UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാറപകടം; കാസര്‍കോട് ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു

അഴിമുഖം പ്രതിനിധി

കാസര്‍കോട് പള്ളിക്കരയ്ക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് നാലു വയസുള്ള കുട്ടിയടക്കം ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു. കാസര്‍കോട് സ്വദേശികളായ ഫാത്തിമ, സക്കീന, റംസീന, ഖയറുനിസ, സജീര്‍, അര്‍ഷാദ് എന്നിവരാണ് മരിച്ചത്.

ബന്ധുവീട്ടില്‍ നോമ്പുതുറയ്ക്കായി പോകുമ്പോഴായിരുന്നു കെഎസ്ടിപി റോഡില്‍ നിര്‍മാണം നടക്കുന്ന ഭാഗത്തേക്കു കയറുമ്പോള്‍ കാറിന്റെ നിയന്ത്രണം തെറ്റി റോഡില്‍ നിന്നും പൂര്‍ണമായി തെന്നിമാറി അടുത്തുള്ള മരത്തില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്ത്. രണ്ടു പേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ എത്തിച്ചശേഷമാണ് മരണത്തിനു കീഴടങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍