UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം: കളക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിച്ചില്ല, ശക്തമായ നടപടികളുമായി ആലപ്പുഴ നഗരസഭ

ലേക്ക് പാലസ് റിസോര്‍ട്ടിന്റെ രേഖകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ ആലപ്പുഴ നഗരസഭ നോട്ടിസ് നല്‍കി. ഏഴ് ദിവസത്തിനകം രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുമെന്ന മുന്നറിയിപ്പ് നഗരസഭ നല്‍കിയിട്ടുണ്ട്.

മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളെ കുറിച്ചുള്ള ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം പരിഗണിച്ചില്ല. റിപ്പോര്‍ട്ടില്‍ കൂടുതല്‍ പരിശോധന വേണമെന്ന് റവന്യു അഡീ. ചീഫ് സെക്രട്ടറി അറിയിച്ചതിനെ തുടര്‍ന്നാണിത്. നിയമപരമായ തുടര്‍നടപടി ആവശ്യപ്പെട്ടു റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ചൊവ്വാഴ്ച രാത്രി തന്നെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാല്‍ മന്ത്രിസഭ പരിഗണിക്കാതെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കട്ടെ എന്ന അഭിപ്രായമാണ് റെവന്യു മന്ത്രിക്കുള്ളത്. തോമസ് ചാണ്ടിയുടെ ഭാഗത്ത് നിന്ന് ഗുരുതമായ വീഴ്ചയുണ്ടായി എന്ന അഭിപ്രായവും രേഖാമൂലം റവന്യുമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം, തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന്റെ രേഖകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ ആലപ്പുഴ നഗരസഭ നോട്ടിസ് നല്‍കി. ഏഴ് ദിവസത്തിനകം രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുമെന്ന മുന്നറിയിപ്പ് നഗരസഭ നല്‍കിയിട്ടുണ്ട്. റിസോര്‍ട്ടിലെ കെട്ടിടങ്ങളുടെ നിര്‍മ്മാണ അനുമതി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ നഗരസഭ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. അതിനിടെയാണ് നഗരസഭയില്‍ നിന്ന് രേഖകള്‍ കാണാതായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 18 കെട്ടിടങ്ങളുടെ നിര്‍മ്മാണ രേഖകള്‍ കണ്ടെടുത്തു. അതേസമയം ലേക്ക് പാലസ്, മാര്‍ത്താണ്ഡം കായല്‍ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച കലക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ടിനെതിരെ റിസോര്‍ട്ട് ഉടമകളായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയില്‍ കേസ് കൊടുത്തു. ലേക്ക് പാലസിന് സമീപത്തെ ബണ്ട് നിര്‍മാണം സംബന്ധിച്ച് കോടതിയില്‍ കേസുള്ളപ്പോഴാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണ് പരാതി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍