UPDATES

സിനിമാ വാര്‍ത്തകള്‍

ബാഹുബലിക്കു കഴിയുമോ ദംഗലിന്റെ ആയിരം കോടി മറികടക്കാന്‍?

ബാഹുബലി പല റെക്കോര്‍ഡുകളും തകര്‍ത്തു മുന്നേറുന്നതിനിടയിലാണ് ദംഗലിന്റെ ഈ നേട്ടം

1500 കോടി കളക്ഷന്‍ നേടി ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ ഉയരത്തില്‍ നില്‍ക്കുകയാണ് എസ് എസ് രാജമൗലിയുടെ ബാഹുബലി2. ബോളിവുഡില്‍ അടക്കം പല റെക്കോര്‍ഡുകളും ഇനി ബാഹുബലിയുടെ പേരിലാണ്. ഇന്ത്യയ്ക്കകത്ത് മാത്രമല്ല പുറത്തും പല നേട്ടങ്ങളും സ്വന്തമാക്കി. ഇതൊക്കെയാണെങ്കിലും ആമിര്‍ ഖാന്റെ ദംഗല്‍ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്ന ഒരു നേട്ടം ബാഹുബലി2 ന് മറികടക്കാന്‍ കഴിയുമോ എന്നാണ് ചോദ്യം.

എന്താണ് ദംഗല്‍ സ്വന്തമാക്കിയ നേട്ടം എന്നല്ലേ, ചൈനയില്‍ ആമിര്‍ ഖാന്‍ സിനിമ ആയിരം കോടി ക്ലബില്‍ കടന്നിരിക്കുന്നു. ചൈനയില്‍ ആയിരം കോടി ക്ലബില്‍ കടക്കുന്ന 33 ആമത്തെ സിനിമയാണ് ദംഗല്‍. ആദ്യമായി ഒരിന്ത്യന്‍ സിനിമ സ്വന്തമാക്കുന്ന നേട്ടം. ചൈനയിലെ ഏറ്റവും പ്രമുഖമായ ടിക്കെറ്റിംഗ് വൈബ്‌സൈറ്റായ മൊയാന്‍ ആണ് ദംഗല്‍ ആയിരം കോടി ക്ലബില്‍ ഇടംപിടിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഒരു ബില്യണ്‍ ആര്‍എംബി(യുവാന്‍) കളക്ഷന്‍ സ്വന്തമാക്കിയെന്നാണു മൊയാന്‍ പറയുന്നത്. മേയ് അഞ്ചിനു ചൈനയില്‍ റിലീസ് ചെയ്ത ദംഗല്‍ വന്‍വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. 9000 സ്‌ക്രീനുകളിലാണ് ദംഗല്‍ കളിക്കുന്നത്. പൈററ്റസ് ഓഫ് കരീബിയന്‍സ്5 നു പിന്നിലായി ഏറ്റവും വലിയ ഹിറ്റാകുന്ന രണ്ടാമത്തെ വിദേശ സിനിമയായി മാറുകയും ചെയ്തു നിതേഷ് തിവാരി സംവിധാനം ചെയ്ത ദംഗല്‍. ദംഗലിന്റെ വിജയം കൂടുതല്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് ചൈനയില്‍ സ്വീകാര്യത നേടിക്കൊടുക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍