UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം; സ്വാശ്രയ കോളേജുകളുടെ നടത്തിപ്പ് പരിശോധിക്കാന്‍ സമിതി

സ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിടണമെന്ന ആവശ്യം ശ്ക്തമായി ഉയരുന്നതിനിടെയാണ് സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പ് പരിശോധിക്കാനുള്ള സര്‍ക്കാന്‍ നിര്‍ദേശം.

സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളുടെ നടത്തിപ്പ് പരിശോധിക്കാന്‍ വേണ്ടി കമ്മിറ്റി രൂപീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം. പാലക്കാട് പാമ്പാടി നെഹ്റു കോളേജിലെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം നിര്‍ണായകമായ തീരുമാനം കൈക്കൊണ്ടത്. വിദ്യാഭ്യാസമന്ത്രിക്കായിരിക്കും സമിതിയുടെ ചുമതല. ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാനും തീരുമാനമായി.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് തൃശൂര്‍ പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ഥി കോഴിക്കോട് വളയം ആശോകന്റെ മകന്‍ ജിഷ്ണു പ്രണോയിയെ (18), കോളേജ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കോപ്പിയടി ആരോപിച്ചുള്ള പീഡനത്തില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയതതെന്നാണ് ആരോപണം. കൂടാതെ ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മുറിവുളള കാര്യവും വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ കോളേജിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാവുകയാണ്. സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിടണമെന്ന ആവശ്യം ശ്ക്തമായി ഉയരുന്നതിനിടെയാണ് സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പ് പരിശോധിക്കാനുള്ള സര്‍ക്കാന്‍ നിര്‍ദേശം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍