UPDATES

കോഴിക്കോട് ദുരന്തം: മൂന്ന് ജീവനക്കാര്‍ കസ്റ്റഡിയില്‍

അഴിമുഖം പ്രതിനിധി

കോഴിക്കോട് ഓടയില്‍ വീണ് മൂന്ന് പേര്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓടയുടെ അറ്റകുറ്റപ്പണികളുടെ കരാര്‍ എടുത്ത ചെന്നൈയിലെ ശ്രീറാം ഇപിസിയിലെ ജീവനക്കാരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രൊജക്ട് മാനേജര്‍ ശെല്‍വ കുമാര്‍, സൈറ്റ് എഞ്ചിനീയര്‍ രഘു റെഡ്ഡി, സുരക്ഷാ ഓഫീസര്‍ അലോക് ആന്റണി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഇന്നലെയാണ് കോഴിക്കോട് തളിയിലെ ജയ ഓഡിറ്റോറിയത്തിന് സമീപത്തെ ഓട വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികളും അവരെ രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവറും മരിച്ചത്. ആന്ധ്രാ പ്രദേശ് സ്വദേശികളായ ഭാസ്‌കര്‍, നരസിംഹ എന്നീ തൊഴിലാളികളും ഓട്ടോ ഡ്രൈവറായ നൗഷാദുമാണ് മരിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍