UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉമ്മന്‍ചാണ്ടിക്കെതിരെ ഡല്‍ഹിയിലും അന്വേഷണം

അഴിമുഖം പ്രതിനിധി

സോളാര്‍ കുംഭകോണക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരെ അന്വേഷണം നടത്താന്‍ ഡല്‍ഹിയിലെ തീസ് ഹസാരി കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിക്ക് ഡല്‍ഹിയിലെ ചാന്ദിനി ചൗക്കിവച്ച് 1.10 കോടി രൂപ കൈമാറിയിരുന്നുവെന്ന് സോളാര്‍ കമ്മീഷന് മുന്നില്‍ സരിത മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ദിലീപ് എന്നയാള്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

ഉമ്മന്‍ചാണ്ടിയെ കൂടാതെ തോമസ് കുരുവിള, സരിത എസ് നായര്‍ എന്നിവര്‍ക്കെതിരേയും അന്വേഷണം നടത്താന്‍ ഉത്തരവിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരം തോമസ് കുരുവിളയ്ക്ക് ചാന്ദിനി ചൗക്കിലെ ഷോപ്പിങ് മാളിന്റെ പാര്‍ക്കിങ് ഏര്യയില്‍ വച്ച് പണം കൈമാറിയെന്നാണ് സരിതയുടെ മൊഴി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍