UPDATES

വായിച്ചോ‌

മകളെ ബലാത്സംഗം ചെയ്തയാളെ വെടിവച്ചു കൊന്ന പിതാവിനെ വെറുതെ വിടണമെന്ന ആവശ്യം ശക്തം

ജൂലിയ കുട്ടിയായിരിക്കുമ്പോഴാണ് അവളുടെ തലതൊട്ടപ്പന്‍ കൂടിയായ ബ്രൂക്‌സ് പീഢനത്തിന് വിധേയയാക്കിയത്

തന്റെ മകളെ ലൈംഗീകമായി പീഢിപ്പിച്ച ആളെ വെടിവെച്ചുകൊന്ന പിതാവിന് മാപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ സമൂഹം. തന്റെ മകളെ പീഢിപ്പിച്ച 59 കാരനായ റെയ്മണ്ട് ഏള്‍ ബ്രൂക്‌സിനെ 2014 ജൂണിലാണ് ജെയ് മെയ്‌നര്‍ എന്ന 43കാരന്‍ വെടിവെച്ചുകൊന്നത്. കുറ്റം ഏറ്റുപറഞ്ഞ മെയ്‌നറെ കോടതി 40 വര്‍ഷം തടവിന് ശിക്ഷിച്ചിരിക്കുകയാണ്. ഒന്നുകില്‍ ഇദ്ദേഹത്തിന്റെ ശിക്ഷ ഇളവ് ചെയ്യണമെന്നോ അല്ലെങ്കില്‍ വെറുതെ വിടണമെന്നോ ആവശ്യപ്പെട്ടുകൊണ്ട് change.org യില്‍ വന്ന പെറ്റീഷനില്‍ ഇതിനകം 8000 ത്തിലേറെ പേര്‍ ഒപ്പിട്ടു കഴിഞ്ഞു.

തന്റെ മകള്‍ ജൂലിയ അനുഭവിച്ച ലൈംഗീക പീഢനത്തിന്റെ കഥകള്‍ കോടതിയില്‍ ഏറ്റുപറയേണ്ടി വരും എന്ന ഘട്ടം വന്നപ്പോഴാണ് മെയ്‌നര്‍ കുറ്റസമ്മതം നടത്തിയത്. ജൂലിയ കുട്ടിയായിരിക്കുമ്പോഴാണ് അവളുടെ തലതൊട്ടപ്പന്‍ കൂടിയായ ബ്രൂക്‌സ് പീഢനത്തിന് വിധേയയാക്കിയത്. പിതാവുമായുള്ള ഒരു വഴക്കിനിടെ ജൂലിയ താന്‍ അനുഭവിച്ച പീഢനങ്ങള്‍ വെളിപ്പെടുത്തിയതാണ് പ്രകോപനത്തിന് കാരണമായത്.

വിഷയത്തില്‍ ഇടപെടണമെന്ന് പെറ്റീഷനില്‍ പ്രസിഡന്റ് ബാരക് ഒബാമയോടും അല്‍ബാമ ഗവര്‍ണര്‍ റോബര്‍ട്ട് ബെന്റ്‌ലെയോടും അഭ്യര്‍ത്ഥച്ചിട്ടുണ്ട്. സമൂഹത്തിന് ഭീഷണിയായ ഒരാളല്ല മെയ്‌നര്‍ എന്ന് പരാതിയില്‍ പറയുന്നു. അദ്ദേഹം ഒരു നല്ല മനുഷ്യനാണെന്നും കുടുംബത്തെ സ്‌നേഹിക്കുന്ന ആളാണെന്നും അതിനാല്‍ വെറുതെ വിടണമെന്നുമാണ് പരാതിയില്‍ ഉള്ളത്.
പീഢനത്തിന്റെ മുറിവുകള്‍ മനസില്‍ ഇപ്പോഴും ഉണങ്ങാതെ നിലനില്‍ക്കുന്നതായി ജൂലിയ പറയുന്നു. പിതാവിന്റെ മോചനാര്‍ത്ഥം അജ്ഞാതയായി തുടരാനുള്ള അവകാശം അവര്‍ വേണ്ടെന്നു വച്ചിരിക്കുകയാണ്. 2002ല്‍ കുറ്റസമ്മതം നടത്തിയ ഏള്‍ ബ്രൂക്‌സ്

https://goo.gl/WQH8qK 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍