UPDATES

ഇറാഖില്‍ രണ്ടിടങ്ങളില്‍ കാര്‍ ബോംബ് സ്‌ഫോടനം; 57 പേര്‍ കൊല്ലപ്പെട്ടു

Avatar

അഴിമുഖം പ്രതിനിധി

ഇറാഖില്‍ രണ്ടിടങ്ങളിലായി നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ചയാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ബാഗ്ദാദിന് 80 കിലോമീറ്റര്‍ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന അല്‍- ഖാലെസ് പട്ടണത്തിലാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. 35 പേര്‍ ഈ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ബസ്രയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയായി തിരക്കേറിയ അല്‍-സുബൈറിലെ ഒരു മാര്‍ക്കറ്റിലാണ് രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായത്. ഇരു സ്‌ഫോടനങ്ങളുടെയും ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍