UPDATES

വായിച്ചോ‌

മോദിയെ അധിക്ഷേപിക്കുന്ന ചിത്രം പ്രചരിപ്പിച്ചതായി പരാതി: ഓണ്‍ലൈന്‍ കോമഡി ഗ്രൂപ്പിനെതിരെ കേസേടുത്തു

സ്‌നാപ് ചാറ്റ് ഡോഗ് ഫില്‍ട്ടര്‍ ഉപയോഗിച്ച് മോദിയുടെ ഫോട്ടോ നായയുടെ ചെവിയും മൂക്കും നാവും തുന്നിച്ചേര്‍ത്ത് കൊടുത്തതാണ് വിവാദമായിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ഓണ്‍ലൈന്‍ സ്റ്റാന്‍ഡപ്പ് കോമഡി ഗ്രൂപ്പായ എഐബിയ്‌ക്കെതിരെ (ഓള്‍ ഇന്ത്യ ബാക്‌ചോദ്) മുംബൈ പൊലീസ് കേസെടുത്തു. അപകീര്‍ത്തി ആരോപിച്ചും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മുംബൈ പൊലീസിന്റെ സൈബര്‍ സെല്ലാണ് കേസെടുത്തിരിക്കുന്നത്.

സ്‌നാപ് ചാറ്റ് ഡോഗ് ഫില്‍ട്ടര്‍ ഉപയോഗിച്ച് മോദിയുടെ ഫോട്ടോ നായയുടെ ചെവിയും മൂക്കും നാവും തുന്നിച്ചേര്‍ത്ത് കൊടുത്തതാണ് വിവാദമായിരിക്കുന്നത്. വിവാദമായതോടെ പോസ്റ്റ് എഐബി നീക്കം ചെയ്തിരുന്നു. മോദിയുടെ വിദേശയാത്രകളെ പരിഹസിച്ചുകൊണ്ടുള്ള ഹാഷ് ടാഗ് ചേര്‍ത്തായിരുന്നു ട്വീറ്റ്. എഐബി സ്ഥാപകനും സ്റ്റാന്‍ഡപ്പ് കൊമേഡിയനുമായ തന്മയ് ഭട്ട് ഇട്ട ട്വീറ്റിനെതിരെ റിതേഷ് മഹേശ്വരി എന്നയാളാണ് പരാതി നല്‍കിയത്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മോദിയുമായി രൂപസാദൃശ്യമുള്ള രാമചന്ദ്രന്‍ എന്നയാളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ ഫോട്ടോയും എഐബി ഉപയോഗിച്ചിരുന്നു.

നടന്മാരായ രണ്‍വീര്‍ സിംഗും അര്‍ജുന്‍ കപൂറുമായി ബന്ധപ്പെട്ട് അശ്ലീല ചിത്രീകരണം നടത്തിയെന്ന് ആരോപിച്ച് എഐബിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ലതമംഗേഷ്കര്‍ എന്നിവരുടെ ചിത്രങ്ങള്‍ ഡോഗ് ഫില്‍ട്ടര്‍ ഉപയോഗിച്ച് മാറ്റം വരുത്തിയതും വലിയ വിവാദമായിരുന്നു.

വായനയ്ക്ക്: https://goo.gl/FmaVGS

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍