ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയാണ് ഉജ്ജയിനി പോലീസ് കേസെടുത്തത്
കേരള മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതിനെതിരെ കേസെടുത്തു. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയാണ് ഉജ്ജയിനി പോലീസ് കേസെടുത്തത്.
സംഭവം വിവാദമായതോടെ ചന്ദ്രാവത് ഖേദപ്രകടനം നടത്തുകയും ആര്‍എസ്എസ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം ഇയാള്‍ക്കെതിരെ വിദ്വേശ പ്രസംഗത്തിയതിന് കേസെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
ചന്ദ്രാവതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കെ ഷംസുദ്ദീന്‍ കേരളത്തിലും ഹര്‍ജി നല്‍കിയിരുന്നു. പ്രസംഗം ഗുരുതര പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗുജറാത്തില്‍ 2000 പേരെ വധിച്ചു, മൂന്ന് ലക്ഷം സിപിഎം പ്രവര്‍ത്തകരെ വധിക്കും തുടങ്ങിയ പരാമര്‍ശങ്ങളും ചന്ദ്രാവതിന്റെ പ്രസംഗത്തിലുണ്ടായിരുന്നു.