UPDATES

സഡന്‍ഡെത്തില്‍ കൊളംബിയയ്ക്ക് മരണം, അര്‍ജന്റീന സെമിയില്‍

സഡന്‍ഡെത്തില്‍ കൊളംബിയയെ തകര്‍ത്ത് അര്‍ജന്റീന കോപ്പ അമേരിക്ക സെമിയില്‍ പ്രവേശിച്ചു. അനുവദിച്ച സമയത്തും പെനാല്‍റ്റി ഷൂട്ടൗട്ടിലും മത്സരം സമനിലയായതിനെ തുടര്‍ന്ന് സഡന്‍ഡെത്തില്‍ ടെവസിന്റെ നിര്‍ണ്ണായക ഗോളാണ് അര്‍ജന്റീന സെമിയില്‍ കടക്കാന്‍ സഹായിച്ചത്. ഷൂട്ടൗട്ടില്‍ 4-4 എന്ന നിലയില്‍ ആയിരുന്ന മത്സരത്തില്‍ അര്‍ജന്റീന ഈ ഗോളില്‍ കരകയറുകയായിരുന്നു. ഷൂട്ടൗട്ടിലെ അഞ്ച് കിക്കുകളില്‍ നാലെണ്ണം വീതം ഇരു ടീമുകളും ഗോളാക്കിയതോടെ സഡന്‍ഡെത്തിനു കളമൊരുങ്ങുകയായിരുന്നു. നിശ്ചിത സമയത്ത് കൊളംബിയന്‍ വല കുലുക്കാന്‍ അവസരങ്ങള്‍ നിരവധി ലഭിച്ചെങ്കിലും കൃത്യമായി ഉപയോഗിക്കാന്‍ അര്‍ജന്റീനയ്ക്കു കഴിഞ്ഞില്ല. എന്നാല്‍ പരുക്കന്‍ കളിയുമായി കൊളംബിയ കളം നിറഞ്ഞു കളിച്ചു. 94 മിനിറ്റ് കളിയില്‍ 22 പ്രാവശ്യം കൊളംബിയ ഫൗള്‍ ചെയ്തു. ആറു കോര്‍ണറുകള്‍ ലഭിച്ചെങ്കിലും അതു ഗോളാക്കാന്‍ മെസ്സിക്കും കൂട്ടര്‍ക്കും കഴിയാത്തതും കളി സഡന്‍ഡെത്ത് വരെ നീളാന്‍ കാരണമായി.

 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍