UPDATES

ചീഫ് സെക്രട്ടറി യു ഡി എഫ് സര്‍ക്കാരിന്റെ കുശിനിക്കാരന്‍; വി എസ് അച്യുതാനന്ദന്‍

അഴിമുഖം പ്രതിനിധി

യോഗ്യതയില്ലാത്തയാളെ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി ശുപാര്‍ശ ചെയ്ത ചീഫ് സെക്രട്ടറി ജിജി തോംസണ്‍ യുഡിഎഫ് സര്‍ക്കാരിന്റെയും വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബിന്റെയും കുശനിക്കാരനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഇദ്ദേഹത്തിന്റെ നടപടികള്‍ കേരളത്തിനാകെ അപമാനകരമാണെന്നും വിഎസ് തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

110 അപേക്ഷകരെ ഏകപക്ഷീയമായി തഴഞ്ഞാണ് ജിജി തോംസണ്‍ യോഗ്യതയില്ലാത്ത ഡോ. മുഹമ്മദ് ബഷീറിനെ വി സി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത്. സാധാരണ വി സി തസ്തികയിലേക്ക് ഒരു പാനലിനെയാണ് ശുപാര്‍ശ ചെയ്യാറുള്ളത്. ഇതുപോലും പാലിക്കാതെ സര്‍ക്കാരിന്റെ നിക്ഷിപ്ത താല്‍പ്പര്യപ്രകാരം നിശ്ചിത യോഗ്യതയില്ലാത്തയാളെ ശുപാര്‍ശ ചെയ്യുകയാണ് ഉണ്ടായിട്ടുള്ളത്. രാഷ്ട്രീയ സങ്കുചിത താല്‍പ്പര്യം മാത്രം കണക്കിലെടുത്ത് നടത്തിയ ഈ ശുപാര്‍ശ നിയമവിരുദ്ധവും ഉന്നതവിദ്യാഭ്യാസ മേഖലയെ കളങ്കപ്പെടുത്തുന്നതും ആണ്.

ഉമ്മന്‍ചാണ്ടിയും യുഡിഎഫ് സര്‍ക്കാരും പറയുന്ന എന്തു നിയമവിരുദ്ധ നടപടിയും ശിരസാ വഹിക്കുന്ന വിനീതവിധേയന്‍ മാത്രമായി ചീഫ് സെക്രട്ടറി അധ:പതിച്ചിരിക്കുകയാണ്. ഇദ്ദേഹം കേരളത്തിനാകെ അപമാനമായി മാറിയിരിക്കുകയാണെന്നും വിഎസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍