UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാമൂഹികവിരുദ്ധ ശല്യം: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥിനികള്‍ ചീഫ് ജസ്റ്റിസിന് പരാതി അയച്ചു

അഴിമുഖം പ്രതിനിധി

കാലിക്കറ്റ് സര്‍വകലാശാലയുടെ കാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനികള്‍ക്കു നേരെയുള്ള അക്രമങ്ങളും ശല്യപ്പെടുത്തലുകളും വര്‍ദ്ധിക്കുന്നതായും പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ച് വിദ്യാര്‍ത്ഥിനികള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി അയച്ചു. 444 വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്നാണ് പരാതി അയച്ചിരിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയിലെ 80 ശതമാനം പേരും വിദ്യാര്‍ത്ഥിനികളാണ്. ശല്യപ്പെടുത്തല്‍, അസഭ്യം പറയുക, ശാരീരികമായ ഉപദ്രവം, ലൈംഗിക ചുവയുള്ള സംസാരം തുടങ്ങിയവ വിദ്യാര്‍ത്ഥിനികള്‍ കാമ്പസില്‍ നേരിടേണ്ടി വരുന്നുവെന്ന് കത്തില്‍ പറയുന്നു. സാമൂഹ്യ വിരുദ്ധര്‍ക്ക് സഹായകരമായ നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്. വിദ്യാര്‍ത്ഥികളും പുറത്തുനിന്നുള്ളവരുമാണ് കാമ്പസില്‍ വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ അക്രമം നടത്തുന്നത്. കാമ്പസില്‍ ജീവിക്കുന്നത് ഭയത്തോടെയാണ്. സ്വാതന്ത്ര്യത്തോടെ പഠനം തുടരാനും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും കഴിയാനാകുന്നില്ല. അതിനാല്‍ കോടതി ഇടപെടണമെന്ന് വിദ്യാര്‍ത്ഥിനികള്‍ ചീഫ്ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍