UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാറാമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ

കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്

കോട്ടയം പാറാമ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദ്രര്‍ കുമാറിന്(30) വധശിക്ഷ. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് കേസെന്ന് വിലയിരുത്തിയ കോടതി ഹൈക്കോടതിയുടെ അനുമതിയോടെയാണ് ശിക്ഷ നടപ്പാക്കാവൂവെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2015 മെയ് 16ന് അര്‍ദ്ധരാത്രിയാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. കോട്ടയം പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍(71), ഭാര്യ പ്രസന്നകുമാരി(62), മകന്‍ പ്രവീണ്‍(28) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വിചാരണ പൂര്‍ത്തിയായ കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ജഡ്ജി എസ് ശാന്തകുമാരി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

കൊല്ലപ്പെട്ട പ്രവീണ്‍ നടത്തിയിരുന്ന തുണി അലക്ക് സ്ഥാപനത്തിലെ തുണി തേയ്പ്പുകാരനായിരുന്നു പ്രതി. കടബാധ്യതകള്‍ തീര്‍ക്കാനായി ഇയാല്‍ അര്‍ദ്ധരാത്രി കുടുംബത്തെ കൂട്ടക്കൊലയ്ക്കിരയാക്കി സ്വര്‍ണവും പണവുമായി കടന്നു കളയുകയായിരുന്നു. ഉത്തര്‍പ്രദേശിലെത്തിയാണ് അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കൂട്ടക്കുരുതി നടന്ന കുടുംബത്തിലെ അവശേഷിക്കുന്ന ഏക അംഗമായ വിപിന്‍ ലാലും കോടതി വിധി കേള്‍ക്കാന്‍ എത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍