UPDATES

കുടിയേറ്റ പരാമര്‍ശം; കിരണ്‍ ബേദിയടക്കം അഞ്ചു ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

Avatar

സ്വന്തം ലേഖകന്‍

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കുടിയേറ്റക്കാരാണെന്ന ബിജെപിയുടെ നയരേഖയിലെ പരാമര്‍ശത്തിന്റെ പേരില്‍ ഡല്‍ഹിയിലെ പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയുള്‍പ്പെടെ അഞ്ച് നേതാക്കള്‍ക്കെതിരെ ആസാമില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ‘വര്‍ഗം, താമസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത’ വളര്‍ത്തുന്നതിനാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153എ വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്. 

ഗുവാഹത്തിയില്‍ നിന്നുള്ള വ്യവസായി അരുണ്‍ പാഠക്കിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 

ബിജെപി ഡല്‍ഹി ഘടകം അദ്ധ്യക്ഷന്‍ സതീഷ് ഉപാദ്ധ്യായ, നയരേഖ തയ്യാറാക്കിയ സമിതിയുടെ അദ്ധ്യക്ഷന്‍ ഹര്‍ഷ വര്‍ദ്ധന്‍, പാര്‍ട്ടി വക്താവ് പ്രവീണ്‍ ഷങ്കര്‍ കപൂര്‍, പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ ചുമതലക്കാരന്‍ പ്രഭാത് ഝാ എന്നിവരാണ് ബേദിയെ കൂടാതെ കേസില്‍ പ്രതികളായിട്ടുള്ളത്. 

കുടിയേറ്റക്കാര്‍ എന്ന പ്രയോഗം അക്ഷരത്തെറ്റാവാന്‍ വഴിയില്ലെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാണിച്ചു. ബോധപൂര്‍വമായി വര്‍ണവൈരം വളര്‍ത്താനുള്ള ശ്രമമാണ് പരാമര്‍ശത്തിന്റെ പിന്നിലെന്നും പരാതിക്കാരന്‍ ആരോപിച്ചു. എന്നാല്‍ വിഷയത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പരാമര്‍ശത്തില്‍ ബിജെപി ഖേദം പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതമായിരുന്നു. ക്ലറിക്കല്‍ പിഴവാണ് പരാമര്‍ശത്തിന് കാരണം എന്നാണ് ബിജെപിയുടെ വിശദീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍