UPDATES

വായിച്ചോ‌

മൂന്നര കിലോമീറ്റര്‍ ദൂരെ നിന്ന് ഐഎസ് ഭീകരനെ വെടിവച്ചു കൊന്നു; കനേഡിയന്‍ സ്‌നൈപ്പറിനു ലോകറെക്കേര്‍ഡ്

ഇറാഖിലാണ് സംഭവം

ഇറാഖില്‍ സേവനമനുഷ്ഠിക്കുന്ന കനേഡിയന്‍ സ്‌പെഷല്‍ ഫോഴ്‌സ് സ്‌നൈപ്പര്‍ 3,450 മീറ്റര്‍ ദൂരത്തില്‍ നിന്നും ഒരു ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയെ വെടിവച്ചിട്ടു. വെടിയേറ്റ് തീവ്രവാദി പത്തു സെക്കന്‍ഡുകള്‍ക്ക് കൊല്ലപ്പെടുകയും ചെയ്തു. ഇത്രയകലത്തില്‍ നിന്നു ഒരാളെ വെടിവച്ചു കൊല്ലുന്നത് ആദ്യമായിട്ടാണെന്നാണ് ദി ഗ്ലോബ് ആന്‍ഡ് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാനഡയുടെ സ്‌പെഷല്‍ ഫോഴ്‌സായ ജോയിന്റ് ടാസ്‌ക് ഫോ്‌ഴ്‌സ് 2(ജെടിഎഫ്2)വിലെ സ്‌നൈപ്പറാണ് ഈ റെക്കോര്‍ഡിന്റെ അവകാശി. ഭീകരരെ നേരിടലും ബന്ദികളെ മോചിപ്പിക്കലുമാണ് ഈ ഫോഴ്‌സിന്റെ പ്രധാന ദൗത്യങ്ങള്‍. ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നും ടിഎസി-50 റൈഫിള്‍ ഉപയോഗിച്ചാണ് സ്‌നൈപ്പര്‍ കൃത്യം നിര്‍വഹിച്ചത്.
ഈ റെക്കോര്‍ഡ് ഇനിയാര്‍ക്കും തകര്‍ക്കാന്‍ കഴിയണമെന്നില്ലെന്നാണ് സൈനികവൃത്തങ്ങള്‍ പറയുന്നതെന്നും ദി ഗ്ലോബ് ആന്‍ഡ് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടീഷ് സൈനികനായ ക്രെയിഗ് ഹാരിസന്റെ പേരിലുള്ള റെക്കോര്‍ഡാണ് കനേഡിയന്‍ സ്‌നൈപ്പര്‍ തകര്‍ത്തത്. ക്രെയ്ഗ് 2,475 മീറ്റര്‍ അകലെ നിന്നാണ് ഒരു താലിബാന്‍ തീവ്രവാദിയെ വെടിവച്ചു കൊന്നത്.

മറയത്തിരുന്നു മരണംവിതയ്ക്കുന്ന ലോകത്തിലെ ഏറ്റവും അപകടകാരികളായ 14 സ്‌നൈപ്പര്‍മാരെ കൂടി അറിയാം; https://goo.gl/N8GN4Q

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍