UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിനെ വിളിച്ചിട്ടുണ്ടെന്ന് അന്‍വര്‍ സാദത്ത്; സാമ്പത്തിക ഇടപാടുകളില്ലെന്നും എംഎല്‍എ

ദിലീപുമായി വര്‍ഷങ്ങളുടെ ബന്ധമാണുള്ളതെന്നും അന്‍വര്‍ സാദത്ത്

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപുമായി ഫോണില്‍ നിരന്തരം സംസാരിക്കാറുണ്ടെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. ദിലീപുമായി വര്‍ഷങ്ങളുടെ ബന്ധമാണുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വിദേശത്തായിരുന്ന അന്‍വര്‍ സാദത്ത് ഇന്നാണ് മടങ്ങിയെത്തിയത്. കേസുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ശരിയാണോയെന്ന് ദിലീപിനോട് പലതവണ ചോദിച്ചിട്ടുണ്ട്. തെറ്റ് ചെയ്തിട്ടില്ലെന്ന് ആലുവ തേവരുടെ മുന്നില്‍വച്ച് ദിലീപ് സത്യം ചെയ്തു. പള്‍സര്‍ സുനിയുമായി ബന്ധമില്ലെന്ന് ദിലീപ് ഉറപ്പിച്ച് പറഞ്ഞു. കുറ്റക്കാരനാണെങ്കില്‍ താന്‍ ദിലീപിനെ ന്യായീകരിക്കില്ലെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നാണ് തന്റെ നിലപാട്.

അതേസമയം തനിക്ക് ദിലീപുമായി റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളോ പണമിടപാടുകളോ ഇല്ലെന്നും അന്‍വര്‍ സാദത്ത് കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണ്. ചോദ്യം ചെയ്യണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടില്ലെന്നും അന്‍വര്‍ സാദത്ത് കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍