UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാറ്റൂര്‍ ഭൂമി ഇടപാട്: ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കി

കേസ് രജിസ്റ്റര്‍ ചെയ്യാനാകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ വാദിച്ചത്

പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പ്രതിയാക്കി. മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്.

ലോകായുക്തയില്‍ പരിഗണനയിലുള്ള കേസായാലും വിജിലന്‍സിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തടസ്സമില്ലെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് വിജിലന്‍സ് കോടതി കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്യാനാകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ വാദിച്ചത്. ഉമ്മന്‍ചാണ്ടിയെയും ഭരത് ഭൂഷണെയും കൂടാതെ സ്വകാര്യ കമ്പനി ഉടമയ്‌ക്കെതിരെയും കേസുണ്ട്. ഇവരെ പ്രതിയാക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചത്.

എന്നാല്‍ സമാനമായ പരാതി ലോകായുക്തയുടെ പരിഗണനയിലുള്ളതിനാല്‍ കേസെടുക്കാനാകില്ലെന്ന് കോടതിയില്‍ നേരിട്ട് ഹാജരായ അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചത്. പ്രാഥമിക അന്വേഷണം ആരംഭിച്ചതായും വിജിലന്‍സ് കോടതിയെ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍