UPDATES

സയന്‍സ്/ടെക്നോളജി

അര്‍ബുദം ജീവശാസ്ത്രപരമായ ഒരു നിര്‍ഭാഗ്യമെന്ന് പഠനം

Avatar

ചിത്ര സോമയാജി
(ബ്ലൂംബര്‍ഗ് ന്യൂസ്)

ജീവശാസ്ത്രപരമായ നിര്‍ഭാഗ്യമാണ് പല  അര്‍ബുദങ്ങളുടെയും കാരണമെന്ന്‍ പുതിയ പഠനങ്ങള്‍ പറയുന്നു. പരിസ്ഥിതി സംബന്ധമായ കാരണങ്ങളോ ശരീരത്തിലെ കോശങ്ങളുടെ അനിയന്ത്രിത വിഭജനമോ ജീനുകളിലുണ്ടാകുന്ന പരിവര്‍ത്തനങ്ങളോ മാത്രമല്ല അര്‍ബുദത്തിനു  കാരണമെന്നാണ് ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഗവേഷണത്തിന് വിധേയമാക്കിയ മൂന്നില്‍ രണ്ടു കേസുകളിലും ഇത്തരം പ്രവണത കണ്ടെത്തിയതായി ഒരു ശാസ്ത്ര മാസികയിലെ ലേഖനത്തില്‍ വിശദീകരിക്കുന്നു. ഒരു മനുഷ്യായുസ്സില്‍ അര്‍ബുദം വരാനുള്ള സാധ്യതയും വിത്തു കോശങ്ങളുടെ വിഭജനവും തമ്മിലുള്ള പരസ്പരബന്ധത്തെ കുറിച്ചുള്ള കണ്ടെത്തലാണ് ഗവേഷകരെ ഈ നിഗമനത്തിലെത്തിച്ചത്. ഇതുവരെ പുറത്തിറങ്ങിയ അര്‍ബുദത്തെ  കുറിച്ചുള്ള പഠനങ്ങളോട് ചേര്‍ത്ത് വെക്കാന്‍ ഉതകുന്നതാണ് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയിലെ ഗണിത ശാസ്ത്രജ്ഞനായ ക്രിസ്റ്റിയന്‍ തോമസേട്ടിന്‍റെയും ജനിതക ശാസ്ത്രജ്ഞനായ ബെര്‍ത് വോഗല്‍സ്റ്റീനിന്‍റെയും  ഈ ഗവേഷണം.

അര്‍ബുദത്തിനു പ്രധാന കാരണമായിട്ടുള്ള സൂര്യതാപം അമിതമായേല്‍ക്കുക, പുകവലി തുടങ്ങിയവ ഒരു സാധ്യത മാത്രമാണെന്നും പലപ്പോഴും അര്‍ബുദത്തെ പ്രധിരോധിക്കാന്‍ സാധിക്കില്ല എന്നും ഈ പഠനം വ്യക്തമാക്കുന്നു. തുടക്കത്തില്‍ തന്നെ രോഗ നിര്‍ണയംനടത്തുകയും ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്താല്‍ മരണനിരക്ക് കുറയ്ക്കാന്‍  സാധിച്ചെക്കുമെന്ന് ഇവര്‍ പറയുന്നു.

അനാരോഗ്യ കാര്യങ്ങളില്‍ മുഴുകാനുള്ള ലൈസന്‍സല്ല ഈ പഠനം എന്നു ആദ്യമേ തന്നെ ഗവേഷകര്‍ താക്കീത് നല്‍കിയിട്ടുണ്ട്. “പുകവലിക്കുന്നവരില്‍ പലര്‍ക്കും അര്‍ബുദം വരാത്തത് അവര്‍ക്ക് ഭാഗ്യമുള്ളതിനാലാണ്. അല്ലാതെ പൊതുവേ പറയുന്നതു പോലെ അവര്‍ക്ക് നല്ല ജീനുകളുള്ളത് കൊണ്ടല്ല” വോഗല്‍സ്റ്റീന്‍ പറഞ്ഞു.

സംയുക്ത കോശ ഗണങ്ങളില്‍പെട്ട വിത്തുകോശങ്ങളുടെ വിഭജനം ജീനുകളുടെ പരിവര്‍ത്തനത്തിനുള്ള സാധ്യത കൂട്ടുന്നുവെന്ന് ഗവേഷകര്‍ പറയുന്നത്. പ്രതികൂലപരിസ്ഥിതിയും പാരമ്പര്യ പ്രവണതയും അര്‍ബുദത്തിനു കാരണമാക്കുന്ന മൂന്നില്‍ ഒരു ഘടകം മാത്രമാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

ദീര്‍ഘകാലം നിലനില്‍ക്കുന്നതും മുഴകള്‍ക്ക് കാരണമാവുകയും സംയുക്തകോശങ്ങളെ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്ന വിത്തുകോശങ്ങളെ കുറിച്ചാണ് ഈ പഠനം. പൊതുവേ അര്‍ബുദത്തിനു കാരണമാകാത്ത ഈ വിത്തുകോശങ്ങളുടെ യാദൃശ്ചിക പരിവര്‍ത്തനമോ ദുര്‍വിധിയോ ഈ രോഗത്തിന് കാരണമാകുന്നുവെന്ന് പഠനം സൂചിപ്പിക്കുന്നു.

ഇതുവരെ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത 6.9 ശതമാനവും തൈറോയിഡിന് 1.08ഉം മസ്തിഷ്കാര്‍ബുദത്തിന് 0.6 ശതമാനവുമാണ്. പുകവലി, മദ്യപാനം, അള്‍ട്രാ വയലറ്റ് രശ്മികള്‍, പാപില്ലോമ വൈറസ്, പാരമ്പര്യ ഘടകങ്ങള്‍ തുടങ്ങിയവ അര്‍ബുദത്തിന് കാരണമാക്കാന്‍ സാധ്യത ഉണ്ടെന്ന് ഈ പഠനം അംഗീകരിക്കുന്നുണ്ട്.

അര്‍ബുദം ഉണ്ടാക്കാന്‍ സാധ്യതയുള്ള 31 കോശ ഗണങ്ങളെ കുറിച്ച് ബാള്‍ടിമോറില്‍ നിന്നുള്ള ഗവേഷകര്‍ വിശദീകരിക്കുന്നുണ്ട്. വിത്തുകോശങ്ങളുടെ വിഭജനവും പരിവര്‍ത്തനവും തമ്മിലുള്ള പ്രത്യക്ഷമായ ബന്ധം പലതരത്തിലുള്ള അര്‍ബുദങ്ങളില്‍ സ്പഷ്ടമാണ്. വിത്തുകോശങ്ങളുടെ വിഭജനം കാരണമല്ലാതെയുണ്ടാകുന്ന സ്തനാര്‍ബുദം, മൂത്ര സഞ്ചിയിലുള്ള അര്‍ബുദം എന്നിവയെ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍