UPDATES

ബിയര്‍ പുറത്തേക്ക് വാങ്ങിക്കൊണ്ടുപോകാം; ഋഷിരാജ് സിംഗിന് ഹൈക്കോടതിയുടെ തിരുത്ത്

ബിയര്‍ പാര്‍ലറുകളില്‍ നിന്നും ബിയര്‍ വാങ്ങി പുറത്തു കൊണ്ട് പോകരുതെന്ന എക്സൈസ് വകുപ്പിന്റെ നിര്‍ദേശം തിരുത്തി ഹൈക്കോടതി. ഋഷിരാജ് സിങ് എക്‌സൈസ് കമ്മീഷണറായി ചുമതല ഏറ്റെടുത്തതിന് ശേഷം സംസ്ഥാനത്തെ ബിയര്‍ പാര്‍ലറുകളില്‍ നിന്നും പുറത്തേക്ക് ബിയര്‍ കൊടുത്തുവിടരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ബിയര്‍ പുറത്തേക്ക് വാങ്ങിക്കൊണ്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊട്ടിച്ച ബീയര്‍ ബോട്ടിലുകള്‍ മാത്രമെ പുറത്തേക്ക് കൊണ്ട് പോകാന്‍ പാടുള്ളൂവെന്ന ചട്ടവും കോടതി എടുത്തുമാറ്റിയിട്ടുണ്ട്. ഒരു ബിയര്‍പാര്‍ലറില്‍ തന്നെ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

ഹൈക്കോടതി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതോടെ ഋഷിരാജ് സിങ് ഇപ്രകാരം ചുമത്തിയ കേസുകള്‍ അസാധുവാകും. മദ്യം ഹോട്ടലിന് പുറത്തുകൊണ്ടുപോകുന്നത് നിലവിലെ ബാര്‍ ലൈസന്‍സ് പ്രകാരം നിയമവിരുദ്ധമാണ്. അതേസമയം ബിയര്‍-വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സില്‍ ഇത്തരം നിയന്ത്രണങ്ങളില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍