UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ വേണ്ട-സുപ്രീം കോടതി

ബാങ്ക് എക്കൌണ്ടുകള്‍ ആരംഭിക്കുന്നതിനും ഇന്‍കം ടാക്സ് ഫയല്‍ ചെയ്യുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയത് പിന്‍വലിക്കേണ്ടതില്ല

ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. എന്നാല്‍ ബാങ്ക് എക്കൌണ്ടുകള്‍ ആരംഭിക്കുന്നതിനും ഇന്‍കം ടാക്സ് ഫയല്‍ ചെയ്യുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയത് പിന്‍വലിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. ആധാറിനെതിരെയുള്ള ഹര്‍ജികള്‍ പരിശോധിക്കുന്നതിന് 7 പേരുള്‍പ്പെടുന്ന ബെഞ്ച് ആവശ്യമാണ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ആ കാര്യം പരിശോധിക്കുക സാധ്യമല്ലെന്നും കോടതി പറഞ്ഞു.

സ്‌കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണം മുതല്‍ നാല്‍പ്പതോളം ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള   കേന്ദ്ര സര്‍ക്കാര്‍ നീക്കം ഏറെ വിവാദമായിരുന്നു. പൊതുവിതരണ സംവിധാനം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ സാമൂഹിക സഹായ പദ്ധതി, ജന്‍ധന്‍ യോജന, പാചകവാതക സബ്‌സിഡി എന്നീ പദ്ധതികള്‍ക്ക് മാത്രമേ ആധാര്‍ നിര്‍ബന്ധമാക്കാന്‍ നിലവില്‍  സാധിക്കുകയുള്ളു എന്നിരിക്കെയാണ് സര്‍ക്കാര്‍ നീക്കം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍