UPDATES

സ്വയംഭരണ കോളേജുകള്‍ക്ക് അനുകൂല മറുപടിയുമായി വിദ്യാഭ്യാസമന്ത്രി

അഴിമുഖം പ്രതിനിധി

നിയമസഭയില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് സ്വയംഭരണ കോളേജുകള്‍ക്ക് അനുകൂലമായി നല്‍കിയ മറുപടി വിവാദമാകുന്നു. കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കിയത് അവര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്യത്തിനു വേണ്ടിയാണെന്നാണ് രവീന്ദ്രനാഥ് നിയമസഭയില്‍ പറഞ്ഞത്.

ഈ മറുപടി സ്വന്തം പാര്‍ട്ടിയുടെ അധ്യാപക-വിദ്യാര്‍ത്ഥി സംഘടനകള്‍ക്കളുടെ എതിര്‍പ്പിന് കാരണമായേക്കമെന്നതില്‍ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിട്ടുണ്ട്. സ്വയംഭരണ പദവിയെക്കുറിച്ചുള്ള മുന്‍ സര്‍ക്കാരിന്റെ നടപടികളെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്‍കുക മാത്രമാണെന്നാണ് വിശദീകരണം.

മികച്ച കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കുന്നതു വഴി സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഇല്ലാതെ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുകയാണ് ലക്ഷ്യം വയ്ക്കുന്നത്. കൂടാതെ ഈ കോളേജുകള്‍ക്ക് കാലാനുസൃതമായി പുതിയ കോഴ്‌സുകള്‍ ആരംഭിക്കാനും സിലബസ് രൂപപെടുത്താനും അധികാരമുണ്ടെന്നുമാണ് മന്ത്രി പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍