UPDATES

സിപിഎം വയനാട് ജില്ലാ സെക്രട്ടറി സി ഭാസ്‌ക്കരന്‍ അന്തരിച്ചു

അഴിമുഖം പ്രതിനിധി

സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി സി.ഭാസ്‌കരൻ അന്തരിച്ചു. 65 വയസ്സായിരുന്നു. കരൾ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിൽ ആയിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.  മുൻ ജില്ലാ സെക്രട്ടറി സി.കെ ശശീന്ദ്രൻ എംഎൽഎ ആയ ഒഴിവിലാണ് സി.ഭാസ്‌കരൻ ജില്ലാ സെക്രട്ടറിയായത്.

സിഐടിയു ജില്ലാസെക്രട്ടറികൂടിയാണ് ഭാസ്കരന്‍. 1971ല്‍ പാര്‍ടി അംഗമായി. 1982 മുതല്‍ ദീര്‍ഘകാലം ബത്തേരി ഏരിയാസെക്രട്ടറിയായിരുന്നു. 1982ല്‍ ജില്ലാ കമ്മിറ്റിയംഗമായി. 1991ല്‍ ജില്ലാസെക്രട്ടറിയറ്റിലുമെത്തി. സിപിഐ എം പുല്‍പ്പള്ളി, മാനന്തവാടി ഏരിയാകമ്മിറ്റികളുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍