UPDATES

കരിപ്പൂര്‍ സംഭവം: കേന്ദ്ര ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് തേടി

അഴിമുഖം പ്രതിനിധി

ഇന്നലെ രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പില്‍ ഒരു സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി എല്‍ സി ഗോയല്‍ റിപ്പോര്‍ട്ട് തേടി. രാജ്യത്തുണ്ടായ ഏറ്റവും വലിയ സുരക്ഷാ വീഴ്ചകളിലൊന്നായാണ് കേന്ദ്രം ഇതിനെ കാണുന്നത്.

അതേസമയം, സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്നലെ രാത്രി അടച്ചിട്ട വിമാനത്താവളം ഇന്ന് രാവിലെ തുറന്നു. രാവിലെ ആറരയോടെ ദമാം ദുബായ് വിമാനങ്ങളാണ് കരിപ്പൂരില്‍ ഇറങ്ങിയത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതിനെ തുടര്‍ന്നാണ് വ്യോമഗതാഗതം പുനസ്ഥാപിച്ചത്.

ഉത്തരമേഖലാ എഡിജിപി എന്‍ ശങ്കര്‍ റെഡ്ഡി സിഐഎസ്എഫ്, എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍