സുകുമാര്‍ മുരളീധരന്
നിയമത്തിന്റെ അക്ഷരങ്ങള്‍ അദ്ദേഹത്തിന്റെ മുന്നില്‍ മറ്റൊരു മാര്‍ഗ്ഗവും തെളിയിക്കാതിരുന്നതിനാല് ആന്ധ്രാപ്രദേശില്‍ നിന്നുള്ള രണ്ട് വിപ്ലവകാരികളായ ഭൂമയ്യയെയും കൃഷ്ട ഗൗഡയെയും തൂക്കിലേറ്റാന്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ അവസാനത്തെ ദീപസ്തംഭങ്ങളില്‍ ഒരാളായ ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ക്ക് 1975ല്‍ ഉത്തരവിടേണ്ടി വന്നു. ജീവിക്കാനുള്ള അവരുടെ അവകാശത്തെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചപ്പോഴും നിയമത്തിന്റെ നൂലാമാലകള്‍ അദ്ദേഹത്തെ വരിഞ്ഞുകെട്ടിയതിനാല് അത് നടപ്പിലാക്കാന്‍ കഴിയാത്ത തന്റെ നിസഹായവസ്ഥയെ കുറിച്ച് അദ്ദേഹം കുമ്പസരിക്കുകയും ചെയ്തിരുന്നു. പിന്നീട്, തങ്ങള്‍ നടപ്പിലാക്കാന്‍ നിര്‍ബന്ധിതമാകുന്ന കാടത്തത്തിനെതിരെ സുപ്രീം കോടതിയില്‍ ചില സംവേദനക്ഷമത നിലനിറുത്താന്‍ നിയമം അനുശാസിക്കുന്ന എല്ലാവഴികളും തേടിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഇതില്‍ ഒരു പരിധിവരെ അദ്ദേഹം വിജയിക്കുകയും ചെയ്തു.
‘അപൂര്‍വങ്ങളില്‍ അപൂര്‍വമായ’ കേസുകളില്‍ മാത്രം വധശിക്ഷ വിധിച്ചാല്‍ മതിയെന്ന ഒരു നിര്‍ദ്ദേശം സുപ്രീം കോടതി മുന്നോട്ട് വച്ചു. എന്നാല്‍ വര്‍ഷങ്ങളായി ഉന്നത ബഞ്ചില്‍ ഇരിക്കുന്ന ദുര്‍ബല ചിത്തരുടെ ദുര്‍ബല നിലവാരങ്ങള്‍ മൂലം ഉപാധികളും പക്ഷപാതങ്ങളും മേല്‍ക്കൈ നേടാന്‍ തുടങ്ങി. അതുകൊണ്ട് തന്നെ മതവിശ്വാസം എന്ന ഒറ്റക്കാരണത്തിന്റെ പുറത്ത് സമീപകാലത്ത് തുടര്‍ച്ചയായി മൂന്ന് ദയാഹര്‍ജികള്‍ സുപ്രീം കോടതി തള്ളിക്കളയുന്നത് നമ്മള് കണേണ്ടി വരുന്നു. ചിന്തകളിലെ അധഃപതനവും മനസിലെ ക്രൗര്യവുമാണ് ഉന്നത നീതിപീഠത്തെ ഭരിക്കുന്നത്.
അവസാനം ഒരു തോറ്റ അന്വേഷണമായി തീര്‍ന്നതെങ്കിലും, ഭൂമയ്യയെയെും കൃഷ്ട ഗൗഡയുടേയും കേസില്‍ ദയാവായ്പ് ആവശ്യപ്പെട്ടുകൊണ്ട് ജസ്റ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു (നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രപതി ചെവിക്കൊള്ളാന്‍ സാധ്യതയില്ലെങ്കിലും): ‘ഒരാളുടെ ദയാഹര്‍ജി തള്ളിക്കളയുന്നത് രാഷ്ട്രപതിയുടേയോ ഗവര്‍ണറുടെയോ അധികാരത്തെ ക്ഷീണിപ്പിക്കില്ല. കുറ്റകൃത്യത്തിന്റെ രാഷ്ട്രീയ സ്വഭാവത്തെ കുറിച്ച് ഞങ്ങളുടെ മുന്നില്‍ നിരത്തപ്പെടുന്ന സാഹചര്യങ്ങള്‍, ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളും വധശിക്ഷ സംശയരഹിതമായി തള്ളിക്കളയുന്ന സാഹചര്യത്തില്‍, ഈ ശിക്ഷയെ കുറിച്ച് പുതിയ പീനല്‍ കോഡില്‍ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ വരുത്താനിരിക്കുന്ന സാഹചര്യത്തില്‍, കുറ്റവാളികളുടെ തിരുത്തലിനും പുനരധിവാസത്തിനും പ്രാധാന്യം നല്കുന്ന ആധുനിക ശിക്ഷാവിധികള്‍ക്ക് ഈ കോടതി ഊന്നല്‍ നല്കുന്ന സാഹചര്യത്തില്‍…നാലു വര്‍ഷത്തോളമോ മറ്റോ ഒരു കുറ്റവാളിയുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസിന്റെ വാളുപോലെ വധശിക്ഷ തൂങ്ങിക്കിടക്കുന്നതും മറ്റുമായ ഘടകങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, രാഷ്ട്രപതിയുടെ മുന്നില്‍ ദയാവായ്പ്പിനായി അപേക്ഷിക്കാവുന്നതാണ്. “
എഡി 1801ല്‍ 13 വയസുള്ള ഒരു കുഞ്ഞിനെ ഒരു സ്പൂണ്‍ മോഷ്ടിച്ചതിന്റെ പേരില്‍ തൂക്കിക്കൊന്നതിന് ശേഷം, ഇംഗ്ലണ്ടില്‍ ശിക്ഷാനിയമങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുകയും നിയമപരമായ വധം നടപ്പാക്കുന്നതില്‍ സമൂഹങ്ങള്‍ ക്രൂരമായ രീതികളില്‍ നിന്നും അകന്ന് പോവുകയും ചെയ്തിട്ടുണ്ട്. പച്ചയായ ക്രൂരതയല്ല ഊഷ്മളമായ മനുഷ്യത്വമാണ് നിയമത്തിന്റെ കാതല്‍. ക്രൂരത വരച്ചുകാട്ടുന്ന ഒരു ലേഖനം സമീപകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടത് ഇങ്ങനെ: ‘കോണ്‍ക്രീറ്റും ഉരുക്കും കൊണ്ട് നിര്‍മ്മിച്ച ഒരു കൂട്ടില്‍ ഒരു ക്ലോക്കിന് ചുറ്റും പ്രകാശിക്കുന്ന ഒറ്റ വെളിച്ചത്തിന് കീഴില്‍ ആ മനുഷ്യന് ഇരിക്കുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുകള്‍ അടങ്ങുന്ന കോടതി അയാളെ വിചാരണ ചെയ്യുകയും വിലയിരുത്തുകയും മരണശിക്ഷ വിധിക്കുകയും ചെയ്തിരിക്കുന്നു. അയാള്‍ കൊന്നു. ഇപ്പോള്‍ സമൂഹം, രാഷ്ട്രത്തിന്റെ അജ്ഞാതമായ യന്ത്രങ്ങള്‍ ഉപയോഗിച്ച് അയാളെ കൊല്ലാന്‍ ഒരുങ്ങുന്നു. മരണവുമായുള്ള ആ കൂടിക്കാഴ്ച ഉറപ്പിക്കുന്നതിനാണ് അയാളെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്.’
(പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ സുകുമാര്‍ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക