UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അശ്ലീല സംപ്രേഷണം: മംഗളത്തിനെതിരെ സൈബര്‍ സെല്ലില്‍ പരാതി

എന്‍സിപിയുടെ യുവജന വിഭാഗമാണ് പരാതി നല്‍കിയത്

ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ രാജിയ്ക്ക് കാരണമായ ലൈംഗിക സംഭാഷണത്തിന് പിന്നിലെ ഗൂഢാലോചനയ്‌ക്കെതിരെ സൈബര്‍ സെല്ലിന് പരാതി. എന്‍സിപിയുടെ യുവജന വിഭാഗമാണ് പരാതി നല്‍കിയത്. സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാനാണ് പരാതി നല്‍കിയിരിക്കുന്നത്.

അശ്ലീല സംപ്രേഷണം നടത്തിയെന്നും ഇലക്ട്രോണിക് മാധ്യമത്തിന്റെ ദുരുപയോഗമാണ് നടത്തിയതെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. മംഗളം ടെലിവിഷന്‍ ചെയര്‍മാന്‍ സാജന്‍ വര്‍ഗ്ഗീസ്, സിഇഒയും എംഡിയുമായ ആര്‍ അജിത് കുമാര്‍, എംപി സന്തോഷ്, എസ്‌വി പ്രദീപ്, ഗൂഢാലോചനയില്‍ പങ്കെടുത്ത സ്ത്രീ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

മാര്‍ച്ച് 26ന് ആരംഭിച്ച മംഗളം ചാനല്‍ അന്ന് രാവിലെ 11.20നാണ് മന്ത്രി നടത്തിയ അശ്ലീല സംഭാഷണങ്ങള്‍ എന്ന രീതിയില്‍ നാലര മിനിറ്റ് അശ്ലീല സംപ്രേഷണം നടത്തിയത്. ഇത് അശ്ലീലമാണെന്ന് അറിഞ്ഞുകൊണ്ട് മനപൂര്‍വം പ്രക്ഷേപണം ചെയ്തതാണ്. പരാതിക്കാരിയെന്ന് പറയുന്ന സ്ത്രീ യാതൊരു വിധ പരാതിയും എവിടെയും നല്‍കിയിട്ടില്ല. ഇതില്‍ നിന്നും സംഭവം ഗൂഢാലോചനയാണെന്ന് വ്യക്തമാകുന്നതായും പരാതിയില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍