UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരണ സമരവും പ്രേമം സിനിമയും ക്യാംപസുകള്‍ക്ക് നല്‍കിയത് നിങ്ങളെന്തിനാണ് ക്യാമ്പസുകളെ പേടിക്കുന്നത്?; ഡോ. ഇക്ബാലിനൊരു മറുപടി

Avatar

ആര്‍.സുരേഷ്‌കുമാര്‍

ഓണാഘോഷമെന്ന പേരില്‍ നടന്ന ന്യൂജെന്‍ പിള്ളേരുടെ വിക്രിയകള്‍ക്ക് ഒരു വിദ്യാര്‍ത്ഥിനി രക്തസാക്ഷിയായതോടെ ഒട്ടനവധിപ്പേരുടെ രക്തം തിളക്കുകയും ഭരണാധികാരികളുടെ തിട്ടൂരങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്ന് എന്ന കണക്കില്‍ വന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.

യുദ്ധകാലാടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട യോഗം നടന്നു. ഗവ. സെക്രട്ടറിമാരുടെ മുന്നില്‍ സര്‍ക്കാര്‍ ഗുമസ്തന്‍മാര്‍ വന്നിരിക്കുന്നതു പോലെ വൈസ് ചാന്‍സലര്‍മാര്‍ വന്നിരിക്കുന്ന ദൃശ്യങ്ങള്‍ ചാനലുകളിലൂടെ കണ്ടു. (സര്‍വകലാശാലയുടെ പരമോന്നത പദവിക്ക് ഇന്നത്തെ സര്‍ക്കാര്‍ സംവിധാനങ്ങളും സമൂഹവും നല്‍കുന്ന പരിഗണനയുടെ സിംപോളിക് ആയ ഉദാഹരണമാണിത്.) റോഡുകളില്‍ നിരവധി മനുഷ്യക്കുരുതികള്‍ ദിവസവും നടക്കുന്ന നാടാണിത്. വിഷമദ്യം കഴിച്ച് നൂറുകണക്കിന് ആളുകള്‍ മരിച്ച നാടാണിത്. സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ ആത്മഹത്യയിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കുന്ന നാടാണിത്. സമൂഹത്തെ കാര്‍ന്നുതിന്നുന്ന അര്‍ബുദങ്ങളായ അഴിമതി, കള്ളപ്പണം, കളളക്കടത്ത്, മയക്കുമരുന്ന് എന്നിവ വ്യാപകമായ നാടാണിത്. അവയൊക്കെ നിയന്ത്രിക്കാന്‍, നിരോധിക്കാന്‍ അടിയന്തിര യോഗങ്ങള്‍ നടക്കുന്നില്ല. വിവിധ മന്ത്രാലയങ്ങള്‍ ഒന്നിക്കുന്നില്ല. മദിരാക്ഷിമാരുടെ ലീലാവിലാസങ്ങളെ അയവിറക്കി, ആഘോഷവേളകളില്‍ പരസ്പരം കമന്റ് പറഞ്ഞ് ആസ്വദിക്കുന്ന ഉദ്യോഗസ്ഥ, മാഫിയ, ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ക്യാംപസുകളെ മാത്രം മൂല്യാധിഷ്ഠിതമാക്കണമെന്ന പിടിവാശിയെന്തിന്? അതിനെ പിന്തുണക്കുന്ന വിധത്തില്‍ ജാതി, മത, വിദ്യാഭ്യാസ കച്ചവടക്കാര്‍ രംഗത്തു വരുന്നതെന്തിന്? ജനാധിപത്യ സമൂഹത്തിലെ തിളക്കേണ്ട പൗരബോധം ഞാനൊന്നുമറിഞ്ഞില്ലേയെന്ന ഭാവം സ്വീകരിക്കുന്നതെന്തിന്?

കോളേജ് ക്യാംപസുകള്‍ ഒരു സമൂഹത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സര്‍ഗാത്മക, വിദ്യാഭ്യാസ, സാമ്പത്തിക നിലപാടുകള്‍ രൂപം കൊള്ളുന്ന ഒരു പരിസ്ഥിതി ഭൂമികയാണ്. ഏതെങ്കിലും ഒരു ഏജന്‍സി തട്ടിക്കൂട്ടിയുണ്ടാക്കുന്ന സിലബസുകള്‍ ചവച്ചരച്ച് പരീക്ഷാ വേളകളില്‍ അവ തുപ്പിവെച്ച് ചില സര്‍ട്ടിഫിക്കറ്റുകളും വാങ്ങി പോകാനുള്ള ഇടം മാത്രമാണെന്നു ധരിക്കുന്നവരാണ് മറ്റു തലങ്ങളില്‍ ക്യാംപസുകളില്‍ നിന്നുയരുന്ന പ്രതികരണങ്ങളെ ഭയക്കുന്നത്. ഏതെങ്കിലും തൊഴിലിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിക്കാനുള്ള ഇടങ്ങളായി വിദ്യാലയങ്ങളെ നിര്‍വചിക്കുകയും അങ്ങനെയുള്ള കാര്യങ്ങള്‍ മാത്രം നടക്കുന്ന അച്ചടക്ക സംവിധാനങ്ങളുള്ള സ്ഥാപനങ്ങളാണ് മികച്ച വിദ്യാലയങ്ങളെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു കൊണ്ടിരിക്കുന്നത് വിദ്യാഭ്യാസകച്ചവടക്കരാണ്. അത്തരം കച്ചവടത്തിന്ന് ജാതിമതശക്തികള്‍ക്ക് സാധ്യത വര്‍ധിച്ചു വന്നപ്പോള്‍ പൊതുവിദ്യാലയങ്ങളിലെ അരാജക പ്രവണതയെന്നു പറയുന്ന ബദല്‍ ശബ്ദങ്ങളെയും ബഹളങ്ങളെയും എതിര്‍ക്കുവാന്‍ സമൂഹത്തിന്റെ, രക്ഷിതാക്കളുടെ ആശങ്കകളുടെ പേരില്‍ സിന്‍ഡിക്കേറ്റുകള്‍ (പിണറായിയോട് കടപ്പാട്) രൂപം കൊണ്ടു. ക്യാംപസുകളില്‍ ഇതൊക്കെയാണോ നടക്കേണ്ടതെന്ന ചോദ്യമുയര്‍ത്തി പൊതു സമൂഹത്തിന്റെ പിന്തുണയാര്‍ജിക്കാന്‍ ഒട്ടൊക്കെ അവര്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്.

ക്യാംപസുകള്‍ സാമൂഹ്യ സ്ഥാപനങ്ങള്‍ കൂടിയാണ്. സമൂഹത്തില്‍ നടമാടുന്ന കൊള്ളരുതായ്മകളുടെ പ്രതിഫലനം ക്യാംപസുകളിലുമുണ്ടാകും. അതിനുത്തരവാദികള്‍ വിദ്യാര്‍ത്ഥികളും സംഘടനകളും മാത്രമാണെന്ന് വാദിക്കുന്നവരുടെ ദുഷ്ടലാക്ക് വേറെയാണ്. ലൈംഗിക അരാജകത്വം വച്ച് പുലര്‍ത്തുന്ന പുരോഹിതന്‍മാരും മൗലവി മാരും സ്വാമിമാരും മത വിദ്യാലയങ്ങളിലെ അധ്യാപകരും എണ്ണത്തില്‍ ഏറെയുള്ള ഈ സംസ്ഥാനത്ത് അവരൊക്കെ ഉള്‍ക്കൊള്ളുന്ന സഭകളെയും സംഘടനകളെയും ചങ്ങലയിട്ടു പൂട്ടാന്‍ എന്തു കൊണ്ടാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തത്? ചെയ്ത തെറ്റുകള്‍ മറച്ചുവെക്കാന്‍ നിരപരാധികളായ പെണ്‍കുട്ടികളെ തന്നെ കൊന്നുകളഞ്ഞ പുരോഹിതന്മാരുടെ അത്ര വലിയ കുറ്റമാണോ ദീര്‍ഘവീക്ഷണമില്ലാത്ത വിദ്യാര്‍ത്ഥികളുടെ ചാപല്യങ്ങള്‍ കാരണം അപ്രതീക്ഷിതമായുണ്ടായ അപകടം? തെറ്റു ചെയ്ത പുരോഹിതന്മാരെ രക്ഷിക്കുവാന്‍ ശ്രമിക്കുന്ന അതേ മതസംഘടനകളും സ്ഥാപനങ്ങളുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് മൂല്യാധിഷ്ടിത ക്യാംപസുകള്‍ക്ക് വേണ്ടി ശക്തമായ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

കേരളത്തിനുണ്ടെന്നവകാശപ്പെടുന്ന ഉയര്‍ന്ന സാമൂഹ്യബോധത്തിന് പൊതുമേഖലയിലെ കോളേജ് ക്യാംപസുകളുടെ സംഭാവന വളരെ വലുതാണ്. പല കോളേജുകളും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടത് കേവലം പരീക്ഷാ ഫലത്തിന്റെയോ റാങ്കുകളുടെയോ പേരിലല്ല. ആ കലാലയങ്ങളില്‍ നിന്നുയര്‍ന്നു വന്ന സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മുദ്രാവാക്യങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പേരിലാണ്. അതിലൂടെ കേരളീയ സമൂഹത്തിനുണ്ടായ പരിവര്‍ത്തനത്തിന്റെ പേരിലാണ്. കലാലയ രാഷ്ട്രീയം വഴി തെറ്റിത്തുടങ്ങിയെങ്കില്‍ അതിനുള്ള മാര്‍ഗദര്‍ശനം ലഭിച്ചു തുടങ്ങിയത് ഒരണ സമരത്തിനും തുടര്‍ന്ന് നടന്ന വിമോചന സമരത്തിനും ശേഷമാണെന്ന് പറയേണ്ടി വരും. 1957-ല്‍ കെ.എസ്.യു. എന്ന വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കപ്പെട്ടതുതന്നെ ഇടതുപക്ഷ സംഘടനകള്‍ക്കും സര്‍ക്കാരിനുമെതിരെ പ്രവര്‍ത്തിക്കാന്‍ ജാതി മത സംഘടനകളുടെ ആശീര്‍വാദത്തോടെയാണ്. അവര്‍ക്ക് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ മേല്‍വിലാസമുണ്ടാക്കിയ ആദ്യത്തെ സമരമായിരുന്നു ഒരണസമരം. കുട്ടനാട്ടിലെ ബോട്ട് സര്‍വീസുകളില്‍ വ്യത്യസ്ത നിരക്കുകളാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയിരുന്നത്. ഏറ്റവും കുറഞ്ഞ തുക ഒരണ (ആറ് പൈസ) ആയിരുന്നു.

കേരളത്തിലെ ആദ്യത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ഫെറി സര്‍വീസ് ദേശസാല്‍ക്കരിച്ച് വിദ്യാര്‍ത്ഥികളുടെ നിരക്ക് പത്ത് പൈസയായി ഏകീകരിച്ചു. ഇതിനെതിരെ കെ.എസ്.യു. നടത്തിയ സമരമാണ് ഒരണ സമരം. എം.കെ. രവീന്ദ്രന്‍ എന്ന ഇന്നത്തെ വയലാര്‍ രവിയായിരുന്നു സമരനായകന്‍. പിന്നീട് കോട്ടയം, എറണാകുളം എന്നിവിടങ്ങളിലേക്ക് സമരം വ്യാപിക്കുകയും കെ.എസ്.യു. എന്ന സംഘടന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തരംഗമായി മാറുകയും ചെയ്തു. എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കള്‍ രൂപപ്പെട്ടതും ഇതിനെത്തുടര്‍ന്നാണ്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് ഒരണ സമരം പിന്‍വലിച്ചെങ്കിലും അടുത്തതായി നടന്ന വിമോചന സമരത്തില്‍ കെ.എസ്.യു. സജീവമായി പങ്കെടുത്തു. ഒരണസമരത്തെ തുടര്‍ന്നുള്ള ക്യാംപസ് രാഷ്ട്രീയത്തെ നിയന്ത്രിച്ചത് അവരായിരുന്നു. ഏകാധിപത്യ പ്രവണത സംഘടനാ തലത്തില്‍ നടപ്പിലാക്കി മാതൃക കാണിച്ചതും കെ.എസ്.യു. തന്നെ. ഈ മാതൃക പിന്നീട് എസ്.എഫ്.ഐ. അവസരം വന്നപ്പോള്‍ ഉപയോഗിക്കുകയായിരുന്നു. ഇപ്പോള്‍ എ.ബി.വി.പി., എം.എസ്.എഫ് എന്നിവരും ചില ക്യാംപസുകളെ തങ്ങളുടെ വരുതിയിലാക്കിയിട്ടുണ്ട്. ജാതിമതശക്തികള്‍ക്ക് രാഷ്ട്രീയത്തെ അടിയറ വെച്ചതിനും ക്യാംപസുകളില്‍ തെറ്റായ പ്രവര്‍ത്തന മാര്‍ഗരേഖയുണ്ടാക്കിയതിനും പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് ഇപ്പോഴത്തെ ക്യാംപസുകള്‍ക്കെതിരെ രംഗത്തു വരുന്നതെന്ന വസ്തുത മറക്കരുത്.

പഴയ വിദ്യാര്‍ത്ഥി നേതാക്കള്‍ ഭരണാധികാരികളായിരിക്കുന്ന ഈ കാലഘട്ടത്തില്‍ ക്യാംപസുകളില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങള്‍ ഉയരരുതെന്ന് അവര്‍ പറയുന്നതെന്തിന്? മുമ്പ് പറഞ്ഞതു പോലെയുള്ള വൈവിധ്യമുള്ള പരിസ്ഥിതി ഭൂമികയായ ക്യാംപസുകള്‍ ഇനി വേണ്ടെന്നത് ആഗോളവല്‍ക്കരണത്തിന്റെ കാഴ്ചപ്പാടാണ്. വിപണിയധിഷ്ഠിത കാഴ്ചപ്പാടുകള്‍ക്ക് ഇണങ്ങുന്നതല്ല വേറിട്ട ചിന്തകളും സംഘടിതപ്രതിഷേധത്തിന്റെ രീതിശാസ്ത്രവും. ക്യാംപസുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് പിന്നീട് പൊതുസമൂഹത്തില്‍ ലക്ഷ്യബോധത്തോടെയുള്ള ഏകീകൃത പ്രസ്ഥാനങ്ങളുണ്ടാവുന്നത്. മാത്രമല്ല വിദ്യാര്‍ത്ഥി സമൂഹം അനുഭവിക്കുന്ന പല ആനുകൂല്യങ്ങളും നിലനില്‍ക്കുന്നത് തെരുവില്‍ തല്ല് കൊള്ളാന്‍ ഒരു വിഭാഗം കുട്ടികള്‍ ഇപ്പോഴും അവശേഷിക്കുന്നു എന്ന വസ്തുത കാരണമാണ്. ആധുനിക മൂലധന വ്യാപനത്തിനാവശ്യം അരാഷ്ട്രീയമായ സാമൂഹ്യ സാഹചര്യങ്ങളാണ്. ക്യാംപസുകള്‍ തൊഴില്‍ പരിശീലന സ്ഥാപനങ്ങളാണെന്നും അവിടെ പഠിച്ചിറങ്ങുനതോടെ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വളരെ വിലപ്പെട്ടതാണെന്നും അതിനാല്‍ പഠിക്കുകയെന്നതിനപ്പുറം ഒന്നിനെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ വ്യാകുലപ്പെടേണ്ടതില്ലെന്നും അവര്‍ പഠിപ്പിക്കുന്നു. രക്ഷിതാക്കള്‍ കുട്ടികളുടെ ഭാവിയില്‍ ആശങ്കാകുലരാവുമ്പോള്‍ അതിനനുസരിച്ച് ക്യാംപസുകള്‍ക്ക് മാറ്റമുണ്ടാകും. വില കൊടുത്തു വാങ്ങാവുന്ന ഒരുല്പന്നമാണ് വിദ്യാഭ്യാസം. അതിനാല്‍ സ്വകാര്യ, സ്വാശ്രയ, സ്വയംഭരണ കോളേജുകള്‍ ആണ് നല്ലത്. സ്വകാര്യ സര്‍വകലാശാലകളുമാകാം. ഉല്‍പന്നത്തിന് ഗുണനിലവാരമില്ലെങ്കില്‍ സമൂഹം അതിന്റെ കെടുതികള്‍ അനുഭവിക്കട്ടെ. സംഘടിത പ്രതിഷേധം പലപ്പോഴും ക്യാംപസുകളില്‍ നിന്നാണ് ജനിക്കുന്നത്. സ്വാശ്രയ വിദ്യാഭ്യാസകച്ചവടത്തിന് മുന്നിട്ടുനില്‍ക്കുന്നത് വിദ്യാര്‍ത്ഥികളുടെ മൂല്യച്യുതിയെക്കുറിച്ച് പരിതപിക്കുന്ന ജാതി മത പുരോഹിതവര്‍ഗങ്ങള്‍ തന്നെയാണ്. വിമോചന സമര കാലം മുതലുള്ള ബാധ്യതയാണ് അവരുടെ താല്പര്യങ്ങള്‍ക്ക് കൂടെ നില്‍ക്കുക എന്നത്. സര്‍ക്കാര്‍ കോളേജുകളെയും സ്വയംഭരണ സ്ഥാപനങ്ങളാക്കിയാല്‍ നോമിനികളെ വച്ച് ഭരിക്കാം. ലോണ്‍ കിട്ടാത്തതിന്റെ പേരിലും തിരിച്ചടക്കാത്തതിന്റെ പേരിലും ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഒരു സാമൂഹ്യ ഭരണ നിയന്ത്രണവും ആവശ്യമില്ല. നിയന്ത്രിക്കേണ്ടത് ക്യാംപസിന്റെ സ്വതന്ത്ര ചിന്തകളെയും പ്രതികരണങ്ങളെയുമാണ്. അതിന് കിട്ടുന്ന അവസരം ഉപയോഗിക്കുക. മന:സാക്ഷിക്കു മുന്നില്‍ വീര്‍പ്പുമുട്ടലുണ്ടാക്കുന്ന ഒരു സംഭവം കൂടിയായാല്‍ പശ്ചാത്തലം കൃത്യമാകും. ഇതാണിപ്പോള്‍ കോളേജ് ക്യാംപസുകളെ നിയന്ത്രിക്കാനുള്ള അമിത താല്‍പര്യത്തിനു പിന്നില്‍.

ഇപ്പോഴത്തെ കോളേജ് ക്യാംപസുകള്‍ മധുര മനോഹര മനോജ്ഞമായ പൊതുഇടങ്ങളായതു കൊണ്ടല്ല ഇതൊക്കെ പറയുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ വരേണ്ട മാറ്റങ്ങളെക്കുറിച്ച് മുന്‍ വി.സി. കൂടിയായ ഡോ.ബി.ഇക്ബാല്‍ 28.08.2015-ല്‍ മാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനം വായിക്കുകയും ചെയ്തു. അതില്‍ പരാമര്‍ശിക്കപ്പെടാത്ത ചില കാര്യങ്ങളെക്കുറിച്ചാണിവിടെ പറയുന്നത്. ക്യാംപസുകളില്‍ ഇന്നെത്തുന്ന വിദ്യാര്‍ത്ഥികളെയും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എത്തിയിരുന്നവരെയും താരതമ്യം ചെയ്യുന്നത് തന്നെ തെറ്റാണ്. ഹയര്‍ സെക്കന്ററി തലം കഴിഞ്ഞാല്‍ സാമൂഹ്യ, സാമ്പത്തിക സ്ഥിതിയില്‍ മുന്നിലുള്ളവര്‍ ഇന്ന് വിദ്യാര്‍ത്ഥി രാഷ്ട്രീയം സ്പര്‍ശിക്കാത്ത പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ തരപ്പെടുത്താന്‍ മത്സരത്തിലാണ്. അതിനാല്‍ തന്നെ ഇപ്പോഴത്തെ ക്യാംപസ് രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന വിദ്യാര്‍ത്ഥി പ്രവര്‍ത്തകരുടെ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലം പരിശോധിച്ചാല്‍ മുമ്പ് കേരളത്തിന്റെ പൊതുസമൂഹത്തെ പ്രതിനിധീകരിച്ചിരുന്നതു പോലുള്ള വിദ്യാര്‍ത്ഥി സമൂഹത്തെ ഇന്ന് കാണാനാകില്ല. അതുപോലെ സര്‍ക്കാര്‍ മേഖലയിലെ പ്രൊഫഷണല്‍ കോളേജുകളില്‍ മാത്രമാണ് വിദ്യാര്‍ത്ഥി സംഘടനാ സംവിധാനങ്ങള്‍ ഒരു വിധം പ്രവര്‍ത്തിക്കുനത്. അവിടത്തെ വിദ്യാര്‍ത്ഥികള്‍ സമര രംഗത്തിറങ്ങുന്നത് അവരുടെ കോളേജുകളുമായി ബന്ധപ്പെട്ട വിഷയങ്ങളെന്തെങ്കിലുമുണ്ടാകുമ്പോഴാണ്. അല്ലാതെ പൊതു വിഷയങ്ങളുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. പ്രൊഫഷണല്‍ കോളേജുകളുമായി ബന്ധപ്പെട്ട സമരങ്ങളിലും ഏറ്റവും കൂടുതല്‍ സമരവീര്യവും തല്ലുകൊള്ളലും ആര്‍ട്‌സ് കോളേജുകളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രിത എഞ്ചിനീയറിംഗ് കോളേജുകളില്‍ നടന്നതു പോലുള്ള ഓണാഘോഷങ്ങള്‍ മറ്റ് കലാലയങ്ങളില്‍ ഉണ്ടാവുന്നില്ല. അതിനാല്‍ തന്നെ അത് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനമാണെന്ന വാദം യുക്തിക്ക് നിരക്കാത്തതാണ്. കലാലയ ക്യാംപസുകള്‍ വ്യത്യസ്തതയുള്ള ഒരു ജൈവഘടനയാണെന്ന് പറയുമ്പോള്‍ തന്നെ അക്കാദമിക അന്തരീക്ഷം ഉയര്‍ന്ന നിലവാരത്തില്‍ പുലരേണ്ട സ്ഥലങ്ങളുമാണ്. അതിനാല്‍ കാലഘട്ടത്തിനനുസരിച്ച് ക്യാംപസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യത്യാസങ്ങള്‍ ആവശ്യമാണ് . അടിസ്ഥാന വര്‍ഗ ജനവിഭാഗങ്ങളുടെ അടുത്ത തലമുറകള്‍ മധ്യവര്‍ഗ സ്വഭാവത്തിലേക്ക് മാറുമ്പോള്‍ സാമൂഹ്യ വിഷയങ്ങളോട് അവരുടെ പ്രതികരണവും കാഴ്ചപ്പാടുകളും വ്യത്യസ്തമായിരിക്കും. സമരത്തിന്റെ ഭാഗമായ അക്രമം, ഏറ്റുമുട്ടല്‍, പൊതുമുതല്‍ നശീകരണം തുടങ്ങിയവ സമരതീവ്രതയുടെ ഭാഗമായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് ആരും അതിനെ അംഗീകരിക്കുന്നില്ല. സമരത്തിനാധാരമായ കാരണങ്ങളെ വിസ്മരിക്കുകയും അക്രമത്തിന് വഴിവെക്കുന്ന സമരത്തിന് നേതൃത്വം കൊടുക്കുന്നവര്‍ക്കെതിരെ, പ്രത്യേകിച്ചും അവര്‍ ഇടതുപക്ഷ സംഘടനകളാണെങ്കില്‍, പൊതുജന ചിന്തകളെ തിരിച്ചുവിടാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുയുമാണ് ചെയ്യുന്നത്. കൃത്യമായ ലക്ഷ്യബോധമുള്ള, പൊതുജനത്തെ വെറുപ്പിക്കാതെ സംസാരിക്കാന്‍ കഴിയുന്ന, സാധാരണക്കാരനും മനസ്സിലാക്കാന്‍ കഴിയുന്ന തരത്തില്‍ വിഷയങ്ങളെ വിശകലനം ചെയ്ത് അവതരിപ്പിക്കാന്‍ കഴിയുന്ന വിദ്യാര്‍ത്ഥി നേതാക്കള്‍ ഉണ്ടാവണം. ഒരു സമരം തീരുമാനിക്കുമ്പോള്‍ വെറുതെ ഒന്നോ, രണ്ടോ ദിവസം മാര്‍ച്ച് നടത്തി പോലീസുമായി സംഘട്ടനമുണ്ടാക്കി വാര്‍ത്തകള്‍ വന്ന ശേഷം ഒരു ഫലവുമുണ്ടാക്കാതെ പൊടിതട്ടി പോകുന്നതിനു വേണ്ടിയാണെങ്കില്‍ അതു വേണ്ടെന്നു വക്കുകയാണ് ഉചിതം. ക്യാമ്പസുകളില്‍ സാമൂഹ്യ, രാഷ്ട്രീയ, സര്‍ഗ സംവാദങ്ങള്‍, സാഹിത്യ സാംസ്‌കാരിക നായകരെ അണിനിരത്തുന്ന നൂതനമായ പ്രതിഷേധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മനസുകളെ സ്പര്‍ശിക്കുന്ന തരത്തില്‍ സര്‍ഗാത്മക സമരങ്ങള്‍ എന്നിവയൊക്കെ നടക്കണം. സമരക്കാരുന്നയിക്കുന്ന പ്രസക്തമായ വിഷയങ്ങളോട് പ്രതികരിക്കാന്‍ മടിക്കുന്ന ഭരണാധികാരികള്‍ക്കെതിരെ ജനവികാരമുയരുന്ന തരത്തിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിന്റെ രീതി തീരുമാനിക്കേണ്ടത്. കായികവും ആയുധ പരുമായ മേല്‍ക്കോയ്മ എന്ന സങ്കല്പത്തിന്റെ കാലം കഴിഞ്ഞു. ക്യാംപസുകളില്‍ ജനാധിപത്യബോധത്തോടെ വിവിധ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതിനെ തടയേണ്ടതില്ല. വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ സ്ഥാനം നേടാന്‍ കഴിയുന്ന തരത്തില്‍ പ്രവര്‍ത്തനം നടത്താനാവുമെങ്കില്‍ മറ്റുള്ളവരുടെ സാന്നിധ്യം അരോചകമാകുന്നതെന്തിന്? ചില വിദ്യാര്‍ത്ഥി സംഘടനകള്‍ ആധിപത്യമുറപ്പിച്ചിരിക്കുന്ന ക്യാംപസുകളില്‍ ക്രിമിനല്‍ പ്രശ്‌നങ്ങള്‍ ധാരാളമുണ്ടാകുന്നു. നാട്ടില്‍ പല സംഘടനകളിലും പ്രവര്‍ത്തിക്കുകയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ക്യാംപസിലെത്തുമ്പോള്‍ അവിടെ സര്‍വാധിപത്യമുള്ള സംഘടനയുടെ ആളായിമാറുകയും അവര്‍ ചെയ്യുന്ന കൊള്ളരുതായ്മകളുടെ ഉത്തരവാദിത്വം ആ സംഘടനകളില്‍ ആരോപിക്കപ്പെടുകയും ചെയ്യുന്നു. ജനം എതിരാവാന്‍ അതുമൊരു കാരണമാണ്. ഇതിനിയെങ്കിലും സംഘടനകള്‍ തിരിച്ചറിയണം. ഒരു സംഘടനാ മെംബര്‍ഷിപ്പ് ദുരുപയോഗപ്പെടുത്തുന്നവനെ ആ സംഘടന തന്നെ തള്ളിപ്പറഞ്ഞ് മാതൃകാ നടപടിക്ക് ശുപാര്‍ശ ചെയ്താല്‍ ഇത്തരം പ്രവണതകള്‍ ഇല്ലാതാവും. സോഷ്യല്‍ മീഡിയയെ സര്‍ഗപരമായി പ്രയോജനപ്പെടുത്തുന്ന രീതിയില്‍ സംഘടനാ പ്രവര്‍ത്തനം മാറണം. ഏറ്റവും കൂടുതല്‍ ഊര്‍ജ്ജം പുറത്തേക്ക് പ്രസരിക്കേണ്ട കൗമാര യൗവന ഘട്ടങ്ങളില്‍ വിദ്യാര്‍ത്ഥികളെ സ്വാധീനിക്കാന്‍ കഴിയുന്ന തരത്തില്‍ ക്രിയാത്മകമായി അവയെ വഴിതിരിച്ചു വിടുന്നതില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ പരാജയപ്പെടുന്നു. ചടങ്ങു തീര്‍ക്കല്‍ മുദ്രാവാക്യം വിളിയില്‍ സംഘടനാ പ്രവര്‍ത്തനം ഒതുങ്ങുമ്പോള്‍ വിരസത തോന്നുന്നവര്‍ക്കിടയിലേക്കാണ് സിനിമയില്‍ നിന്ന് ജോര്‍ജുമാര്‍ ഇറങ്ങി വരുന്നത്. ഹിപ്പി തലമുടിയും ബെല്‍ബോട്ടം പാന്റ്‌സും മുറി മീശയുമൊക്കെ മുന്‍ തലമുറകളെയും സ്വാധീനിച്ചിരുന്നുവെങ്കിലും സംഘടനാ പ്രവര്‍ത്തകര്‍ അതിനൊക്കെ ഉപരിയായ ആര്‍ജവവുംകാഴ്ചപ്പാടുമുള്ളവരായിരുന്നു. അതിനാല്‍ പേക്കൂത്തുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന സിനിമാ നായകന്മാരെപ്പോലെ അവര്‍ ക്യാംപസുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നില്ല. അതിനാല്‍ മോങ്ങാനിരിക്കുന്ന നായുടെ തലയില്‍ തേങ്ങ വീഴ്ത്തി ചങ്ങലകള്‍ ചോദിച്ചു വാങ്ങുന്നവരായി സംഘടനാ പ്രവര്‍ത്തകര്‍ മാറരുത്. ജനാധിപത്യത്തിന്റെ നന്മകളെ ക്യാംപസില്‍ നിന്ന് പടിയിറക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് അവരാഗ്രഹിക്കുന്ന ആയുധം നല്‍കരുത്.

തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന ദാരുണ സംഭവത്തില്‍ തികഞ്ഞ ദു:ഖമുണ്ട്. മകള്‍ നഷ്ടമായ കുടുംബത്തിന്റെ വേദന ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. എന്നാല്‍ നിയമം ലംഘിച്ച് വാഹനമോടിച്ചതിന്റെ ഫലമായുണ്ടായ അപകടത്തെ ക്യാംപസുകളുടെ ജനാധിപത്യ ശ്വാസത്തെ ഞെക്കി കൊല്ലാനുള്ള ഉപാധിയായി മാറ്റുമ്പോള്‍ അതിന്റെ അപകടം തിരിച്ചറിയണം. ഭരണഘടന ഉറപ്പു വരുത്തുന്ന ലിംഗസമത്വം നിഷേധിക്കുന്ന ക്യാംപസുകളെക്കുറിച്ച് പരാതിയില്ലാത്തവര്‍, ക്യാംപസുകളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപനവും ലൈംഗിക ചൂഷണവും നടക്കുന്നതിനെക്കുറിച്ച് പരാതിയില്ലാത്തവര്‍, വിദ്യാഭ്യാസത്തിലെ അവസര സമത്വമെന്ന തത്വത്തെ അട്ടിമറിക്കുന്നവര്‍ തുടങ്ങിയവരെല്ലാം ക്യാംപസുകളുടെ ജനാധിപത്യ സ്വഭാവത്തെ തകര്‍ക്കാന്‍ ഒന്നിക്കുന്നത് അപകടമാണ്. പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാകുമ്പോള്‍ പ്രിന്‍സിപ്പലിന്റെയും സ്റ്റുഡന്റ്‌സ് യൂണിയന്റെയും സാമൂഹ്യകാഴ്ചപ്പാടുകള്‍ വ്യത്യസ്തമായിരുന്നാല്‍ ആ ക്യാംപസ് അശാന്തിയുടെയും പ്രവര്‍ത്തന രാഹിത്യത്തിന്റെയും അരങ്ങായി മാറാനുള്ള സാധ്യതകളുണ്ട്. ഒരണയുടെ പേരില്‍ രാഷ്ട്രീയം വെട്ടിപ്പിടിച്ചവര്‍ ഇല്ലം ചുടുന്നവരായി മാറാതിരിക്കാന്‍ നിതാന്ത ജാഗ്രത അനിവാര്യമാണ്. അതോടൊപ്പം ക്രിയാത്മക സംഘടനാ പ്രവര്‍ത്തനം ക്യാംപസുകളില്‍ തിരികെയെത്തിക്കാന്‍ മറുവിഭാഗത്തിനും ബാധ്യതയുണ്ട്.

(സമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

ആര്‍.സുരേഷ്‌കുമാര്‍

ഡോ. ബി ഇക്ബാല്‍ മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ‘വിദ്യാര്‍ത്ഥിസംഘടനാ പ്രവര്‍ത്തനം; നവീകരണത്തിന് സമയമായി’ എന്ന ലേഖനത്തിന് ഒരു മറുകുറിപ്പ്.

ഓണാഘോഷമെന്ന പേരില്‍ നടന്ന ന്യൂജെന്‍ പിള്ളേരുടെ വിക്രിയകള്‍ക്ക് ഒരു വിദ്യാര്‍ത്ഥിനി രക്തസാക്ഷിയായതോടെ ഒട്ടനവധിപ്പേരുടെ രക്തം തിളക്കുകയും ഭരണാധികാരികളുടെ തിട്ടൂരങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്ന് എന്ന കണക്കില്‍ വന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.

യുദ്ധകാലാടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട യോഗം നടന്നു. ഗവ. സെക്രട്ടറിമാരുടെ മുന്നില്‍ സര്‍ക്കാര്‍ ഗുമസ്തന്‍മാര്‍ വന്നിരിക്കുന്നതു പോലെ വൈസ് ചാന്‍സലര്‍മാര്‍ വന്നിരിക്കുന്ന ദൃശ്യങ്ങള്‍ ചാനലുകളിലൂടെ കണ്ടു. (സര്‍വകലാശാലയുടെ പരമോന്നത പദവിക്ക് ഇന്നത്തെ സര്‍ക്കാര്‍ സംവിധാനങ്ങളും സമൂഹവും നല്‍കുന്ന പരിഗണനയുടെ പ്രതീകാത്മകമായ ഉദാഹരണമാണിത്.) റോഡുകളില്‍ നിരവധി മനുഷ്യക്കുരുതികള്‍ ദിവസവും നടക്കുന്ന നാടാണിത്. വിഷമദ്യം കഴിച്ച് നൂറുകണക്കിന് ആളുകള്‍ മരിച്ച നാടാണിത്. സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ ആത്മഹത്യയിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കുന്ന നാടാണിത്. സമൂഹത്തെ കാര്‍ന്നുതിന്നുന്ന അര്‍ബുദങ്ങളായ അഴിമതി, കള്ളപ്പണം, കളളക്കടത്ത്, മയക്കുമരുന്ന് എന്നിവ വ്യാപകമായ നാടാണിത്. അവയൊക്കെ നിയന്ത്രിക്കാന്‍, നിരോധിക്കാന്‍ അടിയന്തിര യോഗങ്ങള്‍ പോയിട്ട് ആലോചന പോലും നടക്കുന്നില്ല. വിവിധ മന്ത്രാലയങ്ങള്‍ക്ക് കണ്ണെടുത്താല്‍ പരസ്പരം കണ്ടുകൂടാ. ഒറ്റക്കെട്ടായി ഉദ്യോഗസ്ഥ, മാഫിയ, ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍ കണ്‍മുന്നിലുള്ളപ്പോള്‍ കാമ്പസുകളെ മാത്രം മൂല്യാധിഷ്ഠിതമാക്കണമെന്ന പിടിവാശിയെന്തിന്? അതിനെ പിന്തുണക്കുന്ന വിധത്തില്‍ ജാതി, മത, വിദ്യാഭ്യാസ കച്ചവടക്കാര്‍ രംഗത്തു വരുന്നതെന്തിന്? ജനാധിപത്യ സമൂഹത്തിലെ തിളക്കേണ്ട പൗരബോധം ഞാനൊന്നുമറിഞ്ഞില്ലേയെന്ന ഭാവം സ്വീകരിക്കുന്നതെന്തിന്?

കോളേജ് കാമ്പസുകള്‍ ഒരു സമൂഹത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സര്‍ഗാത്മക, വിദ്യാഭ്യാസ, സാമ്പത്തിക നിലപാടുകള്‍ രൂപം കൊള്ളുന്ന ഒരു പരിസ്ഥിതി ഭൂമികയാണ്. ഏതെങ്കിലും ഒരു ഏജന്‍സി തട്ടിക്കൂട്ടിയുണ്ടാക്കുന്ന സിലബസുകള്‍ ചവച്ചരച്ച് പരീക്ഷാ വേളകളില്‍ അവ തുപ്പിവെച്ച് ചില സര്‍ട്ടിഫിക്കറ്റുകളും വാങ്ങി പോകാനുള്ള ഇടം മാത്രമാണെന്നു ധരിക്കുന്നവരാണ് മറ്റു തലങ്ങളില്‍ കാമ്പസുകളില്‍ നിന്നുയരുന്ന പ്രതികരണങ്ങളെ ഭയക്കുന്നത്. ഏതെങ്കിലും തൊഴിലിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിക്കാനുള്ള ഇടങ്ങളായി വിദ്യാലയങ്ങളെ നിര്‍വചിക്കുകയും അങ്ങനെയുള്ള കാര്യങ്ങള്‍ മാത്രം നടക്കുന്ന അച്ചടക്ക സംവിധാനങ്ങളുള്ള സ്ഥാപനങ്ങളാണ് മികച്ച വിദ്യാലയങ്ങളെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നത് വിദ്യാഭ്യാസകച്ചവടക്കരാണ്. അത്തരം കച്ചവടത്തിന്ന് ജാതിമതശക്തികള്‍ക്ക് സാധ്യത വര്‍ധിച്ചു വന്നപ്പോള്‍ പൊതുവിദ്യാലയങ്ങളിലെ അരാജക പ്രവണതയെന്നു പറയുന്ന ബദല്‍ ശബ്ദങ്ങളെയും ബഹളങ്ങളെയും എതിര്‍ക്കുവാന്‍ സമൂഹത്തിന്റെ, രക്ഷിതാക്കളുടെ ആശങ്കകളുടെ പേരില്‍ സിന്‍ഡിക്കേറ്റുകള്‍ (പിണറായിയോട് കടപ്പാട്) രൂപം കൊണ്ടു. കാമ്പസുകളില്‍ ഇതൊക്കെയാണോ നടക്കേണ്ടതെന്ന ചോദ്യമുയര്‍ത്തി പൊതു സമൂഹത്തിന്റെ പിന്തുണയാര്‍ജിക്കാന്‍ ഒട്ടൊക്കെ അവര്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്.

കാമ്പസുകള്‍ സാമൂഹ്യ സ്ഥാപനങ്ങള്‍ കൂടിയാണ്. സമൂഹത്തില്‍ നടമാടുന്ന കൊള്ളരുതായ്മകളുടെ പ്രതിഫലനം കാമ്പസുകളിലുമുണ്ടാകും. അതിനുത്തരവാദികള്‍ വിദ്യാര്‍ത്ഥികളും സംഘടനകളും മാത്രമാണെന്ന് വാദിക്കുന്നവരുടെ ദുഷ്ടലാക്ക് വേറെയാണ്. ലൈംഗിക അരാജകത്വം വച്ച് പുലര്‍ത്തുന്ന പുരോഹിതന്‍മാരും മൗലവിമാരും സ്വാമിമാരും മത വിദ്യാലയങ്ങളിലെ അധ്യാപകരും എണ്ണത്തില്‍ ഏറെയുള്ള ഈ സംസ്ഥാനത്ത് അവരൊക്കെ ഉള്‍ക്കൊള്ളുന്ന സഭകളെയും സംഘടനകളെയും ചങ്ങലയിട്ടു പൂട്ടാന്‍ എന്തു കൊണ്ടാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തത്? ചെയ്ത തെറ്റുകള്‍ മറച്ചുവെക്കാന്‍ നിരപരാധികളായ പെണ്‍കുട്ടികളെ തന്നെ കൊന്നുകളഞ്ഞ പുരോഹിതന്മാരുടെ അത്ര വലിയ കുറ്റമാണോ ദീര്‍ഘവീക്ഷണമില്ലാത്ത വിദ്യാര്‍ത്ഥികളുടെ ചാപല്യങ്ങള്‍ കാരണം അപ്രതീക്ഷിതമായുണ്ടായ അപകടം? തെറ്റു ചെയ്ത പുരോഹിതന്മാരെ രക്ഷിക്കുവാന്‍ ശ്രമിക്കുന്ന അതേ മതസംഘടനകളും സ്ഥാപനങ്ങളുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് മൂല്യാധിഷ്ടിത കാമ്പസുകള്‍ക്ക് വേണ്ടി ശക്തമായ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

കേരളത്തിനുണ്ടെന്നവകാശപ്പെടുന്ന ഉയര്‍ന്ന സാമൂഹ്യബോധത്തിന് പൊതുമേഖലയിലെ കോളേജ് കാമ്പസുകളുടെ സംഭാവന വളരെ വലുതാണ്. പല കോളേജുകളും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടത് കേവലം പരീക്ഷാ ഫലത്തിന്റെയോ റാങ്കുകളുടെയോ പേരിലല്ല. ആ കലാലയങ്ങളില്‍ നിന്നുയര്‍ന്നു വന്ന സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മുദ്രാവാക്യങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പേരിലാണ്. അതിലൂടെ കേരളീയ സമൂഹത്തിനുണ്ടായ പരിവര്‍ത്തനത്തിന്റെ പേരിലാണ്. കലാലയ രാഷ്ട്രീയം വഴിതെറ്റിത്തുടങ്ങിയെങ്കില്‍ അതിനുള്ള മാര്‍ഗദര്‍ശനം ലഭിച്ചു തുടങ്ങിയത് ഒരണ സമരത്തിനും തുടര്‍ന്ന് നടന്ന വിമോചന സമരത്തിനും ശേഷമാണെന്ന് പറയേണ്ടി വരും. 1957-ല്‍ കെ എസ് യു എന്ന വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കപ്പെട്ടതുതന്നെ ഇടതുപക്ഷ സംഘടനകള്‍ക്കും സര്‍ക്കാരിനുമെതിരെ പ്രവര്‍ത്തിക്കാന്‍ ജാതി മത സംഘടനകളുടെ ആശീര്‍വാദത്തോടെയാണ്. അവര്‍ക്ക് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ മേല്‍വിലാസമുണ്ടാക്കിയ ആദ്യത്തെ സമരമായിരുന്നു ഒരണസമരം. കുട്ടനാട്ടിലെ ബോട്ട് സര്‍വീസുകളില്‍ വ്യത്യസ്ത നിരക്കുകളാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയിരുന്നത്. ഏറ്റവും കുറഞ്ഞ തുക ഒരണ (ആറ് പൈസ) ആയിരുന്നു.

കേരളത്തിലെ ആദ്യത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ഫെറി സര്‍വീസ് ദേശസാല്‍ക്കരിച്ച് വിദ്യാര്‍ത്ഥികളുടെ നിരക്ക് പത്ത് പൈസയായി ഏകീകരിച്ചു. ഇതിനെതിരെ കെ എസ് യു. നടത്തിയ സമരമാണ് ഒരണ സമരം. എം കെ രവീന്ദ്രന്‍ എന്ന ഇന്നത്തെ വയലാര്‍ രവിയായിരുന്നു സമരനായകന്‍. പിന്നീട് കോട്ടയം, എറണാകുളം എന്നിവിടങ്ങളിലേക്ക് സമരം വ്യാപിക്കുകയും കെ എസ് യു എന്ന സംഘടന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തരംഗമായി മാറുകയും ചെയ്തു. എ കെ ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കള്‍ രൂപപ്പെട്ടതും ഇതിനെത്തുടര്‍ന്നാണ്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് ഒരണ സമരം പിന്‍വലിച്ചെങ്കിലും അടുത്തതായി നടന്ന വിമോചന സമരത്തില്‍ കെ എസ് യു സജീവമായി പങ്കെടുത്തു. ഒരണസമരത്തെ തുടര്‍ന്നുള്ള കാമ്പസ് രാഷ്ട്രീയത്തെ നിയന്ത്രിച്ചത് അവരായിരുന്നു. ഏകാധിപത്യ പ്രവണത സംഘടനാ തലത്തില്‍ നടപ്പിലാക്കി മാതൃക കാണിച്ചതും കെ എസ് യു തന്നെ. ഈ മാതൃക പിന്നീട് എസ് എഫ് ഐ അവസരം വന്നപ്പോള്‍ ഉപയോഗിക്കുകയായിരുന്നു. ഇപ്പോള്‍ എ ബി വി പി, എം എസ് എഫ് എന്നിവരും ചില കാമ്പസുകളെ തങ്ങളുടെ വരുതിയിലാക്കിയിട്ടുണ്ട്. ജാതിമതശക്തികള്‍ക്ക് രാഷ്ട്രീയത്തെ അടിയറ വെച്ചതിനും കാമ്പസുകളില്‍ തെറ്റായ പ്രവര്‍ത്തന മാര്‍ഗരേഖയുണ്ടാക്കിയതിനും പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് ഇപ്പോഴത്തെ കാമ്പസുകള്‍ക്കെതിരെ രംഗത്തു വരുന്നതെന്ന വസ്തുത മറക്കരുത്.

പഴയ വിദ്യാര്‍ത്ഥി നേതാക്കള്‍ ഭരണാധികാരികളായിരിക്കുന്ന ഈ കാലഘട്ടത്തില്‍ കാമ്പസുകളില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങള്‍ ഉയരരുതെന്ന് അവര്‍ പറയുന്നതെന്തിന്? മുമ്പ് പറഞ്ഞതു പോലെയുള്ള വൈവിധ്യമുള്ള പരിസ്ഥിതി ഭൂമികയായ കാമ്പസുകള്‍ ഇനി വേണ്ടെന്നത് ആഗോളവല്‍ക്കരണത്തിന്റെ കാഴ്ചപ്പാടാണ്. വിപണിയധിഷ്ഠിത കാഴ്ചപ്പാടുകള്‍ക്ക് ഇണങ്ങുന്നതല്ല വേറിട്ട ചിന്തകളും സംഘടിതപ്രതിഷേധത്തിന്റെ രീതിശാസ്ത്രവും. കാമ്പസുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് പിന്നീട് പൊതുസമൂഹത്തില്‍ ലക്ഷ്യബോധത്തോടെയുള്ള ഏകീകൃത പ്രസ്ഥാനങ്ങളുണ്ടാവുന്നത്. മാത്രമല്ല വിദ്യാര്‍ത്ഥി സമൂഹം അനുഭവിക്കുന്ന പല ആനുകൂല്യങ്ങളും നിലനില്‍ക്കുന്നത് തെരുവില്‍ തല്ല് കൊള്ളാന്‍ ഒരു വിഭാഗം കുട്ടികള്‍ ഇപ്പോഴും അവശേഷിക്കുന്നു എന്ന വസ്തുത കാരണമാണ്. ആധുനിക മൂലധന വ്യാപനത്തിനാവശ്യം അരാഷ്ട്രീയമായ സാമൂഹ്യ സാഹചര്യങ്ങളാണ്. കാമ്പസുകള്‍ തൊഴില്‍ പരിശീലന സ്ഥാപനങ്ങളാണെന്നും അവിടെ പഠിച്ചിറങ്ങുനതോടെ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വളരെ വിലപ്പെട്ടതാണെന്നും അതിനാല്‍ പഠിക്കുകയെന്നതിനപ്പുറം ഒന്നിനെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ വ്യാകുലപ്പെടേണ്ടതില്ലെന്നും അവര്‍ പഠിപ്പിക്കുന്നു. രക്ഷിതാക്കള്‍ കുട്ടികളുടെ ഭാവിയില്‍ ആശങ്കാകുലരാവുമ്പോള്‍ അതിനനുസരിച്ച് കാമ്പസുകള്‍ക്ക് മാറ്റമുണ്ടാകും. വില കൊടുത്തു വാങ്ങാവുന്ന ഒരുല്പന്നമാണ് വിദ്യാഭ്യാസം. അതിനാല്‍ സ്വകാര്യ, സ്വാശ്രയ, സ്വയംഭരണ കോളേജുകള്‍ ആണ് നല്ലത്. സ്വകാര്യ സര്‍വകലാശാലകളുമാകാം. ഉല്‍പന്നത്തിന് ഗുണനിലവാരമില്ലെങ്കില്‍ സമൂഹം അതിന്റെ കെടുതികള്‍ അനുഭവിക്കട്ടെ. സംഘടിത പ്രതിഷേധം പലപ്പോഴും കാമ്പസുകളില്‍ നിന്നാണ് ജനിക്കുന്നത്. സ്വാശ്രയ വിദ്യാഭ്യാസകച്ചവടത്തിന് മുന്നിട്ടുനില്‍ക്കുന്നത് വിദ്യാര്‍ത്ഥികളുടെ മൂല്യച്യുതിയെക്കുറിച്ച് പരിതപിക്കുന്ന ജാതി മത പുരോഹിതവര്‍ഗങ്ങള്‍ തന്നെയാണ്. വിമോചന സമര കാലം മുതലുള്ള ബാധ്യതയാണ് അവരുടെ താല്പര്യങ്ങള്‍ക്ക് കൂടെ നില്‍ക്കുക എന്നത്. സര്‍ക്കാര്‍ കോളേജുകളെയും സ്വയംഭരണ സ്ഥാപനങ്ങളാക്കിയാല്‍ നോമിനികളെ വച്ച് ഭരിക്കാം. ലോണ്‍ കിട്ടാത്തതിന്റെ പേരിലും തിരിച്ചടക്കാത്തതിന്റെ പേരിലും ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഒരു സാമൂഹ്യ ഭരണ നിയന്ത്രണവും ആവശ്യമില്ല. നിയന്ത്രിക്കേണ്ടത് കാമ്പസിന്റെ സ്വതന്ത്ര ചിന്തകളെയും പ്രതികരണങ്ങളെയുമാണ്. അതിന് കിട്ടുന്ന അവസരം ഉപയോഗിക്കുക. മന:സാക്ഷിക്കു മുന്നില്‍ വീര്‍പ്പുമുട്ടലുണ്ടാക്കുന്ന ഒരു സംഭവം കൂടിയായാല്‍ പശ്ചാത്തലം കൃത്യമാകും. ഇതാണിപ്പോള്‍ കോളേജ് കാമ്പസുകളെ നിയന്ത്രിക്കാനുള്ള അമിത താല്‍പര്യത്തിനു പിന്നില്‍.

ഇപ്പോഴത്തെ കോളേജ് കാമ്പസുകള്‍ മധുര മനോഹര മനോജ്ഞമായ പൊതുഇടങ്ങളായതു കൊണ്ടല്ല ഇതൊക്കെ പറയുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ വരേണ്ട മാറ്റങ്ങളെക്കുറിച്ച് മുന്‍ വി സി കൂടിയായ ഡോ.ബി ഇക്ബാല്‍ 28.08.2015-ല്‍ മാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനം വായിക്കുകയും ചെയ്തു. അതില്‍ പരാമര്‍ശിക്കപ്പെടാത്ത ചില കാര്യങ്ങളെക്കുറിച്ചാണിവിടെ പറയുന്നത്. കാമ്പസുകളില്‍ ഇന്നെത്തുന്ന വിദ്യാര്‍ത്ഥികളെയും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എത്തിയിരുന്നവരെയും താരതമ്യം ചെയ്യുന്നത് തന്നെ തെറ്റാണ്. ഹയര്‍ സെക്കന്ററി തലം കഴിഞ്ഞാല്‍ സാമൂഹ്യ, സാമ്പത്തിക സ്ഥിതിയില്‍ മുന്നിലുള്ളവര്‍ ഇന്ന് വിദ്യാര്‍ത്ഥി രാഷ്ട്രീയം സ്പര്‍ശിക്കാത്ത പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ തരപ്പെടുത്താന്‍ മത്സരത്തിലാണ്. അതിനാല്‍ തന്നെ ഇപ്പോഴത്തെ കാമ്പസ് രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന വിദ്യാര്‍ത്ഥി പ്രവര്‍ത്തകരുടെ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലം പരിശോധിച്ചാല്‍ മുമ്പ് കേരളത്തിന്റെ പൊതുസമൂഹത്തെ പ്രതിനിധീകരിച്ചിരുന്നതു പോലുള്ള വിദ്യാര്‍ത്ഥി സമൂഹത്തെ ഇന്ന് കാണാനാകില്ല. അതുപോലെ സര്‍ക്കാര്‍ മേഖലയിലെ പ്രൊഫഷണല്‍ കോളേജുകളില്‍ മാത്രമാണ് വിദ്യാര്‍ത്ഥി സംഘടനാ സംവിധാനങ്ങള്‍ ഒരു വിധം പ്രവര്‍ത്തിക്കുനത്. അവിടത്തെ വിദ്യാര്‍ത്ഥികള്‍ സമര രംഗത്തിറങ്ങുന്നത് അവരുടെ കോളേജുകളുമായി ബന്ധപ്പെട്ട വിഷയങ്ങളെന്തെങ്കിലുമുണ്ടാകുമ്പോഴാണ്. അല്ലാതെ പൊതു വിഷയങ്ങളുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. പ്രൊഫഷണല്‍ കോളേജുകളുമായി ബന്ധപ്പെട്ട സമരങ്ങളിലും ഏറ്റവും കൂടുതല്‍ സമരവീര്യവും തല്ലുകൊള്ളലും ആര്‍ട്‌സ് കോളേജുകളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രിത എഞ്ചിനീയറിംഗ് കോളേജുകളില്‍ നടന്നതു പോലുള്ള ഓണാഘോഷങ്ങള്‍ മറ്റ് കലാലയങ്ങളില്‍ ഉണ്ടാവുന്നില്ല. അതിനാല്‍ തന്നെ അത് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനമാണെന്ന വാദം യുക്തിക്ക് നിരക്കാത്തതാണ്. കാമ്പസുകള്‍ വ്യത്യസ്തതയുള്ള ഒരു ജൈവഘടനയാണെന്ന് പറയുമ്പോള്‍ തന്നെ അക്കാദമിക അന്തരീക്ഷം ഉയര്‍ന്ന നിലവാരത്തില്‍ പുലരേണ്ട സ്ഥലങ്ങളുമാണ്. അതിനാല്‍ കാലഘട്ടത്തിനനുസരിച്ച് കാമ്പസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

അടിസ്ഥാന വര്‍ഗ ജനവിഭാഗങ്ങളുടെ അടുത്ത തലമുറകള്‍ മധ്യവര്‍ഗ സ്വഭാവത്തിലേക്ക് മാറുമ്പോള്‍ സാമൂഹ്യ വിഷയങ്ങളോട് അവരുടെ പ്രതികരണവും കാഴ്ചപ്പാടുകളും വ്യത്യസ്തമായിരിക്കും. സമരത്തിന്റെ ഭാഗമായ അക്രമം, ഏറ്റുമുട്ടല്‍, പൊതുമുതല്‍ നശീകരണം തുടങ്ങിയവ സമരതീവ്രതയുടെ ഭാഗമായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് ആരും അതിനെ അംഗീകരിക്കുന്നില്ല. സമരത്തിനാധാരമായ കാരണങ്ങളെ വിസ്മരിക്കുകയും അക്രമത്തിന് വഴിവെക്കുന്ന സമരത്തിന് നേതൃത്വം കൊടുക്കുന്നവര്‍ക്കെതിരെ, പ്രത്യേകിച്ചും അവര്‍ ഇടതുപക്ഷ സംഘടനകളാണെങ്കില്‍, പൊതുജന ചിന്തകളെ തിരിച്ചുവിടാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുകയുമാണ് ചെയ്യുന്നത്. കൃത്യമായ ലക്ഷ്യബോധമുള്ള, പൊതുജനത്തെ വെറുപ്പിക്കാതെ സംസാരിക്കാന്‍ കഴിയുന്ന, സാധാരണക്കാരനും മനസ്സിലാക്കാന്‍ കഴിയുന്ന തരത്തില്‍ വിഷയങ്ങളെ വിശകലനം ചെയ്ത് അവതരിപ്പിക്കാന്‍ കഴിയുന്ന വിദ്യാര്‍ത്ഥി നേതാക്കള്‍ ഉണ്ടാവണം. ഒരു സമരം തീരുമാനിക്കുമ്പോള്‍ വെറുതെ ഒന്നോ, രണ്ടോ ദിവസം മാര്‍ച്ച് നടത്തി പോലീസുമായി സംഘട്ടനമുണ്ടാക്കി വാര്‍ത്തകള്‍ വന്ന ശേഷം ഒരു ഫലവുമുണ്ടാക്കാതെ പൊടിതട്ടി പോകുന്നതിനു വേണ്ടിയാണെങ്കില്‍ അതു വേണ്ടെന്നു വക്കുകയാണ് ഉചിതം. കാമ്പസുകളില്‍ സാമൂഹ്യ, രാഷ്ട്രീയ, സര്‍ഗ സംവാദങ്ങള്‍, സാഹിത്യ സാംസ്‌കാരിക നായകരെ അണിനിരത്തുന്ന നൂതനമായ പ്രതിഷേധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മനസുകളെ സ്പര്‍ശിക്കുന്ന തരത്തില്‍ സര്‍ഗാത്മക സമരങ്ങള്‍ എന്നിവയൊക്കെ നടക്കണം. സമരക്കാരുന്നയിക്കുന്ന പ്രസക്തമായ വിഷയങ്ങളോട് പ്രതികരിക്കാന്‍ മടിക്കുന്ന ഭരണാധികാരികള്‍ക്കെതിരെ ജനവികാരമുയരുന്ന തരത്തിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിന്റെ രീതി തീരുമാനിക്കേണ്ടത്.

കായികവും ആയുധ പരുമായ മേല്‍ക്കോയ്മ എന്ന സങ്കല്പത്തിന്റെ കാലം കഴിഞ്ഞു. കാമ്പസുകളില്‍ ജനാധിപത്യബോധത്തോടെ വിവിധ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതിനെ തടയേണ്ടതില്ല. വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ സ്ഥാനം നേടാന്‍ കഴിയുന്ന തരത്തില്‍ പ്രവര്‍ത്തനം നടത്താനാവുമെങ്കില്‍ മറ്റുള്ളവരുടെ സാന്നിധ്യം അരോചകമാകുന്നതെന്തിന്? ചില വിദ്യാര്‍ത്ഥി സംഘടനകള്‍ ആധിപത്യമുറപ്പിച്ചിരിക്കുന്ന കാമ്പസുകളില്‍ ക്രിമിനല്‍ പ്രശ്‌നങ്ങള്‍ ധാരാളമുണ്ടാകുന്നു. നാട്ടില്‍ പല സംഘടനകളിലും പ്രവര്‍ത്തിക്കുകയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ കാമ്പസിലെത്തുമ്പോള്‍ അവിടെ സര്‍വാധിപത്യമുള്ള സംഘടനയുടെ ആളായിമാറുകയും അവര്‍ ചെയ്യുന്ന കൊള്ളരുതായ്മകളുടെ ഉത്തരവാദിത്വം ആ സംഘടനകളില്‍ ആരോപിക്കപ്പെടുകയും ചെയ്യുന്നു. ജനം എതിരാവാന്‍ അതുമൊരു കാരണമാണ്. ഇതിനിയെങ്കിലും സംഘടനകള്‍ തിരിച്ചറിയണം. ഒരു സംഘടനാ മെംബര്‍ഷിപ്പ് ദുരുപയോഗപ്പെടുത്തുന്നവരെ ആ സംഘടന തന്നെ തള്ളിപ്പറഞ്ഞ് മാതൃകാ നടപടിക്ക് ശുപാര്‍ശ ചെയ്താല്‍ ഇത്തരം പ്രവണതകള്‍ ഇല്ലാതാവും. സോഷ്യല്‍ മീഡിയയെ സര്‍ഗപരമായി പ്രയോജനപ്പെടുത്തുന്ന രീതിയില്‍ സംഘടനാ പ്രവര്‍ത്തനം മാറണം. ഏറ്റവും കൂടുതല്‍ ഊര്‍ജ്ജം പുറത്തേക്ക് പ്രസരിക്കേണ്ട കൗമാര യൗവന ഘട്ടങ്ങളില്‍ വിദ്യാര്‍ത്ഥികളെ സ്വാധീനിക്കാന്‍ കഴിയുന്ന തരത്തില്‍ ക്രിയാത്മകമായി അവയെ വഴിതിരിച്ചു വിടുന്നതില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ പരാജയപ്പെടുന്നു. ചടങ്ങു തീര്‍ക്കല്‍ മുദ്രാവാക്യം വിളിയില്‍ സംഘടനാ പ്രവര്‍ത്തനം ഒതുങ്ങുമ്പോള്‍ വിരസത തോന്നുന്നവര്‍ക്കിടയിലേക്കാണ് സിനിമയില്‍ നിന്ന് ജോര്‍ജുമാര്‍ ഇറങ്ങി വരുന്നത്. ഹിപ്പി തലമുടിയും ബെല്‍ബോട്ടം പാന്റ്‌സും മുറി മീശയുമൊക്കെ മുന്‍ തലമുറകളെയും സ്വാധീനിച്ചിരുന്നുവെങ്കിലും സംഘടനാ പ്രവര്‍ത്തകര്‍ അതിനൊക്കെ ഉപരിയായ ആര്‍ജവവുംകാഴ്ചപ്പാടുമുള്ളവരായിരുന്നു. അതിനാല്‍ പേക്കൂത്തുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന സിനിമാ നായകന്മാരെപ്പോലെ അവര്‍ കാമ്പപസുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നില്ല. അതിനാല്‍ മോങ്ങാനിരിക്കുന്ന നായുടെ തലയില്‍ തേങ്ങ വീഴ്ത്തി ചങ്ങലകള്‍ ചോദിച്ചു വാങ്ങുന്നവരായി സംഘടനാ പ്രവര്‍ത്തകര്‍ മാറരുത്. ജനാധിപത്യത്തിന്റെ നന്മകളെ കാമ്പസില്‍ നിന്ന് പടിയിറക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് അവരാഗ്രഹിക്കുന്ന ആയുധം നല്‍കരുത്.

തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന ദാരുണ സംഭവത്തില്‍ തികഞ്ഞ ദു:ഖമുണ്ട്. മകള്‍ നഷ്ടമായ കുടുംബത്തിന്റെ വേദന ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. എന്നാല്‍ നിയമം ലംഘിച്ച് വാഹനമോടിച്ചതിന്റെ ഫലമായുണ്ടായ അപകടത്തെ കാമ്പസുകളുടെ ജനാധിപത്യ ശ്വാസത്തെ ഞെക്കിക്കൊല്ലാനുള്ള ഉപാധിയായി മാറ്റുമ്പോള്‍ അതിന്റെ അപകടം തിരിച്ചറിയണം. ഭരണഘടന ഉറപ്പു വരുത്തുന്ന ലിംഗസമത്വം നിഷേധിക്കുന്ന കാമ്പസുകളെക്കുറിച്ച് പരാതിയില്ലാത്തവര്‍, കാമ്പസുകളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപനവും ലൈംഗിക ചൂഷണവും നടക്കുന്നതിനെക്കുറിച്ച് പരാതിയില്ലാത്തവര്‍, വിദ്യാഭ്യാസത്തിലെ അവസര സമത്വമെന്ന തത്വത്തെ അട്ടിമറിക്കുന്നവര്‍ തുടങ്ങിയവരെല്ലാം കാമ്പസുകളുടെ ജനാധിപത്യ സ്വഭാവത്തെ തകര്‍ക്കാന്‍ ഒന്നിക്കുന്നത് അപകടകരമാണ്. പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാകുമ്പോള്‍ പ്രിന്‍സിപ്പലിന്റെയും സ്റ്റുഡന്റ്‌സ് യൂണിയന്റെയും സാമൂഹ്യകാഴ്ചപ്പാടുകള്‍ വ്യത്യസ്തമായിരുന്നാല്‍ ആ കാമ്പസ് അശാന്തിയുടെയും പ്രവര്‍ത്തനരാഹിത്യത്തിന്റെയും അരങ്ങായി മാറാനുള്ള സാധ്യതകളുണ്ട്. ഒരണയുടെ പേരില്‍ രാഷ്ട്രീയം വെട്ടിപ്പിടിച്ചവര്‍ ഇല്ലം ചുടുന്നവരായി മാറാതിരിക്കാന്‍ നിതാന്ത ജാഗ്രത അനിവാര്യമാണ്. അതോടൊപ്പം ക്രിയാത്മക സംഘടനാ പ്രവര്‍ത്തനം കാമ്പസുകളില്‍ തിരികെയെത്തിക്കാന്‍ മറുവിഭാഗത്തിനും ബാധ്യതയുണ്ട്.

(സമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍