UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെണ്ണുങ്ങളേ, നിങ്ങള്‍ക്കുയരാന്‍ ഇതാ ചില പൊടിക്കൈകള്‍

Avatar

ജോയ്സി ഇ. എ. റസ്സല്‍
(വാഷിങ്ങ്ടണ്‍ പോസ്റ്റ്)

ഈ അടുത്ത് ഞാന്‍ മേരിലാന്‍ഡ് സര്‍വകലാശാലയിലെ റോബര്‍ട്ട് എച്ച് സ്മിത്ത് ബിസിനസ് സ്കൂള്‍ നടത്തിയ ഒരു പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. “സ്ത്രീകളെ നയിക്കുന്ന സ്ത്രീകള്‍” എന്നതായിരുന്നു മൂന്നാം വാര്‍ഷികസമ്മേളനത്തിന്റെ വിഷയം. വിജയികളായ സ്ത്രീകളുടെ കരിയറിലെ യാത്രകളായിരുന്നു ചര്‍ച്ച ചെയ്യപ്പെട്ടത്. ഈ വര്ഷം ആദരിക്കപ്പെട്ടത് കോര്‍പ്പറേറ്റ് മാര്‍ക്കറ്റിങ്ങില്‍ പല ഉയര്‍ന്ന സ്ഥാനങ്ങളും വഹിച്ച ശേഷം ഈയിടെ ഡ്രീംവര്‍ക്ക്സ് ആനിമേഷന്റെ ടെലിവിഷന്‍ മാര്‍ക്കറ്റിംഗ് ഗ്ലോബല്‍ ഹെഡ് ആയി സ്ഥാനമേറ്റ മുന്‍വിദ്യാര്‍ത്ഥിനി ബ്രെന്‍ഡ ഫ്രീമാനാണ്.

ഇരുനൂറ്റിയമ്പത് സ്ത്രീകള്‍ ഈ ശക്തയായ ബിസിനസ് സാരഥിയോട് സംസാരിക്കാനും അവര്‍ പറയുന്നത് കേള്‍ക്കാനുമായി എത്തിയിരുന്നു. അവരുടെ ഉപദേശങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണ്- നിങ്ങള്‍ ഒരു ഉയര്‍ന്നുവരുന്ന വനിതാനേതാവാണെങ്കിലും നിങ്ങള്‍ സ്ത്രീകളുടെ കൂടെ ജോലി ചെയ്യുന്നയാളാണെങ്കിലും ഇത് പ്രയോജനം ചെയ്തേക്കാം. അവരുടെ ഉപദേശങ്ങളില്‍ ചിലത്.

നല്ല വഴികാട്ടികളെയും റോള്‍മോഡലുകളെയും കണ്ടെത്തുക.അവര്‍ നിങ്ങളുടെ അരികിലെത്താന്‍ കാത്തിരിക്കാതെതന്നെ അവരെ കണ്ടെത്തുക. നിങ്ങളുടെ സ്ഥാപനത്തില്‍ തന്നെയോ നിങ്ങളുടെ തൊഴില്‍മേഖലയിലോ അല്‍പ്പം ഉയര്‍ന്ന നിലയിലുള്ള ഒരു റോള്‍മോഡലിനെ കണ്ടെത്തി നല്ല ബന്ധം സ്ഥാപിക്കുക. അവരുടെയൊപ്പം കാപ്പി കുടിക്കുക. ഊണുകഴിക്കാന്‍ ക്ഷണിക്കുന്നത് പോലുള്ള ബാധ്യതകള്‍ ഒരു കപ്പു കാപ്പിയില്‍ ഇല്ലല്ലോ. നിങ്ങളെ ശരിയായ ദിശയില്‍ പോകാന്‍ സഹായിക്കുന്ന പല ആളുകളുമായും പരിചയപ്പെടുക, കരിയറില്‍ ഉടനീളം അത്തരം ബന്ധങ്ങള്‍ നിലനിര്‍ത്തുക. നിങ്ങള്‍ ഒരു നേതൃസ്ഥാനത്തെത്തിയാലും ഇത് തുടരുക. “ഞാന്‍ വലിയ കരിയര്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ചര്‍ച്ച ചെയ്യുന്ന സ്വന്തം ബോര്‍ഡ് ഓഫ് ഡയരക്ടര്‍മാര്‍ എനിക്കുണ്ട്”, ഫ്രീമാന്‍ പറയുന്നു.

റിസ്ക്കുകള്‍ എടുക്കുക. ബുദ്ധിമുട്ടുള്ള ജോലികള്‍ ഏറ്റെടുക്കുക. അത് ചെയ്യാന്‍ കഴിയും എന്ന ആത്മവിശ്വാസം ഉണ്ടാക്കുക. 

ജോലി ചെയ്യുക. ഒരു സ്ഥാപനത്തില്‍ എത്തിയാലുടന്‍ അവിടെ ഉയരാമെന്ന് പ്രതീക്ഷിക്കരുത്. ആദ്യം നിങ്ങള്‍ കഠിനാധ്വാനം ചെയ്ത് സ്വയം തെളിയിക്കേണ്ടിവരും. ജോലിയുടെ തുടക്കത്തില്‍ കഴിവുകള്‍ വളര്‍ത്താന്‍ ശ്രമിക്കുക. നിങ്ങള്‍ ആളുകളെ മാനേജ് ചെയ്യുന്ന ഒരു ഡയറക്ടര്‍ സ്ഥാനത്തെത്തുമ്പോള്‍ കൂടുതല്‍ പ്രയോജനപ്പെടുക മനുഷ്യരോട് ഇടപെടാനുള്ള കഴിവുകളൊക്കെയായിരിക്കും.

നിങ്ങള്‍ ശരിക്കും ഇഷ്ടപ്പെടുന്ന ഒരു റോളില്‍ എത്തിച്ചേരുക.അപ്പോള്‍ ചെയ്യുന്നത് ജോലിയായി തോന്നില്ല. നിങ്ങള്‍ ചെയ്യുന്നതിനെ നിങ്ങള്‍ നന്നായി സ്നേഹിക്കേണ്ടത് ആവശ്യമാണ്. മണീക്കൂറുകള്‍ നിങ്ങള്‍ ഇതിനായി ചെലവിടേണ്ടിവരും. നിങ്ങള്‍ ചെയ്യുന്നത് സ്നേഹിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ മികച്ചതാണ് എന്നാണ് അര്‍ഥം.

ശക്തമായ ഒരു സപ്പോര്‍ട്ട് നെറ്റ്വര്‍ക്ക് ഉണ്ടാക്കിയെടുക്കുക. സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും ജോലിയും കുടുംബവും ഒരുമിച്ച് കൊണ്ടുപോകുമ്പോള്‍ ആളുകളുടെ സഹായം കൂടിയേ തീരൂ.

നിങ്ങളുടെ വേഷം മുതല്‍ നിങ്ങളുടെ സംസാരശൈലി വരെ പ്രധാനമാണ്. നേതൃനിരയിലുള്ള ഒരു സ്ത്രീയാകാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങളുടെ വേഷങ്ങളിലും അത് പ്രത്ഫലിക്കേണ്ടത് ആവശ്യമാണ്‌. സംസാരിക്കുമ്പോള്‍ ക്ഷമാപണത്തോടെ സംസാരിക്കരുത്, ആത്മവിശ്വാസത്തോടെ സംസാരിക്കണം.

നിങ്ങള്‍ക്ക് സുഖകരമായി തോന്നുന്ന ഒരു വഴി വേണം തെരഞ്ഞെടുക്കാന്‍.പുരുഷസഹപ്രവര്‍ത്തകരുടെ ശൈലികള്‍ കടമെടുക്കരുത്.മികച്ചതെന്നു തോന്നുന്ന ഒരു ശൈലി തെരഞ്ഞെടുക്കുക.നിങ്ങളുടെ സ്ഥാപനത്തിന്റെ സംസ്കാരം മനസിലാക്കുക. സ്ഥാപനത്തിന്റെ ശൈലിയോട് ചേര്‍ന്ന്പോകുന്ന തരത്തില്‍ നിങ്ങളുടെ ശബ്ദം രൂപപ്പെടുത്തുക. കൂടെ ജോലിചെയ്യുന്നവരോട് നന്നായി സഹകരിക്കാന്‍ ഇത് ഉപകാരപ്പെടും. ഓരോ സ്ഥാപനത്തിലും ജോലിയുടെ രീതി വ്യത്യസ്തമായിരിക്കും. നിങ്ങളുടെ ശൈലിയോട് ചേര്‍ന്ന് പോകുന്ന സ്ഥാപന ശൈലി മനസിലാക്കുക.

വഴക്കുകളും സംഘര്‍ഷങ്ങളും ഒഴിവാക്കരുത്. അത് നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം. നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കഴിവുകളില്‍ ഒന്ന് എങ്ങനെ സംഘര്‍ഷങ്ങളെ മാനേജ് ചെയ്യാം എന്നതാണ്. ഒരു ഇമോഷണല്‍ സ്ത്രീ എന്ന ലേബല്‍ ഉണ്ടാകുന്നത് നല്ലതല്ല. എന്നാല്‍ യാതൊരു വികാരങ്ങളും ഇല്ലാത്ത കോള്‍ഡ് ആയ സ്ത്രീ എന്ന പേരും ശരിയല്ല. മനുഷ്യസ്വഭാവത്തെ പഠിച്ചുകൊണ്ടിരിക്കുക എന്നതാണ് പ്രധാനം. നിങ്ങള്‍ ജീവിക്കുന്നിടത്തെ സംസ്കാരത്തോട് പരമാവധി ചേര്‍ന്ന് പോകാന്‍ ശ്രമിക്കുക.

എല്ലാം പെര്‍ഫക്റ്റ് ആകില്ല എന്ന് മനസിലാക്കുക.ജീവിതത്തില്‍ എല്ലാം സാധിച്ചുവെന്ന് വരില്ല.

ബെസ്റ്റ് ഓഫ് അഴിമുഖം

രാജ്യസ്നേഹികളേ, പ്രസവിക്കൂ, സമ്മാനം നേടൂ!
മാതൃകയാകേണ്ടവരാണ് മാതാപിതാക്കള്‍
ബിക്കിനിയുടെ ചരിത്രം
ആണാണോ പെണ്ണിന്റെ ഉടമ?
കുഞ്ഞുങ്ങളെ കൊണ്ട് കല്ലെടുപ്പിക്കുമ്പോള്‍

ടോണ്‍ തീരുമാനിക്കുക. ഒരു സ്ഥാപനത്തിന്റെ ടോണ്‍ തീരുമാനിക്കുന്നത് മാനേജര്‍മാരാണ്. നിങ്ങളാണ് റോള്‍മോഡലുകള്‍. ആളുകള്‍ നിങ്ങളെയാണ് ശ്രദ്ധിക്കുന്നത്. നിങ്ങള്‍ ഫ്ലെക്സിബിള്‍ ആണെന്നും ഒരു ബാലന്‍സ് ഉണ്ടാക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നത് എന്നും മനസിലായാല്‍ നിങ്ങളുടെ ടീമും അതിനനുസരിച്ച് പെരുമാറും. 

ശരിയായ ആളുകളെ ജോലിക്ക് എടുക്കുക. പിന്നീട് അവരുടെ വഴിയില്‍ നിന്ന് മാറിയേക്കുക. നിങ്ങളെക്കാള്‍ കൂടുതല്‍ സമര്‍ത്ഥരായ ആളുകളെ ജോലിക്കെടുക്കാന്‍ മടിക്കരുത്. നിങ്ങളുടെ രീതിയിലല്ല അവര്‍ ജോലി ചെയ്യുന്നതെങ്കിലും അത് അംഗീകരിക്കുക. ആളുകളെ ശക്തരാക്കുക എന്നതാണ് പ്രധാനം.

Russell is the vice dean and the director of the Executive Coaching and Leadership Development Program at the University of Maryland’s Robert H. Smith School of Business. She is a licensed industrial and organizational psychologist and has more than 25 years of experience coaching executives and consulting on leadership and career management.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍