UPDATES

എയിംസ് തല്‍സമയ ശാസ്ത്രക്രിയ ; രോഗി മരിച്ചു

എയിംസില്‍ നടന്ന ലൈവ്  ശാസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചു . 62 വയസ്സുകാരനായ ശോഭാ റാം ആണ് ലോക പ്രശസ്ത ഡോക്ടര്‍മാരും വൈദ്യശാസ്ത്രവിദ്യാര്‍ഥികളും  പങ്കെടുത്ത സെമിനാറില്‍ നടന്ന ശാസ്ത്രക്രിയക്കിടെ മരണപ്പെട്ടത് . എഴു മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയക്കിടെ രക്തം ധാരാളം നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു . രക്തം നഷ്ടപ്പെടാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റിയെങ്കിലും രോഗി മരണപ്പെടുകയായിരുന്നു . അര്‍ബുദവും  കരള്‍സംബന്ധമായ മറ്റു ചില  അസുഖങ്ങളാലും ഡല്‍ഹിയിലെ ജിബി പന്ത് ആശുപതിയില്‍ നിന്നും എയിംസിലേക്ക് റഫര്‍ ചെയ്തതിനെത്തുടര്‍ന്നാണ് ശോഭാ റാം എയിംസിലെത്തുന്നത് .

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍