UPDATES

വായിച്ചോ‌

കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കാന്‍ സാങ്കേതിക വിദ്യയുമായി മുന്‍ ഐഐടി വിദ്യാര്‍ഥികള്‍

ഊര്‍ജ്ജ പ്ലാന്റുകളില്‍ നിന്നും ഫാക്ടറികളില്‍ നിന്നുമുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ പുറന്തള്ളല്‍ നിയന്ത്രിച്ച് ഇവ പിടിച്ചെടുത്ത് ഭൂഗര്‍ഭ ഇടങ്ങളില്‍ സൂക്ഷിക്കാനുള്ള പദ്ധതി കാര്‍ബണ്‍ കാപ്ച്വര്‍ എന്നാണ് അറിയപ്പെടുന്നത്.

കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിക്കാനും കാലാവസ്ഥാ വ്യതിയാനം ചെറുക്കാനും ചിലവ് കുറഞ്ഞ മാര്‍ഗവുമായി ഖരഗ്പൂര്‍ ഐഐടിയിലെ രണ്ട് പൂര്‍വ വിദ്യാര്‍ത്ഥികള്‍. അനിരുദ്ധ ശര്‍മ, പ്രതീക് ബംബ് എന്നിവരാണ് ഏറെക്കാലം നീണ്ട പരിശ്രമങ്ങള്‍ക്കും 16 തവണത്തെ പരീക്ഷണ പരാജയങ്ങള്‍ക്കും ശേഷമാണ് കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിക്കാനുള്ള വഴി കണ്ടെത്തിയത്. 2009ല്‍ ഖരഗ്പൂര്‍ ഐഐടിയില്‍ പഠിച്ച് കൊണ്ടിരിക്കെയാണ് ഇവര്‍ കാര്‍ബണ്‍ ക്ലീന്‍ സൊലൂഷന്‍സ് എന്ന കമ്പനിക്ക് രൂപം നല്‍കിയത്.

ഊര്‍ജ്ജ പ്ലാന്റുകളില്‍ നിന്നും ഫാക്ടറികളില്‍ നിന്നുമുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ പുറന്തള്ളല്‍ നിയന്ത്രിച്ച് ഇവ പിടിച്ചെടുത്ത് ഭൂഗര്‍ഭ ഇടങ്ങളില്‍ സൂക്ഷിക്കാനുള്ള പദ്ധതി കാര്‍ബണ്‍ കാപ്ച്വര്‍ എന്നാണ് അറിയപ്പെടുന്നത്. ഈ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അന്തരീഷത്തില്‍ കലരാതിരിക്കുക എന്നതാണ് ഉദ്ദേശം. ഇതുവരേയും ഒരു രാജ്യത്തും ഗവണ്‍മെന്റുകളും കമ്പനികളും ഇത്് കാര്യമായി നടപ്പാക്കിയിട്ടില്ല. പൊതുവെ ചിലവേറിയ ഏര്‍പ്പാടായിട്ടാണ് ഇത് വിലയിരുത്തപ്പെട്ടിരുന്നത്.

ഈ സാഹചര്യത്തിലാണ് ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ബണ്‍ ക്ലീന്‍ സൊലൂഷന്‍സ് രംഗത്ത് വരുന്നത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ഇവര്‍ പ്ലാന്റ് തുടങ്ങി. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ കല്‍ക്കരി ബോയ്‌ലര്‍ ഉപയോഗിച്ച് സോഡ ആഷ് ആക്കി മാറ്റുകയാണ് ഇവിടെ ചെയ്യുന്നത്. ഓരോ വര്‍ഷവും 60,000 ടണ്‍ കാര്‍ബണ്‍ ഇവിടെ പിടിച്ചെടുക്കുന്നുണ്ട്. ഈ സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെ കുറിച്ച് അനിരുദ്ധ ശര്‍മ വിവരിച്ചു. കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കാന്‍ സാദ്ധ്യതയുള്ളത് കാര്‍ബണ്‍ കാപ്ച്വറിംഗിനാണെന്ന് അനിരുദ്ധ അവകാശപ്പെട്ടു. ഇത് ചിലവ് കുറഞ്ഞ രീതീയില്‍ നടപ്പാക്കാന്‍ കഴിയുന്നതിലൂടെ മാത്രമേ വ്യാപകമാക്കാന്‍ കഴിയൂ എന്നും അനിരുദ്ധ ചൂണ്ടിക്കാട്ടി.

കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുക എന്നത് കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് അനിവാര്യമാണ്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പാരീസ് ഉടമ്പടി പ്രകാരം കാര്‍ബണ്‍ കാപ്ച്വറിംഗിനായി വികസ്വര രാജ്യങ്ങള്‍ക്ക് 2 കോടി 30 ലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം വികസിത രാജ്യങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രണവുമായി ബന്ധപ്പെട്ട് വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മില്‍ ശക്തമായ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്്. എന്നാല്‍ പുതിയ സാങ്കേതിക വിദ്യ ആഗോള തലത്തില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ വലിയ തോതില്‍ കുറയ്ക്കാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

വായനയ്ക്ക്: https://goo.gl/j0LfVM

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍