UPDATES

വൈറല്‍

ആറു ചെടിച്ചട്ടികള്‍ക്കിടയില്‍ ആറടി നീളമുള്ള പെരുമ്പാമ്പ് ഒളിച്ചിരിപ്പുണ്ട്; കണ്ടു പിടിക്കാമോ?

സണ്‍ഷൈന്‍ കോസ്റ്റ് സ്‌നേക് ക്യാച്ചേഴ്‌സാണു ഫെയ്‌സ്ബുക്കില്‍ ഈ മത്സരം നടത്തിയത്

ആറ് ചെടിച്ചെട്ടികള്‍ വച്ചിരിക്കുന്ന ഒരു ഷോകേസാണിത്. പക്ഷെ ഇവിടെ ഒരാള്‍ ഒളിഞ്ഞിരിക്കുന്നു? ആരാണ് എന്ന് കണ്ടുപിടിക്കാമോ എന്ന ചോദ്യവുമായി ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്റിലുള്ള സണ്‍ഷൈന്‍ കോസ്റ്റ് സ്‌നേക് ക്യാച്ചേഴ്‌സ് ഫേസ്ബുക്കില്‍ ഒരു പടവും ചോദ്യവും ഇട്ടിരിക്കുന്നു. ഇനി ആരാണ് ഒളിഞ്ഞിരിക്കുന്നതെന്നല്ലേ? ആറടിയോളം നീളമുള്ള ഒരു പെരുമ്പാമ്പാണ് ഈ ചെടിച്ചെട്ടികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്നത്. നേരിട്ടു കണ്ടാല്‍ കാണുന്നവന്‍ ഒരുപക്ഷേ ബോധം നശിച്ചു വീഴുമെങ്കിലും ആള് വിഷമുള്ളതല്ല. കാര്‍പ്പറ്റ് പൈത്തണ്‍സ് എന്നറിയപ്പെടുന്ന ഈ വിഭാഗത്തെ ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, പാപ്പു ന്യൂഗുനിയ, യൂള്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് കണ്ടുവരുന്നത്. ചെറിയ വളര്‍ത്തുമൃഗങ്ങളാണ് ഇവയുടെ ഇഷ്ടഭോജ്യമെന്നതിനാല്‍ ഗ്രാമവാസികള്‍ക്ക് ഇവരെ അത്ര പഥ്യമല്ല. ഏതായാലും ശ്രദ്ധിച്ച് നോക്കൂ, ആശാനെ കണ്ടുപിടിക്കാമോ എന്ന്?

https://goo.gl/GrZILN

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍