UPDATES

കേരളം

വിസിയോട് ഒരു ചോദ്യം, ഗവേഷകന് ലഭിച്ച ഉത്തരം സസ്‌പെന്‍ഷന്‍ ഡോ. അബ്ദുള്‍ സലാം, ജംഷീദ് അലിയെ നിങ്ങളറിയുമോ? ചോദ്യത്തിന് മറുപടി സസ്പെന്‍ഷന്‍

Avatar

ശരത് ലാല്‍ തയ്യില്‍

കാലിക്കറ്റ് സര്‍വകലാശാല ഫിലോസഫി വിഭാഗത്തില്‍ ഗവേഷകനാണ് ജംഷീദ് അലി. അഞ്ചു മാസമായി ഇദ്ദേഹത്തെ ക്യാമ്പസില്‍ നിന്നു പുറത്താക്കിയിരിക്കുകയാണ്. ഒരു ഗവേഷകനെ ഗവേഷണത്തില്‍ നിന്നും വിലക്കുക എന്നത് കടുത്ത തെറ്റിനുള്ള ശിക്ഷാനടപടിയായി തന്നെ കാണാം. സര്‍വകലാശാല അധികൃതരില്‍ നിന്നും ഇങ്ങനെയൊരു ശിക്ഷ ഏറ്റുവാങ്ങാന്‍ ഈ ഗവേഷകന്‍ ചെയ്ത ഗുരുതരമായ കുറ്റം എന്താണെന്നുകൂടി കേള്‍ക്കണം. 2014 ഡിസംബര്‍ 12-ന് സര്‍വകലാശാല ക്യാംപസിലെ പാര്‍ക്കിന്റെ ഉദ്ഘാടന ചടങ്ങില്‍വെച്ച് ഗവേഷകന്‍ വി.സിയോട് ഒരു ചോദ്യം ചോദിച്ചു. ആ ചോദ്യം ഇതാണ്. ‘ഹോസ്റ്റലുകളിലും ക്യാംപസിനുള്ളിലെ റോഡുകളിലും ആവശ്യത്തിന് ലൈറ്റുകളും തെരുവുവിളക്കുകളും ഇല്ലാത്ത സാഹചര്യത്തില്‍ ക്യാംപസിലെ പാര്‍ക്കില്‍ ഇത്രയേറെ അലങ്കാരവിളക്കുകള്‍ സ്ഥാപിച്ച് രാത്രി മുഴുവന്‍ കത്തിച്ചുവെക്കുന്നത് ശരിയോണോ സര്‍?’ വി.സിയില്‍ നിന്ന് മറുപടി കിട്ടിയില്ല. എന്നാല്‍, രണ്ടര മാസത്തിനു ശേഷം 2015 മാര്‍ച്ച് 27-ന് ജംഷീദ് അലിക്ക് സര്‍വകലാശാലയില്‍ നിന്നും സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ കിട്ടി. ഗവേഷകനെ പുറത്താക്കാനുള്ള കാരണമായി അതില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു. ‘made counter statement to vice chancellor’.

കാലിക്കറ്റില്‍ നിലനിന്ന ജനാധിപത്യ നിഷേധത്തിന്റെ എറ്റവും ഭീകരമായ ഉദാഹരണമാണിത്. വി.സി ചോദ്യങ്ങള്‍ക്ക് അതീതനാണ്. അഥവാ, നിങ്ങള്‍ക്ക് പഠനം തുടരാനുള്ള പ്രഥമ യോഗ്യത വി.സിയെ ചോദ്യം ചെയ്യാതിരിക്കുക എന്നതാണ്. സംഭവം അന്വേഷിക്കാന്‍ ഒരു കമ്മിഷനെ നിയമിച്ചെങ്കിലും തെളിവെടുപ്പോ, മറ്റെന്തെങ്കിലും നടപടിയോ ഇതുവരെ ഉണ്ടായില്ല. പഠനം തുടരാന്‍ പറ്റാതെ, ലൈബ്രറി ഉപയോഗിക്കാന്‍ പറ്റാതെ, ഹോസ്റ്റ്‌ലില്‍ താമസിക്കാന്‍ പറ്റാതെ, ചെയ്ത തെറ്റ് എന്താണെന്നു പോലും വ്യക്തമാകാതെ അനിശ്ചിതാവസ്ഥയിലാണ് ഈ ഗവേഷകന്‍.

കാലിക്കറ്റ് സര്‍വകലാശാല വി.സി സ്ഥാനത്തു നിന്നും കഴിഞ്ഞ ദിവസം പടിയിറങ്ങിയ ഡോ. അബ്ദുള്‍ സലാമിനെ വിദ്യാര്‍ഥികളും ക്യാംപസ് സമൂഹവും എന്തുകൊണ്ട് ഏകാധിപതി എന്നു വിളിക്കാന്‍ ഇഷ്ടപ്പെടുന്നു എന്ന ചോദ്യത്തിനുകൂടിയുള്ള മറുപടിയാണിത്. സര്‍വകലാശാലയുടെ അനന്തമായ വിഭവങ്ങള്‍ ഉപയോഗിച്ചും വി.സി സ്ഥാനത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചും ഡോ. അബ്ദുള്‍ സലാം ചെയ്തുകൂട്ടിയ കൊള്ളത്തരങ്ങള്‍ കടലുപോലെയാണ്. അതിനുള്ള പൊന്‍തൂവലാണ് അദ്ദേഹത്തിന്റെ കിരീടത്തില്‍ തുന്നിച്ചേര്‍ത്ത ഏഴ് വിജിലന്‍സ് കേസുകള്‍. മനുഷ്യാവകാശ കമ്മിഷനിലും, വനിതാ കമ്മിഷനിലും, ലോകായുക്തയിലുമായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ വേറെ. വി.സിയും കുഴലൂത്തുകാരും കൂടി നടത്തിയ അഴിമതികളെ കോടതികള്‍ പോലും പലപ്പോഴായി വിമര്‍ശിച്ചിട്ടുണ്ട്.

സ്വന്തം ക്യാംപസിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഡോ. അബ്ദുള്‍ സലാം എന്താണ് ചെയ്തിട്ടുള്ളത്? വിദ്യാര്‍ഥികളെ ശത്രുവായി പ്രഖ്യാപിച്ച, അതുകൊണ്ടുതന്നെ വിദ്യാര്‍ഥികളും ക്യാംപസ് സമൂഹവും ശത്രുവായി പ്രഖ്യാപിച്ച മറ്റൊരു വി.സി സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഇല്ല. വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ പരിഗണനാവിഷയമേ ആയിരുന്നില്ല. സര്‍വകലാശാല എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്ന അടിസ്ഥാന പാഠം പോലും ഡോ. അബ്ദുള്‍ സലാം മറന്നു. ക്യാംപസില്‍ നിശ്ശബ്ദമായ അടിയന്തിരാവസ്ഥയായിരുന്നു അദ്ദേഹം വി.സി സ്ഥാനത്തുണ്ടായിരുന്ന നാലു വര്‍ഷവും. അവസാന കാലത്ത് ക്യാംപസില്‍ പൊലീസ് കണ്‍ട്രോള്‍ റൂം തുറന്ന് അടിയന്തിരാവസ്ഥ നിശ്ശബ്ദമല്ലെന്നു തന്നെ വി.സി പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ 150 ഓളം ക്രിമിനല്‍ കേസുകളാണ് സ്വന്തം വിദ്യാര്‍ഥികള്‍ക്കെതിരേ മാത്രമായി സര്‍വകലാശാല നല്‍കിയത്. ജനാധിപത്യ പ്രതിഷേധങ്ങളെ വി.സിക്ക് ഭയമായിരുന്നു. എന്തെന്നാല്‍ അദ്ദേഹമൊരു സ്വേച്ഛാധിപതിയായിരുന്നു. 

ജംഷീദ് അലി എന്ന ഗവേഷകന്‍ ഒരു ഉദാഹരണം മാത്രം. കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ ക്യാംപസിലെ ഓരോ വിദ്യാര്‍ഥിയും അരക്ഷിതരും അസ്വസ്ഥരുമായിരുന്നു. തനിക്കെതിരായ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കും, ജീവനക്കാര്‍ക്കും, അധ്യാപകര്‍ക്കും നേരെ തന്നാലാവും വിധം പ്രതികാര നടപടികള്‍ വി.സി. കൈക്കൊണ്ടിട്ടുണ്ട്. ജംഷീദ് അലിയോടൊപ്പം നാലു വിദ്യാര്‍ഥികള്‍ കൂടി ക്യാംപസില്‍ നിന്ന് അടുത്തിടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. വി.സിക്കെതിരെ സമരം ചെയ്തു എന്നതായിരുന്നു ചുമത്തപ്പെട്ട കുറ്റം. ആരോപിക്കപ്പെട്ട കുറ്റത്തില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ പോലും അനുവദിക്കാതെയാണ് സര്‍വകലാശാല ഇവര്‍ക്ക് പഠനം നിഷേധിച്ചത്. അതില്‍ രണ്ടുപേരെ തെളിവുകളില്ലെന്ന് കണ്ട് അഞ്ചുമാസത്തിനു ശേഷം തിരിച്ചെടുത്തു. അത്രയും കാലം ഇവര്‍ക്ക് പഠനം നിഷേധിച്ചതിനെ, ഹോസ്റ്റല്‍ നിഷേധിച്ചതിനെ എങ്ങിനെ ഡോ. അബ്ദുള്‍ സലാമിന് ന്യായീകരിക്കാനാവും. സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ രണ്ടുവിദ്യാര്‍ഥികളെ പുറത്താക്കാനാണ് സിന്‍ഡിക്കറ്റ് നിയോഗിച്ച കമ്മിറ്റി, എന്നു പറഞ്ഞാല്‍ വി.സി തന്നെ, റിപ്പോര്‍ട്ട് നല്‍കിയത്. പുറത്താക്കപ്പെട്ട വിദ്യാര്‍ഥികള്‍ കോടതിയില്‍ പോയി. പുറത്താക്കിയ നടപടി റദ്ദ് ചെയ്ത കോടതി സര്‍വകലാശാലയോട് എന്തുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളതു പോലും കേള്‍ക്കാതെ നടപടിയെടുത്തു എന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു വിദ്യാര്‍ഥിയുടെ ഭാവിയെ ഡോ. അബ്ദുള്‍ സലാം എത്ര വിലകുറച്ചാണ് കാണുന്നത് എന്ന് മനസ്സിലാക്കാന്‍ ഈ സംഭവങ്ങള്‍ ധാരാളം.

എന്തുകൊണ്ട് വൈസ് ചാന്‍സിലര്‍ സ്ഥാനമൊഴിയുമ്പോള്‍ ഒരു സര്‍വകലാശാല സമൂഹത്തിന് ആഹ്‌ളാദപ്രകടനം നടത്തേണ്ടി വരുന്നു? എന്തുകൊണ്ട് പ്രതിരോധങ്ങളാല്‍ ഉത്സവങ്ങള്‍ ആഘോഷിക്കേണ്ടിവരുന്നു? എന്തുകൊണ്ട് 145 ദിവസങ്ങള്‍ പട്ടിണിസമരം നടത്തേണ്ടിവരുന്നു? 

ക്യാംപസ് മോടി കൂട്ടിയെന്നും, ജീവനക്കാരെ അച്ചടക്കം പഠിപ്പിച്ചുവെന്നും, സമരങ്ങള്‍ നിരോധിച്ചുവെന്നും, ഗൂഗിള്‍ തിരച്ചിലില്‍ നാലാമതത്തെിയെന്നും മറ്റുമുള്ള മധ്യവര്‍ഗ ശരികളാല്‍ വി.സിയെ മഹാനാക്കുന്നവരേ, നിങ്ങള്‍ കാലിക്കറ്റിലേക്ക് പോയി വിദ്യാര്‍ഥികളോട് ചോദിക്കൂ, അവരുടെ മനസ്സില്‍ എവിടെയാണ് ഡോ. അബ്ദുള്‍ സലാമിന് സ്ഥാനമെന്ന്.

വലിയ സ്വപ്നങ്ങളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും വാതോരാതെ പറഞ്ഞ്, സ്വയം പുകഴ്ത്തിയും ആശ്രിതവൃന്ദത്തിന്റെ അപദാനങ്ങളേറ്റുവാങ്ങിയും പുളകിതനായി വി.സി സ്ഥാനമൊഴിഞ്ഞ ഡോ. അബ്ദുള്‍ സലാം, താങ്കളോട് ഒരു ചോദ്യം ചോദിച്ചതിന്റെ പേരില്‍ പഠനം നിഷേധിക്കപ്പെട്ട, സമരം ചെയ്തതിന്റെ പേരില്‍ ക്യാംപസില്‍ നിന്നു പുറത്താക്കപ്പെട്ട വിദ്യാര്‍ഥികളോട് താങ്കള്‍ക്കന്ത് പറയാനുണ്ട്? വര്‍ത്തമാനകാലം ഭൂതകാലത്തെ ഓര്‍ത്തുകൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെ ചരിത്രം താങ്കളെ മഹാന്‍ എന്ന് വിളിക്കില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ശരത് ലാല്‍ തയ്യില്‍

കാലിക്കറ്റ് സര്‍വകലാശാല ഫിലോസഫി വിഭാഗത്തില്‍ ഗവേഷകനാണ് ജംഷീദ് അലി. അഞ്ചു മാസമായി ഇദ്ദേഹത്തെ ക്യാമ്പസില്‍ നിന്നു പുറത്താക്കിയിരിക്കുകയാണ്. ഒരു ഗവേഷകനെ ഗവേഷണത്തില്‍ നിന്നും വിലക്കുക എന്നത് കടുത്ത തെറ്റിനുള്ള ശിക്ഷാനടപടിയായി തന്നെ കാണാം. സര്‍വകലാശാല അധികൃതരില്‍ നിന്നും ഇങ്ങനെയൊരു ശിക്ഷ ഏറ്റുവാങ്ങാന്‍ ഈ ഗവേഷകന്‍ ചെയ്ത ഗുരുതരമായ കുറ്റം എന്താണെന്നുകൂടി കേള്‍ക്കണം. 2014 ഡിസംബര്‍ 12-ന് സര്‍വകലാശാല കാമ്പസിലെ പാര്‍ക്കിന്റെ ഉദ്ഘാടന ചടങ്ങില്‍വെച്ച് ഗവേഷകന്‍ വി സിയോട് ഒരു ചോദ്യം ചോദിച്ചു. ആ ചോദ്യം ഇതാണ്. ‘ഹോസ്റ്റലുകളിലും കാമ്പസിനുള്ളിലെ റോഡുകളിലും ആവശ്യത്തിന് ലൈറ്റുകളും തെരുവുവിളക്കുകളും ഇല്ലാത്ത സാഹചര്യത്തില്‍ കാമ്പസിലെ പാര്‍ക്കില്‍ ഇത്രയേറെ അലങ്കാരവിളക്കുകള്‍ സ്ഥാപിച്ച് രാത്രി മുഴുവന്‍ കത്തിച്ചുവെക്കുന്നത് ശരിയോണോ സര്‍?’ വി സിയില്‍ നിന്ന് മറുപടി കിട്ടിയില്ല. എന്നാല്‍, രണ്ടര മാസത്തിനു ശേഷം 2015 മാര്‍ച്ച് 27-ന് ജംഷീദ് അലിക്ക് സര്‍വകലാശാലയില്‍ നിന്നും സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ കിട്ടി. ഗവേഷകനെ പുറത്താക്കാനുള്ള കാരണമായി അതില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു. ‘made counter statement to vice chancellor’.

കാലിക്കറ്റില്‍ നിലനിന്ന ജനാധിപത്യ നിഷേധത്തിന്റെ എറ്റവും ഭീകരമായ ഉദാഹരണമാണിത്. വി സി ചോദ്യങ്ങള്‍ക്ക് അതീതനാണ്. അഥവാ, നിങ്ങള്‍ക്ക് പഠനം തുടരാനുള്ള പ്രഥമ യോഗ്യത വി സിയെ ചോദ്യം ചെയ്യാതിരിക്കുക എന്നതാണ്. സംഭവം അന്വേഷിക്കാന്‍ ഒരു കമ്മിഷനെ നിയമിച്ചെങ്കിലും തെളിവെടുപ്പോ, മറ്റെന്തെങ്കിലും നടപടിയോ ഇതുവരെ ഉണ്ടായില്ല. പഠനം തുടരാന്‍ പറ്റാതെ, ലൈബ്രറി ഉപയോഗിക്കാന്‍ പറ്റാതെ, ഹോസ്റ്റലില്‍ താമസിക്കാന്‍ പറ്റാതെ, ചെയ്ത തെറ്റ് എന്താണെന്നു പോലും വ്യക്തമാകാതെ അനിശ്ചിതാവസ്ഥയിലാണ് ഈ ഗവേഷകന്‍.

കാലിക്കറ്റ് സര്‍വകലാശാല വി സി സ്ഥാനത്തു നിന്നും കഴിഞ്ഞ ദിവസം പടിയിറങ്ങിയ ഡോ. അബ്ദുള്‍ സലാമിനെ വിദ്യാര്‍ഥികളും കാമ്പസ് സമൂഹവും എന്തുകൊണ്ട് ഏകാധിപതി എന്നു വിളിക്കാന്‍ ഇഷ്ടപ്പെടുന്നു എന്ന ചോദ്യത്തിനുകൂടിയുള്ള മറുപടിയാണിത്. സര്‍വകലാശാലയുടെ അനന്തമായ വിഭവങ്ങള്‍ ഉപയോഗിച്ചും വി സി സ്ഥാനത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചും ഡോ. അബ്ദുള്‍ സലാം ചെയ്തുകൂട്ടിയ കൊള്ളത്തരങ്ങള്‍ കടലുപോലെയാണ്. അതിനുള്ള പൊന്‍തൂവലാണ് അദ്ദേഹത്തിന്റെ കിരീടത്തില്‍ തുന്നിച്ചേര്‍ത്ത ഏഴ് വിജിലന്‍സ് കേസുകള്‍. മനുഷ്യാവകാശ കമ്മിഷനിലും, വനിതാ കമ്മിഷനിലും, ലോകായുക്തയിലുമായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ വേറെ. വി സിയും കുഴലൂത്തുകാരും കൂടി നടത്തിയ അഴിമതികളെ കോടതികള്‍ പോലും പലപ്പോഴായി വിമര്‍ശിച്ചിട്ടുണ്ട്.

സ്വന്തം കാമ്പസിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഡോ. അബ്ദുള്‍ സലാം എന്താണ് ചെയ്തിട്ടുള്ളത്? വിദ്യാര്‍ഥികളെ ശത്രുവായി പ്രഖ്യാപിച്ച, അതുകൊണ്ടുതന്നെ വിദ്യാര്‍ഥികളും കാമ്പസ് സമൂഹവും ശത്രുവായി പ്രഖ്യാപിച്ച മറ്റൊരു വി സി സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഇല്ല. വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ പരിഗണനാവിഷയമേ ആയിരുന്നില്ല. സര്‍വകലാശാല എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്ന അടിസ്ഥാന പാഠം പോലും ഡോ. അബ്ദുള്‍ സലാം മറന്നു. കാമ്പസില്‍ നിശ്ശബ്ദമായ അടിയന്തരാവസ്ഥയായിരുന്നു അദ്ദേഹം വി സി സ്ഥാനത്തുണ്ടായിരുന്ന നാലു വര്‍ഷവും. അവസാന കാലത്ത് കാമ്പസില്‍ പൊലീസ് കണ്‍ട്രോള്‍ റൂം തുറന്ന് അടിയന്തരാവസ്ഥ നിശ്ശബ്ദമല്ലെന്നു തന്നെ വി സി പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ 150 ഓളം ക്രിമിനല്‍ കേസുകളാണ് സ്വന്തം വിദ്യാര്‍ഥികള്‍ക്കെതിരേ മാത്രമായി സര്‍വകലാശാല നല്‍കിയത്. ജനാധിപത്യ പ്രതിഷേധങ്ങളെ വി സിക്ക് ഭയമായിരുന്നു. എന്തെന്നാല്‍ അദ്ദേഹമൊരു സ്വേച്ഛാധിപതിയായിരുന്നു. 

ജംഷീദ് അലി എന്ന ഗവേഷകന്‍ ഒരു ഉദാഹരണം മാത്രം. കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ കാമ്പസിലെ ഓരോ വിദ്യാര്‍ഥിയും അരക്ഷിതരും അസ്വസ്ഥരുമായിരുന്നു. തനിക്കെതിരായ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കും, ജീവനക്കാര്‍ക്കും, അധ്യാപകര്‍ക്കും നേരെ തന്നാലാവും വിധം പ്രതികാര നടപടികള്‍ വി സി കൈക്കൊണ്ടിട്ടുണ്ട്. ജംഷീദ് അലിയോടൊപ്പം നാലു വിദ്യാര്‍ഥികള്‍ കൂടി കാമ്പസില്‍ നിന്ന് അടുത്തിടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. വി സിക്കെതിരെ സമരം ചെയ്തു എന്നതായിരുന്നു ചുമത്തപ്പെട്ട കുറ്റം. ആരോപിക്കപ്പെട്ട കുറ്റത്തില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ പോലും അനുവദിക്കാതെയാണ് സര്‍വകലാശാല ഇവര്‍ക്ക് പഠനം നിഷേധിച്ചത്. അതില്‍ രണ്ടുപേരെ തെളിവുകളില്ലെന്ന് കണ്ട് അഞ്ചുമാസത്തിനു ശേഷം തിരിച്ചെടുത്തു. അത്രയും കാലം ഇവര്‍ക്ക് പഠനം നിഷേധിച്ചതിനെ, ഹോസ്റ്റല്‍ നിഷേധിച്ചതിനെ എങ്ങനെ ഡോ. അബ്ദുള്‍ സലാമിന് ന്യായീകരിക്കാനാവും. സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ രണ്ടുവിദ്യാര്‍ഥികളെ പുറത്താക്കാനാണ് സിന്‍ഡിക്കറ്റ് നിയോഗിച്ച കമ്മിറ്റി, എന്നു പറഞ്ഞാല്‍ വി സി തന്നെ റിപ്പോര്‍ട്ട് നല്‍കിയത്. പുറത്താക്കപ്പെട്ട വിദ്യാര്‍ഥികള്‍ കോടതിയില്‍ പോയി. പുറത്താക്കിയ നടപടി റദ്ദ് ചെയ്ത കോടതി സര്‍വകലാശാലയോട് എന്തുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളതു പോലും കേള്‍ക്കാതെ നടപടിയെടുത്തു എന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണുണ്ടായത്. ഒരു വിദ്യാര്‍ഥിയുടെ ഭാവിയെ ഡോ. അബ്ദുള്‍ സലാം എത്ര വിലകുറച്ചാണ് കാണുന്നത് എന്ന് മനസ്സിലാക്കാന്‍ ഈ സംഭവങ്ങള്‍ ധാരാളം.

എന്തുകൊണ്ട് വൈസ് ചാന്‍സിലര്‍ സ്ഥാനമൊഴിയുമ്പോള്‍ ഒരു സര്‍വകലാശാല സമൂഹത്തിന് ആഹ്‌ളാദപ്രകടനം നടത്തേണ്ടി വരുന്നു? എന്തുകൊണ്ട് പ്രതിരോധങ്ങളാല്‍ ഉത്സവങ്ങള്‍ ആഘോഷിക്കേണ്ടിവരുന്നു? എന്തുകൊണ്ട് 145 ദിവസങ്ങള്‍ പട്ടിണിസമരം നടത്തേണ്ടിവരുന്നു? 

കാമ്പസ് മോടി കൂട്ടിയെന്നും, ജീവനക്കാരെ അച്ചടക്കം പഠിപ്പിച്ചുവെന്നും, സമരങ്ങള്‍ നിരോധിച്ചുവെന്നും, ഗൂഗിള്‍ തിരച്ചിലില്‍ നാലാമതെത്തിയെന്നും മറ്റുമുള്ള മധ്യവര്‍ഗ ശരികളാല്‍ വി സിയെ മഹാനാക്കുന്നവരേ, നിങ്ങള്‍ കാലിക്കറ്റിലേക്ക് പോയി വിദ്യാര്‍ഥികളോട് ചോദിക്കൂ, അവരുടെ മനസ്സില്‍ എവിടെയാണ് ഡോ. അബ്ദുള്‍ സലാമിന് സ്ഥാനമെന്ന്.

വലിയ സ്വപ്നങ്ങളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും വാതോരാതെ പറഞ്ഞ്, സ്വയം പുകഴ്ത്തിയും ആശ്രിതവൃന്ദത്തിന്റെ അപദാനങ്ങളേറ്റുവാങ്ങിയും പുളകിതനായി വി സി സ്ഥാനമൊഴിഞ്ഞ ഡോ. അബ്ദുള്‍ സലാം, താങ്കളോട് ഒരു ചോദ്യം ചോദിച്ചതിന്റെ പേരില്‍ പഠനം നിഷേധിക്കപ്പെട്ട, സമരം ചെയ്തതിന്റെ പേരില്‍ കാമ്പസില്‍ നിന്നു പുറത്താക്കപ്പെട്ട വിദ്യാര്‍ഥികളോട് താങ്കള്‍ക്കന്ത് പറയാനുണ്ട്? വര്‍ത്തമാനകാലം ഭൂതകാലത്തെ ഓര്‍ത്തുകൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെ ചരിത്രം താങ്കളെ മഹാന്‍ എന്ന് വിളിക്കില്ല.

 

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍