UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല; സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍

അഴിമുഖം പ്രതിനിധി

മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.  മന്ത്രിസഭാ തീരുമാനങ്ങള്‍ പോലെ സുപ്രധാനമായവ വിവരാവകാശ നിയമ പ്രകാരം നല്‍കുന്നത് തടയണമെന്നും സര്‍ക്കാരിനു വേണ്ടി നേരിട്ട് ഹാജരായ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ വിവരാവകാശ നിയമ പ്രകാരം പുറത്തു വിടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പ്രഖ്യാപിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിസഭ നിശ്ചയിക്കുന്ന കാര്യങ്ങള്‍ ഉത്തരവായാല്‍ പുറത്ത് വിടാം. അങ്ങനെയല്ലാത്ത സാഹചര്യത്തില്‍ അവ പുറത്ത് വിടുന്നതിന് പ്രായോഗികമായി തടസങ്ങളുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമ പ്രകാരം പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. എന്നാല്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നായിരുന്നു വിവരാവകാശ കമ്മീഷണറുടെ നിലപാട്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍