‍മാണസഭയിലെ അംഗമല്ലായെങ്കില്‍ ആറു മാസത്തിനകം അംഗമായാല്‍ മതി എന്ന വ്യവസ്ഥ (ഭരണ നേതൃത്വം നല്‍കിവന്നയാള്‍ കൊല്ലപ്പെടുക പോലുള്ള) അടിയന്തിര ഘട്ടങ്ങളില്‍ രാജ്യഭരണത്തിന് മികവുറ്റവര്‍ രംഗത്തില്ലെങ്കില്‍ സാവകാശം ലഭിക്കാന്‍ ലക്ഷ്യമിട്ടായിരിക്കും ഭരണഘടനാ ശില്‍പ്പികള്‍ എഴുതിച്ചേര്‍ത്തത്. എന്നാല്‍ ആ പഴുത്, രാഷ്ട്രീയ കക്ഷികളും നേതാക്കളും സ്വന്തം താല്പര്യത്തിനായി ഉപയോഗപ്പെടുത്തുന്നു.

പ്രതികൂല കോടതി വിധിയെത്തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്നിരുന്നെങ്കിലും ഫലത്തില്‍ ജയലളിതയുടെ കൈകളില്‍ തന്നെയായിരുന്നു തമിഴ്‌നാട് ഭരണത്തിന്റെ കടിഞ്ഞാണ്‍ എന്നത് സംശയമില്ലാത്ത കാര്യമായിരുന്നു. പക്ഷേ, അവര്‍ക്ക് അങ്ങനെയൊരു അധികാരം മാത്രം മതിയാകുമായിരുന്നില്ല. മുഖ്യമന്ത്രിപദത്തിന്റെ ആദരവ് പൊതു സമൂഹത്തിലും രാഷ്ട്രീയ മേഖലകളിലും നഷ്ടമാകുന്നത് ജയലളിതയ്ക്ക് അചിന്തിതമായിരുന്നു. മടങ്ങിവരവിന് അനുകൂലമായ സാഹചര്യം സംജാതമായപ്പോള്‍ തന്നെ അവര്‍ സ്വന്തം താല്പ്പര്യാര്‍ഥം സംസ്ഥാനത്തെ ഉപതെരെഞ്ഞെടുപ്പിലേക്ക് വലിച്ചെറിഞ്ഞു.

നേതാക്കളുടേയും, പാര്‍ട്ടികളുടേയും സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാനായി ജനങ്ങളില്‍ അനാവശ്യ ഉപതെരെഞ്ഞെടുപ്പ് അടിച്ചേല്പ്പിക്കപ്പെടുന്നത് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ചര്‍ച്ചചെയ്യപ്പെടുന്നതു പോലും ഇല്ലെന്നതാണ് വാസ്തവം. ഇത്തരം ഉപതെരെഞ്ഞെടുപ്പുകള്‍ അത്രമേല്‍ സാധാരണമായിരിക്കുന്നു എന്നതു തന്നെ അതിനു കാരണം. 16-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏറ്റവും ചിലവേറിയത്, ഏറ്റവും ദൈര്‍ഘ്യമേറിയത്, ഉയര്‍ന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്, ഏറ്റവും അധികം പുതുമുഖങ്ങളെ വിജയിപ്പിച്ചത് തുടങ്ങി ഒട്ടനവധി കാര്യങ്ങളില്‍ ചരിത്രം സ്രൃഷ്ടിച്ചിരുന്നു. അതേ പൊതു തെരഞ്ഞെടുപ്പ് ഏറ്റവും അധികം ഉപതെരഞ്ഞെടുപ്പുകള്‍ക്കു വഴിയൊരുക്കിയത് എന്ന വിശേഷണവും അര്‍ഹിക്കുന്നുണ്ടാവും.

നിലവില്‍ എം എല്‍ എമാരായിരുന്നവര്‍ ഏറ്റവും അധികം മത്സരിക്കുകയും വിജയിക്കുകയും ചെയ്ത തെരെഞ്ഞെടുപ്പായിരുന്നു കഴിഞ്ഞവര്‍ഷം നടന്നത്. ഉത്തര്‍ പ്രദേശില്‍ നിന്നും ഗുജറാത്തില്‍ നിന്നും മാത്രം ഇരുപതിലേറെ എം എല്‍ എമാര്‍ ലോക്‌സഭയിലേക്കു മത്സരിച്ചു വിജയിച്ചു. അവിടെയെല്ലാം ഉപതെരഞ്ഞെടുപ്പ് അനിവാര്യമായി. പ്രധാനമന്ത്രി പദത്തിലേറിയ നരേന്ദ്ര മോദി തന്നെ രണ്ട് ഉപതെരഞ്ഞെടുപ്പിനു വഴിയൊരുക്കി. വിജയിച്ച വാരണാസി, വഡോദര മണ്ഡലങ്ങളില്‍ അദ്ദേഹം നിലനിര്‍ത്തേണ്ടെന്നു തീരുമാനിച്ച വഡോദര ലോക്‌സഭാ മണ്ഡലത്തിലേക്കും ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പ്രതിനിധാനം ചെയ്ത മണിനഗര്‍ നിയമസഭ മണ്ഡലത്തിലേക്കും.

ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി 2013-ല്‍ തന്നെ തീരുമാനിക്കപ്പെട്ട നരേന്ദ്ര മോദി ഗുജറാത്ത് നിയമ സഭാംഗമായിരിക്കെ ലോക്‌സഭയിലേക്കു മത്സരിച്ചത് പ്രത്യേക സാഹചര്യത്തില്‍ വേറിട്ടു കാണാം. അദ്ദേഹം പ്രതിനിധാനം ചെയ്തുവന്ന മണിനഗര്‍ നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാനാവത്തതു തന്നെയെന്നു സമ്മതിക്കാം. പക്ഷേ അദ്ദേഹം ലോക്‌സഭയിലേക്കു രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചതിലൂടെ ഒരിടത്ത് അനിവാര്യമായ ഉപതെരഞ്ഞെടുപ്പ് ആ ഗണത്തില്‍ പെടുത്താനാവില്ല; അനാവശ്യമായി വരുത്തിവച്ചതാണ്.

അനാവശ്യ തെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കുന്നതില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും പിന്നിലല്ല; നരേന്ദ്രമോദി മാത്രമല്ല, ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ മുലായം സിംഗ് യാദവ്, മുന്‍പ് ഇന്ദിരാ ഗാന്ധി, സോണിയ ഗാന്ധി, എല്‍ കെ അദ്വാനി, ലാലൂ പ്രസാദ് യാദവ്, ചന്ദ്രശേഖര്‍ തുടങ്ങി നിരവധി നേതാക്കള്‍ ഒന്നിലധികം മണ്ഡലങ്ങളില്‍ മത്സരിച്ചു ജയിച്ച് ഉപതെരഞ്ഞെടുപ്പ് അടിച്ചേല്പ്പിച്ചിട്ടുണ്ട്. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായിരുന്ന എന്‍ ടി രാമറാവു നേരിട്ട നാലു തെരെഞ്ഞെടുപ്പുകളിലും ഒന്നിലധികം മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു.

മന്ത്രിയും, മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഒക്കെ ആകാനായി ഉപതെരെഞ്ഞെടുപ്പു നടന്നിട്ടുണ്ട്. 1991ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി പദത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത് വിശ്രമത്തിനായി മത്സരരംഗം വിട്ടിരുന്ന നരസിംഹ റാവു ആയിരുന്നു. പ്രധാനമന്ത്രി ആകാന്‍ അദ്ദേഹം ആന്ധ്ര പ്രദേശിലെ നന്ദ്യാലില്‍ നിന്നു ജനവിധി തേടി. 1994-ല്‍ കെ കരുണാകരന് മുഖ്യമന്ത്രി പദം ഒഴിയേണ്ടി വന്നപ്പോള്‍ പകരം വന്ന എ കെ ആന്റണി എം എല്‍ എ ആകാന്‍ ഉപതെരഞ്ഞെടുപ്പു വേണ്ടി വന്നു. 1996-ല്‍ ഇടതുമുന്നണി അധികാരത്തിലേറുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് പരാജയപ്പെട്ടു, പകരം മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ച നായനാര്‍ എം എല്‍ എ അല്ലായിരുന്നു എന്നതിനാല്‍ അന്നും ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നു.

1996-ല്‍ പ്രധാനമന്ത്രിയായ ദേവഗൗഡയും 2004-ല്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ്ങും ലോകസഭാംഗമാവണമെന്നു നിര്‍ബന്ധം പിടിക്കാതെ രാജ്യസഭാംഗത്വത്തിലൂടെ തന്നെ പ്രധാനമന്ത്രി പദത്തില്‍ തുടര്‍ന്നതിനാല്‍ ആ രണ്ടു വട്ടവും അവര്‍ക്കുവേണ്ടി ഉപതെരെഞ്ഞെടുപ്പുകള്‍ വേണ്ടി വന്നില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എം എല്‍ എമാരായ എം എ ബേബിയും, മാത്യു ടി തോമസും മത്സരിച്ചെങ്കിലും പരാജയപ്പെട്ടതിനാല്‍ ഉപതെരെഞ്ഞെടുപ്പു വേണ്ടി വന്നില്ല. 2009-ല്‍ എം എല്‍ എ മാരായിരുന്ന കെ സുധാകരന്‍, കെ വി തോമസ്, കെ സി വേണുഗോപാല്‍ എന്നിവരെ കോണ്‍ഗ്രസ്സ് മത്സരിപ്പിക്കുകയും മൂവരും വിജയിച്ചതോടെ ഉപതെരഞ്ഞെടുപ്പ് അനിവാര്യമാവുകയും ചെയ്തിരുന്നു. 1984-ല്‍ എം എല്‍ എയും മന്ത്രിയും ആയിരിക്കെ രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസ്സ് ലോക്‌സഭയിലേക്കു മത്സരിപ്പിച്ചു വിജയിപ്പിച്ചപ്പോഴും (ഹരിപ്പാട്) ഉപതെരഞ്ഞെടുപ്പു വേണ്ടി വന്നിരുന്നു.

കെ പി സി സി പ്രസിഡന്റായിരിക്കെ മന്ത്രിയാകാന്‍ വേണ്ടി കെ മുരളീധരന്‍ ഉപതെരെഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും പരാജിതനായത് ഉപതെരെഞ്ഞെടുപ്പുകളിലെ വേറിട്ട ചരിത്രം. ജി കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് ഇപ്പോള്‍ അരുവിക്കരയിലും 2012-ല്‍ ടി എം ജേക്കബിന്റെ അകാല നിര്യാണത്തെ തുടര്‍ന്ന് പിറവത്തും അനിവര്യമായിത്തീര്‍ന്ന ഉപതെരെഞ്ഞെടുപ്പിനു മുന്‍പ് സംസ്ഥാനം കണ്ട അവസാന ഉപതെരെഞ്ഞെടുപ്പ് മുന്നണി മാറ്റത്തിനു വേണ്ടിയുള്ളതായിരുന്നു. എം എല്‍ എ ആയിരുന്ന ആര്‍ ശെല്‍വരാജ് ഇടതു മുന്നണി വിടാന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് 2011 -ല്‍ നെയ്യാറ്റിന്‍കര ഉപതെരെഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.

ലോക്‌സഭാംഗം എന്ന ഖ്യാതിക്കായി കെ.കരുണാകരന്‍ നാലു വര്‍ഷത്തിലധികം ബാക്കിയുണ്ടായിരുന്ന രാജ്യസഭാംഗത്വം വലിച്ചെറിഞ്ഞത് സംസ്ഥാനത്ത് കോണ്‍ഗ്രസ്സ് പ്രതിപക്ഷത്തായിരുന്ന സമയത്താണ്. പില്‍ക്കാലത്ത് കുറച്ചു കാലത്തേക്ക് സംസ്ഥാനത്തു നിന്നു കോണ്‍ഗ്രസ്സിന് രാജ്യസഭാംഗം ഇല്ലാതാവാന്‍ ഒരു പരിധി വരെ ഇതു കാരണമാവുകയും ചെയ്തു.

ഏതെങ്കിലും ഒരു വ്യക്തി മന്ത്രിയോ, മുഖ്യമന്ത്രിയോ, പ്രധാനമന്ത്രിയോ ആകുന്നതിനു വേണ്ടിയും, അതല്ലെങ്കില്‍ ഒരു നിയമനിര്‍മാണ സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടവര്‍ സ്വന്തം താല്പ്പര്യ സംരക്ഷണാര്‍ത്ഥമോ പാര്‍ട്ടിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളാലോ മറ്റൊരു സഭയിലേക്കു അംഗമാവുമ്പോള്‍ അവശ്യമായി വരുന്ന, ഉപതെരഞ്ഞെടുപ്പുകളുടെ ബാദ്ധ്യതയും ബുദ്ധിമുട്ടുകളും ഏറെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ജനപ്രാതിനിധ്യ നിയമം 1996-ല്‍ ഭേദഗതി ചെയ്യും മുന്‍പ് ഒരാള്‍ക്ക് എത്ര മണ്ഡലങ്ങളിലേക്കു വേണമെങ്കിലും മത്സരിക്കാം എന്നതായിരുന്നു സ്ഥിതി. 1985-ല്‍ എന്‍ ടി ആര്‍ മൂന്നു നിയമസഭാ മണ്ഡലങ്ങളിലേക്കു മത്സരിച്ചിരുന്നു. 1971-ല്‍ ഒഡീഷയില്‍ ബിജു പട്‌നായിക് ഒരേസമയം നാലു നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭ മണ്ഡലത്തിലേക്കും മത്സരിച്ചിരുന്നു.

പരമാവധി രണ്ട് മണ്ഡലങ്ങളിലേക്ക് എന്നു വ്യവസ്ഥ ചെയ്തതു കൊണ്ട് കുറേ അനാവശ്യ മത്സരങ്ങള്‍ ഒഴിവായിട്ടുണ്ട്. ഇന്നിപ്പോള്‍ ഇരട്ട മത്സരങ്ങളില്‍ മത്സരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുന്നതിനെപ്പറ്റിയും ഒരു നിയമനിര്‍മാണ സഭയില്‍ അങ്കമായിരിക്കുന്നയാള്‍ വേറൊരു സഭയിലേക്കു മത്സരിക്കുന്നതിനു ഉപാധികള്‍ വയ്ക്കുന്നതിനെപ്പറ്റിയും ആര്‍ക്കെങ്കിലും മന്ത്രിയാകാന്‍ വേണ്ടി നിലവിലെ അംഗങ്ങള്‍ രാജി വച്ച് ഉപതെരെഞ്ഞെടുപ്പിനു വഴിയൊരുക്കുന്നതു തടയുന്നതിനെപ്പറ്റിയും ചിന്തിക്കാന്‍ സമയമായിരിക്കുന്നു.

അനാവശ്യമായി അടിച്ചേല്പ്പിക്കപ്പെടുന്ന ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിനു വരുത്തുന്ന കണക്കറ്റ സാമ്പത്തിക ബാദ്ധ്യത, തെരഞ്ഞെടുപ്പു ജോലിക്കു നിയോഗിക്കപ്പെടുന്ന അനവധി ഉദ്യോഗസ്ഥരുടെ വര്‍ണനാതീതമായ വൈഷമ്യതകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഒട്ടേറെ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ജോലിക്കായി വിന്യസിക്കപ്പെടുന്നതിലൂടെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുന്നത്, ജനാധിപത്യത്തിന് വിലകല്‍പ്പിക്കുന്ന ലക്ഷോപലക്ഷം സാധാരണ പൗരന്മാര്‍ വീണ്ടും വോട്ടു ചെയ്യേണ്ടിവരുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ എന്നിവയൊന്നും സ്വന്തം രാഷ്ട്രീയ ലക്ഷ്യത്തിനു പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിക്കോ സ്ഥാനാര്‍ത്ഥിക്കോ പ്രധാനമാകുന്നില്ലെന്നത് ആശങ്കാജനകമാണ്.

ഭീമമായ സാമ്പത്തിക ബാദ്ധ്യതയ്ക്കും, വിലമതിക്കാനാവത്ത മനുഷ്യ പ്രയത്‌നത്തിനും, ജനാധിപത്യത്തിന്റെ മഹത്വമുള്‍ക്കൊണ്ട് യാതനകള്‍ സഹിച്ചും വോട്ടു രേഖപ്പെടുത്തുന്ന ജനകോടികളുടെ പൗരബോധത്തിനു വിലകല്പ്പിക്കാതെയും ചിലര്‍ ഒരു സഭയിലെ സ്ഥാനം വലിച്ചെറിഞ്ഞ് മറ്റൊരു സഭയിലേക്കു ചേക്കേറാന്‍ ഒരുങ്ങുന്നതിന് നിയമത്തിലൂടെ തടയിടണം. ചിലര്‍ക്കൊക്കെ മന്ത്രിയോ, പ്രധാനമന്ത്രിയോ, മുഖ്യമന്ത്രിയോ ആകുവാനായി മാത്രം ഉപതെരെഞ്ഞെടുപ്പുകള്‍ അടിച്ചേല്‍പ്പിക്കുന്നതിനും നിയന്ത്രണം വേണം. ഉപതെരഞ്ഞെടുപ്പു വരുത്തുന്ന സാമ്പത്തിക ബാദ്ധ്യത അതിനു വഴിയൊരുക്കുന്ന വ്യക്തി/രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് ഈടാക്കുക എന്നതു പോലുള്ള നടപടികള്‍ പ്രശ്‌നത്തിനു യഥാര്‍ഥ പരിഹാരമല്ല. (പാര്‍ട്ടിയുടെ പണവും ജനങ്ങളില്‍ നിന്നു തന്നെ പിരിച്ചു (പിഴിഞ്ഞു) ഉണ്ടാക്കുന്നതല്ലേ?). തെരഞ്ഞെടുപ്പു പ്രക്രിയക്കുവേണ്ടി വരുന്ന കണക്കറ്റ മനുഷ്യ പ്രയത്‌നത്തിന് ഇവര്‍ക്ക് എന്തു പകരം നല്‍കാനാവും?

(മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും ലേഖനങ്ങള്‍ എഴുതാറുള്ള ജിജി ജോണ്‍ തോമസ് തിരുവല്ല സ്വദേശിയാണ്) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം പ്രസിദ്ധീകരിച്ച ജിജി ജോണ്‍ തോമസിന്റെ ലേഖനങ്ങള്‍

ഈര്‍ക്കില്‍ പാര്‍ട്ടികളുടെ സ്വന്തം കേരളം
പണ്ടേപ്പോലെ ഫലിക്കുമോ ജനതയുടെ പല്ലിന്‍ ശൌര്യം?
നേതൃമാറ്റത്തിന് വേണ്ടിയല്ലാത്ത ചില ഒളിപ്പോരുകള്‍; അരുവിക്കരയില്‍ ചാമ്പ്യനാകാന്‍ ഉമ്മന്‍ ചാണ്ടി

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍