UPDATES

കായികം

ബ്രസീലിന്റെ ഇതിഹാസ നായകന്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോ വിടവാങ്ങി

Avatar

അഴിമുഖം പ്രതിനിധി

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം കാര്‍ലോസ് ആല്‍ബര്‍ട്ടോ (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് റിയോ ഡി ജനെയ്‌റോയിലായിരുന്നു അന്ത്യം. 53 മത്സരങ്ങളില്‍ മഞ്ഞപ്പടയുടെ പ്രതിരോധ നിരയിലെ ഭേദിക്കാനാവാത്ത പോരാളിയായിരുന്നു ആല്‍ബര്‍ട്ടോ. 1970-ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിന്റെ നായകനായിരുന്നു ആല്‍ബര്‍ട്ടോ.

ബ്രസീലിനു വേണ്ടി എട്ടുഗോളുകളെ നേടിയിട്ടുള്ളൂവെങ്കിലും ലോകകപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരായി ആല്‍ബര്‍ട്ടോ നേടിയ ഗോള്‍ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളായാണ് കണക്കാക്കുന്നത്.

ഇറ്റലിക്കെതിരെ അന്ന് ആല്‍ബര്‍ട്ടോ വലതുവിങ്ങില്‍ നിന്ന് വലം കാല്‍ കൊണ്ട് പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് തൊടുത്തുവിട്ട ഗോള്‍ ഇന്നും കാല്‍പന്ത് പ്രേമികളുടെ മനസില്‍ നിന്നും മായാതെ നില്‍ക്കുന്ന സുന്ദരകാഴ്ചയാണ്.

1998-ല്‍ 20ാം നൂറ്റാണ്ടിലെ ലോക ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ ആല്‍ബര്‍ട്ടോയും അതില്‍ ഉള്‍പ്പെട്ടിരുന്നു. 2004-ല്‍ ജീവിച്ചിരിക്കുന്നവരില്‍ മഹാന്‍മാരായ 100 കളിക്കാരെ ഫിഫ തെരഞ്ഞെടുത്തപ്പോഴും കാര്‍ലോസ് ആദ്യ സ്ഥാനക്കാരനായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍